HOME
DETAILS

വിദേശം

  
backup
December 31 2017 | 03:12 AM

2017-thirinju-nokkumpo-videsham

ജനുവരി

3: അഴിമതിക്കേസ്: ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്‍യാമീന്‍ നെതന്യാഹുവിനെ പൊലിസ് ചോദ്യം ചെയ്തു.
4: അധോലോക നായകന്‍ ദാവൂദ് ഇബ്‌റാഹീമിന്റെ 15,000 കോടിയുടെ സ്വത്ത് യു.എ.ഇ കുകെട്ടി.
9: പാകിസ്താന്‍ ആണവ മിസൈല്‍ പരീക്ഷിച്ചു.
20: അമേരിക്കയുടെ 45-ാമത് പ്രസിഡന്റായി റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റു.
21: ട്രംപ് ഭരണം തുടങ്ങി. ഒബാമ കെയര്‍ നിര്‍ത്തലാക്കി.
24: ഏഷ്യയുമായുള്ള വ്യാപാര കരാറില്‍നിന്ന് യു.എസ് പിന്മാറി.
24: ബ്രെക്സ്റ്റിന് പാര്‍ലമെന്റ് അനുമതി വേണമെന്നു ബ്രിട്ടീഷ് കോടതി.
27: ഫലസ്തീന് യു.എസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ അനുവദിച്ച സഹായം ട്രംപ് നിര്‍ത്തലാക്കി.
27: മക്ക ഹറം ക്രെയിന്‍ ദുരന്തം കേസ് കോടതി തള്ളി.
28: അഭയാര്‍ഥികള്‍ക്കും ഏഴ് മുസ്‌ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്കും അമേരിക്കയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി ട്രംപ് എക്‌സിക്യൂട്ടിവ് ഉത്തരവില്‍ ഒപ്പുവച്ചു.
29: ട്രംപിന്റെ എക്‌സിക്യൂട്ടിവ് ഉത്തരവിന് കോടതിയുടെ സ്റ്റേ.

[caption id="attachment_468726" align="alignleft" width="191"] റോബര്‍ട്ട് മുഗാബെ[/caption]

ഫെബ്രുവരി

4: മുസ്‌ലിം യാത്രാവിലക്ക് യു.എസ് കോടതി തടഞ്ഞു.
14: ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ളിന്‍ രാജിവച്ചു.
18: ഹിന്ദു വിവാഹ നിയമ ബില്‍ പാകിസ്താന്‍ സെനറ്റ് അംഗീകരിച്ചു.
25: വൈറ്റ്ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.

 

മാര്‍ച്ച്

[caption id="attachment_468727" align="alignright" width="272"] നവാസ് ശരീഫ്‌[/caption]

10: അഴിമതിക്കേസില്‍ പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യുയിന്‍ ഹൈയെ കോടതി അയോഗ്യനാക്കി.
16: ട്രംപിന്റെ പരിഷ്‌കരിച്ച യാത്രാവിലക്കിനും കോടതിയുടെ സ്റ്റേ.
22: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഭീകരാക്രമണം.
24: ഈജിപ്ത് മുന്‍ ഏകാധിപതി ഹുസ്‌നി മുബാറക് ആറുവര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം മോചിതനായി.
26: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി അറസ്റ്റില്‍.
28: സഊദിയില്‍ വീും പൊതുമാപ്പ്.
31: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരന്‍, മലേഷ്യയില്‍ ദുരൂഹസാഹര്യത്തില്‍ മരിച്ച കിം ജോങ് നാമിന്റെ മൃതദേഹം ഉ.കൊറിയയിലെത്തിച്ചു.

 

ഏപ്രില്‍

1: വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണ ദൃശ്യങ്ങള്‍ എഫ്.ബി.ഐ പുറത്തുവിട്ടു.
2: കൊളംബിയയില്‍ മണ്ണിടിച്ചില്‍; 250 മരണം
4: സിറിയയിലെ ഖാന്‍ ശൈഖൂനില്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ രാസായുധ പ്രയോഗം; കുഞ്ഞുങ്ങളടക്കം 67 മരണം.
13: വന്‍ ശക്തികളെ ലക്ഷ്യം വച്ച് ലോകവ്യാപകമായി വാനാക്രൈ സൈബര്‍ ആക്രമണം.
14: ഒബോര്‍ ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിച്ചു.
23: ആദ്യഘട്ട ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

 

മേയ്

7: മരിന്‍ ലീ പെന്നിനെ പരാജയപ്പെടുത്തി ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റ്.
20: ഹസന്‍ റൂഹാനി വീണ്ടും ഇറാന്‍ പ്രസിഡന്റ്.
31: കാബൂളില്‍ നയതന്ത്ര മേഖലയില്‍ വന്‍ ഭീകരാക്രമണം; 80 പേര്‍ കൊല്ലപ്പെട്ടു.

 

ജൂണ്‍

2: യു.എസ് ദേശീയ സ്‌പെല്ലിങ് മത്സരത്തിന് മലയാളിക്ക് കിരീടം.
5: സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് അടക്കമുള്ള വിവിധ മുസ്‌ലിം രാജ്യങ്ങള്‍ ഖത്തറുമായി നയതന്ത്രബന്ധം വിച്ഛേദിച്ചു.
29: അമേരിക്കയില്‍ ആറ് മുസ്‌ലിം രാജ്യങ്ങള്‍ക്ക് വിസാ നിയന്ത്രണം.
ജൂലൈ
4: ഉ.കൊറിയ ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപിച്ചു.
28: പാനമ അഴിമതിക്കേസ്: പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെ കോടതി അയോഗ്യനാക്കി. ശരീഫ് രാജിവച്ചു.

[caption id="attachment_468728" align="alignleft" width="334"] അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയയും[/caption]

ഓഗസ്റ്റ്

1: പാക് പ്രധാനമന്ത്രിയായി ശാഹിദ് ഖഖാന്‍ അബ്ബാസിയെ തെരഞ്ഞെടുത്തു.
4: പാകിസ്ഥാനില്‍ അബ്ബാസി സര്‍ക്കാര്‍ അധികാരമേറ്റു.
25: മ്യാന്മര്‍ പൊലിസിന്റെ അതിക്രമങ്ങളെ തുടര്‍ന്ന് റോഹിംഗ്യാ മുസ്‌ലിംകള്‍ ബംഗ്ലാദേശിലേക്കടക്കം പലായനം ആരംഭിച്ചു.
-അമേരിക്കയിലെ ടെക്‌സാസിലും കരീബിയന്‍ ദ്വീപുകളിലും താണ്ഡവമാടി ഹാര്‍വി-ഇര്‍മ കൊടുങ്കാറ്റുകള്‍ ആഞ്ഞുവീശി.
31: ബേനസീര്‍ ഭൂട്ടോ വധം: പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുശറഫിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

 

സെപ്റ്റംബര്‍

8: മെക്‌സിക്കോയില്‍ വന്‍ ഭൂകമ്പം
25: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി ഷി ജിന്‍ പിങ് വീും തെരഞ്ഞെടുക്കപ്പെട്ടു.

ഒക്ടോബര്‍
1: കാറ്റലോണിയയില്‍ സ്‌പെയിനില്‍നിന്ന് സ്വാതന്ത്ര്യം നേടാനായി ജനഹിത പരിശോധന നടന്നു. 90 ശതമാനം പേരും സ്വാതന്ത്ര്യത്തെ പിന്താങ്ങി.
12: യുനെസ്‌കോയില്‍നിന്ന് അമേരിക്ക പിന്മാറി.
21: കാറ്റലന്‍ നേതാവ് കാര്‍ലെസ് പുജിമോന്റിനെയും പ്രാദേശിക ഭരണകൂടത്തെയും പുറത്താക്കുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രാജോയ് പ്രഖ്യാപിച്ചു.
27: പ്രാദേശിക ഭരണകൂടം അവതരിപ്പിച്ച സ്വാതന്ത്ര്യ പ്രമേയം കാറ്റലന്‍ പാര്‍ലമെന്റ് അംഗീകരിച്ചു. കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
28: പ്രാദേശിക ഭരണകൂടത്തെ സ്പാനിഷ് സര്‍ക്കാര്‍ പുറത്താക്കി. സ്വാതന്ത്ര്യ നേതാക്കളെ അറസ്റ്റ് ചെയ്തു.

[caption id="attachment_468729" align="alignright" width="288"] സ്‌പെയിനില്‍നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കാറ്റലോണിയയില്‍ നടന്ന പ്രക്ഷോഭം[/caption]

നവംബര്‍

4: ലബനാന്‍ പ്രധാനമന്ത്രി സഅദ് അല്‍ ഹരീരി രാജിവച്ചു.
5: അഴിമതി വേട്ട: സഊദിയില്‍ രാജകുമാരന്മാരും മന്ത്രിമാരും അറസ്റ്റില്‍.
12: ആസിയാന്‍ ഉച്ചകോടിക്ക് തുടക്കം.
15: സിംബാബ്‌വെ പ്രസിഡന്റായിരുന്ന റോബര്‍ട്ട് മുഗാബെയെ ദേശീയ സൈന്യം വീട്ടുതടങ്കലിലാക്കി.
21: മുഗാബെ രാജിവച്ചു.
24: ഈജിപ്തില്‍ ജുമുഅ നിസ്‌കാരത്തിനിടെ പള്ളിയില്‍ സ്‌ഫോടനവും വെടിവെയ്പ്പും; 235 മരണം.
24: സിംബാബ്‌വെയില്‍ എമേഴ്‌സണ്‍ എംനംഗാഗ്‌വ പുതിയ പ്രസിഡന്റായി അധികാരമേറ്റു.

 

ഡിസംബര്‍

4: യമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ് ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ടു
5: ജി.സി.സി ഉച്ചകോടിക്ക് തുടക്കം. പുതിയ ഗള്‍ഫ് സഖ്യവുമായി സഊദിയും യു.എ.ഇയും ബഹ്‌റൈനും.
6: ജറൂസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകരിച്ചു.
18: ട്രംപിന്റെ നിലപാടിനെതിരേ യു.എന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയം യു.എസ് വീറ്റോ ചെയ്തു.
21: പ്രമേയം യു.എന്‍ പൊതുസഭയില്‍ ഒന്‍പതിനെതിരേ 128 വോട്ടുകള്‍ക്ക് പാസായി.
-കാറ്റലോണിയ പ്രാദേശിക തെരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യവാദികള്‍ക്ക് ജയം.
26: കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബം അദ്ദേഹത്തെ പാകിസ്താനിലെത്തി സന്ദര്‍ശിച്ചു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  25 days ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  25 days ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  25 days ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  25 days ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  25 days ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  25 days ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  25 days ago