പുതുവര്‍ഷ യാത്ര സുഗമമാക്കാന്‍ ജിഡിആര്‍എഫ്എഡി മേധാവി എയര്‍പോര്‍ട്ടില്‍ പരിശോധന നടത്തി
ദുബൈ: പുതുവര്‍ഷ ദിനത്തില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ സന്തോഷവും സേവന കാര്യക്ഷമതയും ഉറപ്പാക്കാന്‍ എയര്‍പോര്‍ട്ട് സന്ദര്‍ശിച്ച് പരിശോധന നടത്തി ജിഡിആര്‍എഫ്എഡി മേധാവി ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി. തിരക്കിനിടയില്‍ യാത്രക്കാരുടെ വരവും പോക്കും സുഗമമാക്കാനായി എല്ലാ വകുപ്പുകളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
വിമാനത്താവളത്തിന്റെ വിവിധ ടെര്‍മിനലുകള്‍ സന്ദര്‍ശിച്ച അല്‍ മര്‍റി യാത്രക്കാരുമായി സംസാരിച്ച് അവരുടെ അനുഭവങ്ങള്‍ നേരിട്ടറിഞ്ഞു. വിമാനത്താവളത്തിലെ സേവനങ്ങളെ കുറിച്ചും കാത്തിരിപ്പ് സമയം സംബന്ധിച്ചും യാത്രക്കാര്‍ അഭിപ്രായങ്ങള്‍ പങ്കു വെച്ചു. എമിഗ്രേഷന്‍ കൗണ്ടറുകളിലും ചെക്ക്-ഇന്‍ വിഭാഗങ്ങളിലും ജീവനക്കാരുമായി അദ്ദേഹം ആശയ വിനിമയം നടത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുുവര്‍ഷാഘോഷത്തിനായി ദുബൈയിലേക്ക് സഞ്ചാരികളുടെ വന്‍ ഒഴുക്കാണുണ്ടായത്.
യാത്രക്കാരുടെ സംതൃപ്തിയും സന്തോഷവും ദുബൈ വിമാനത്താവളത്തിന്റെ പ്രധാന മുന്‍ഗണനയാണെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ വര്‍ഷത്തില്‍ തിരക്കിനിടയിലും മുഴുവന്‍ വകുപ്പുകളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് സുഖകരവും വേഗത്തിലുള്ളതുമായ യാത്രാ അനുഭവം നല്‍കാനുള്ള ഉദ്യോഗസ്ഥരുടെ സേവന പ്രതിബദ്ധതയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."