കേരളയില്‍ എം.എഡ്: സ്‌പോട്ട് അലോട്ട്‌മെന്റ് ജനുവരി 6ന്
കേരളയില്‍ എം.എഡ്: സ്‌പോട്ട് അലോട്ട്‌മെന്റ് ജനുവരി 6ന്
സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്/എയ്ഡഡ്/ സ്വാശ്രയ കോളജുകളിലെ ഒന്നാം വര്‍ഷ എം.എഡ് കോഴ്‌സിലേയ്ക്ക് 2024 ജനുവരി 6 ന് തൈക്കാട് ടീച്ചര്‍ എജ്യൂക്കേഷന്‍ കോളജില്‍വച്ച് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. വിദ്യാര്‍ഥികള്‍ അപേക്ഷയുടെ പ്രിന്റൗട്ട്, യോഗ്യത തെളിയിക്കുന്ന മാര്‍ക്ക് ലിസ്റ്റ്, എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് (for candidates of other Universities), Non Creamy Layer Certificate (for SEBC Candidates), കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് (SC, ST Candidates) EWS സര്‍ട്ടിഫിക്കറ്റ്, Medical certificate (for Differently Abled Candidates), മറ്റു യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കേണ്ടതാണ്. സംവരണ വിഭാഗം സീറ്റുകള്‍ക്ക് (എസ്.സി/എസ്.ടി വിഭാഗങ്ങള്‍ ഉള്‍പ്പെടെ) അതാത് വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്തപക്ഷം പ്രസ്തുത സീറ്റുകള്‍ പ്രോസ്‌പെക്ടസ് പ്രകാരം മറ്റു വിഭാഗങ്ങളിലേക്ക് മാറ്റി നല്‍കും.
അലോട്ട്‌മെന്റ് സെന്ററുകളില്‍ വിദ്യാര്‍ഥികള്‍ക്കുമാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താല്‍ ഹാജരാകാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് സാക്ഷ്യപത്രം നല്‍കി പ്രതിനിധിയെ അയക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."