HOME
DETAILS

ബഹുഭാര്യത്വം നിരോധിക്കണമെന്ന ആവശ്യവുമായി വനിതാ ആക്ടിവിസ്റ്റുകള്‍

  
backup
December 31 2017 | 04:12 AM

%e0%b4%ac%e0%b4%b9%e0%b5%81%e0%b4%ad%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3


ന്യൂഡല്‍ഹി: മുത്വലാഖ് ബില്‍ ലോകസഭയില്‍ പാസാക്കിയതിന് പിന്നാലെ ബഹുഭാര്യത്വവും രാജ്യത്ത് നിരോധിക്കണമെന്ന ആവശ്യവുമായി വനിതാ ആക്ടിവിസ്റ്റുകള്‍. ഒരു വിഭാഗം മുസ്‌ലിം വനിതകളാണ് ബഹുഭാര്യത്വത്തിനെതിരേ പുതിയ നിയമ പോരാട്ടങ്ങള്‍ക്ക് തുടക്കമിടുന്നത്.
സുപ്രിംകോടതിയിലെ അഭിഭാഷകയായ ഫറ ഫൈസ, മുത്വലാഖിന് ഇരകളായ റിസ്‌വാന, റസിയ എന്നിവരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. മുത്വലാഖ് ബില്‍ ലോക്‌സഭയില്‍ പാസാക്കിയത് പുതിയ തുടക്കമാണെന്നും ബഹുഭാര്യത്വം നിരോധിച്ചുകൊണ്ടുള്ള നിയമ നിര്‍മാണം ഉടന്‍ നടത്തണമെന്നും അവര്‍ പറഞ്ഞു.
മുത്വലാഖിനെക്കാള്‍ മോശപ്പെട്ട സമ്പ്രദായമാണ് ബഹുഭാര്യത്വം. ഇത് നിലനില്‍ക്കുന്ന കാലത്തോളം മുത്വലാഖ് നിരോധനം കൊണ്ട് മുസ്‌ലിം വനിതകളെ സംരക്ഷിക്കാന്‍ സാധ്യമല്ല. മുത്തലാഖിനെിരേ നടപടി സ്വീകരിക്കാന് 1985ലെ ശബാനു കേസിന്റെ സമയത്ത് അവസരം ലഭ്യമായെങ്കിലും അന്നത്തെ സര്‍ക്കാര്‍ ഈ സാഹചര്യം നഷ്ടപ്പെടുത്തുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. മുത്വലാഖുമായി ബന്ധപ്പെട്ടുള്ള എന്‍.ഡി.എയുടെ ശ്രമങ്ങളില്‍ ഇവര്‍ തൃപ്തി അറിയിച്ചു.
ബഹുഭാര്യത്വം നിരോധിച്ചുകൊണ്ടുള്ള പുതിയ നിയമ നിര്‍മാണം നടത്തുകയാണെങ്കില്‍ മുത്വലാഖ് ചെയ്യുന്നതില്‍ നിന്ന് പുരുഷന്മാരെ തടയാന്‍ സാധിക്കുമെന്ന് ആള്‍ ഇന്ത്യ മുസ്‌ലിം വുമണ്‍ പെഴ്‌സനല്‍ ലോ ബോര്‍ഡ് (എ.ഐ.എം.ഡബ്ലു.പി.എല്‍.ബി) അഭിഭാഷക ചന്ദ്ര രാജന്‍ പറഞ്ഞു.
മുത്വലാഖ് അസാധുവാക്കണമെന്ന് വുമണ്‍ പെഴ്‌സനല്‍ ബോര്‍ഡിന്റെ ആരംഭം മുതല്‍ ആവശ്യപ്പെട്ടിരുന്നു. ശരീഅത്ത് നിയമം സര്‍ക്കാരിന്റെ നിയമത്തിന് കീ ഴിലല്ലാത്തത് വളരെ നിരാശപ്പെടുത്ത വിഷയമാണ്.
സര്‍ക്കാരിന് കീഴില്‍ ശരീഅത്ത് കൊണ്ടുവരുന്നത് വരെ ഇന്ത്യയില്‍ തെറ്റായ ആചാരങ്ങള്‍ തുടരും. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ മാതാവിന് ലഭിക്കുമെന്നതാണ് മുത്വലാഖ് ബില്ലിലെ പ്രധാന കാര്യമെന്ന് ചന്ദ്ര രാജന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  24 days ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  24 days ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  24 days ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  24 days ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  24 days ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  24 days ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  24 days ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  25 days ago