കെട്ടിടനിര്‍മാണച്ചട്ടം പരിഷ്‌കരിക്കും: മന്ത്രി ജലീല്‍
കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ കെട്ടിട നിര്‍മാണച്ചട്ടം ഉടന്‍ പരിഷ്‌കരിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. നിയമത്തിന്റെ നൂലാമാലയില്‍ കുടുങ്ങി നിരവധി വീടുകള്‍ക്ക് നമ്പരിട്ട് നല്‍കാനാവുന്നില്ലെന്നും ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി കെട്ടിടനിര്‍മാണ ചട്ടത്തിന്റെ ലംഘനം എത്രമാത്രം ഉണ്ടെന്ന് കണക്കാക്കി അവയ്ക്ക് പിഴ ഈടാക്കി കെട്ടിട നമ്പര്‍ നല്‍കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. വാഴൂര്‍ ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫിസ് സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1500 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള കെട്ടിടങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാക്കും. ഇവരില്‍ നിന്ന് ഈടാക്കുന്ന പിഴയുടെ അന്‍പത് ശതമാനം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും ബാക്കി 50 ശതമാനം സംസ്ഥാന സര്‍ക്കാരും വീതിച്ചെടുക്കും.
ഇത് തദ്ദേശ സ്ഥാപനങ്ങളുടെ വരുമാന വര്‍ധനവിന് വഴിവയ്ക്കും. കെട്ടിട പെര്‍മിറ്റ് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇന്റലിജന്റ് സോഫ്റ്റ് വെയറുകള്‍ ഉടന്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ.എന്‍ ജയരാജ് എം.എല്‍. എ അധ്യക്ഷനായി. ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുഷ്‌കലാ ദേവി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."