ഓരോ മണ്ഡലത്തിലും കുടുംബ ഡോക്ടര്‍ പദ്ധതി: മന്ത്രി
കണ്ണൂര്‍: ഓരോ നിയമസഭാ മണ്ഡലത്തിലേയും ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കുമെന്നു മന്ത്രി കെ.കെ ശൈലജ. ഹയര്‍സെക്കന്‍ഡറി തുല്യത ഒന്നാംവര്‍ഷ ബാച്ച് ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കുടുംബ ഡോക്ടറെന്ന സങ്കല്പത്തോടെ പി.എച്ച്.സിയില്‍ ഒരു ജനറല്‍ ഫിസിഷ്യനെ നിയമിക്കും. പൈലറ്റ് പദ്ധതിയായി തുടങ്ങി അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്ത് പൂര്‍ണമായി നടപ്പാക്കാനാണു ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
തുല്യത പ്ലസ്വണ് പഠിതാക്കളില്‍ ഏറ്റവും പ്രായംകൂടിയ നീലാംബരനു മന്ത്രി ഉപഹാരം നല്കി.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല മുഖ്യപ്രഭാഷണം നടത്തി. പയ്യന്നൂര്‍ കുഞ്ഞിരാമന് സ്വാതന്ത്ര്യദിന സന്ദേശം നല്കി.
കെ.പി ജയബാലന്‍, ടി.ടി റംല, സെക്രട്ടറി എം.കെ ശ്രീജിത്, ഇ.കെ പത്മനാഭന്, സി.പി പത്മരാജ്, ഡോ. പി.വി പുരുഷോത്തമന്, കെ.വി പത്മനാഭന്, കെ.വി ഗോവിന്ദന്, ഷാജു ജോണ്‍, ഡോ. ജി കുമാരന് നായര്‍, വി.ആര്.വി ഏഴോം, രാജേഷ് മട്ടന്നൂര്‍, എന്‍ മോഹനന്, സന്തോഷ് കണിച്ചാര്‍, പി.എന്‍ ബാബു, ടി.വി ശ്രീജന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."