HOME
DETAILS
MAL
എല്ലാ ജില്ലകളിലും ന്യായവില വെറ്ററിനറി മെഡി. സ്റ്റോറുകള്‍: മന്ത്രി
backup
December 31 2017 | 03:12 AM
കരുനാഗപ്പള്ളി(കൊല്ലം): സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ സാമ്പത്തിക വര്‍ഷം തന്നെ ന്യായവില വെറ്ററിനറി മെഡിക്കല്‍ സ്റ്റോര്‍ ആരംഭിക്കുമെന്ന് മന്ത്രി കെ. രാജു. മൃഗ സംരക്ഷണ മേഖലയിലെ കര്‍ഷകരെ സഹായിക്കാന്‍ ആദ്യഘട്ടമെന്ന നിലയില്‍ ജില്ലകളില്‍ ഓരോ ന്യായവില മെഡിക്കല്‍ സ്റ്റോര്‍ ആരംഭിക്കും. കുലശേഖരപുരം പഞ്ചായത്തില്‍ മൃഗ സംരക്ഷണ മേഖലയില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കര്‍ഷകര്‍ പ്രത്യാശയോടെ നോക്കിക്കാണുന്നത് മൃഗ സംരക്ഷണ ക്ഷീരമേഖലയെയാണ്. അതുകൊണ്ടുതന്നെ ഈ മേഖലയ്ക്ക് സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."