ബി.ജെ.പിയുമായി അണ്ണാ ഡി.എം.കെക്ക് സഖ്യമില്ലെന്ന് പളിനി സാമി
കോയമ്പത്തൂര്‍: അണ്ണാ ഡി.എം.കെക്ക് നിലവിവില്‍ ബി.ജെ.പിയുമായി സഖ്യമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളിനി സാമി. ബി.ജെ.പിയുമായി അണ്ണാ ഡി.എം.കെക്ക് സഖ്യമുണ്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പളിനി സാമി പറഞ്ഞു. എം.ജി.ആര് ജന്മ ശതാബ്ദി ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് സമയത്ത് മാത്രമേ അണ്ണാ ഡി.എം.കെ മുന്നണി ബന്ധങ്ങളെ സംബന്ധിച്ച് തീരുമാനിക്കൂകയുള്ളൂ. മികച്ച പ്രവര്‍ത്തനമാണ് തമിഴ്നാട് സര്‍ക്കാര്‍ കഴ്ചവയ്ക്കുന്നത്. സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ചിലര്‍ ശ്രമക്കുന്നുണ്ട്. ആയിരം ദിനകരന്മാര് ശ്രമിച്ചാലം അണ്ണാ ഡി.എം.കെയ തകര്‍ക്കാനാവില്ലെന്ന് പളിനി സാമി പറഞ്ഞു. എന്നാല്‍ ബി.ജെ.പിയുമായി ബന്ധപ്പെട്ട് മന്ത്രിമാരായ സെല്ലൂര്‍ രാജുവും കെ.ടി രാജേന്ദ്ര ബാബുവും പരസ്യമായ നിലപാടുകള്‍ പ്രഖ്യാപിച്ചത് ശ്രദ്ധയിപ്പെടുത്തിയപ്പോള് അവരുടെ വ്യക്തിപരമായ അഭിപ്രാമാണെന്നായിരുന്നു പളിനി സാമിയുടെ മറുപടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."