സൈക്കിൾ യാത്രക്കാർക്ക് ഏകീകൃത ട്രാഫിക് കാമ്പയിൻ
ദുബൈ: "സെയ്ഫ് ഡ്രൈവിംഗ് ഫോർ ബൈസൈക്കിൾ യൂസേഴ്സ്" എന്ന പ്രമേയത്തിൽ യുഎഇ ആഭ്യന്തര മന്ത്രാലയം ഫെഡറൽ ട്രാഫിക് കൗൺസിൽ മുഖേന 2024-ലെ ഏകീകൃത ട്രാഫിക് കാമ്പയിന് തുടക്കം കുറിച്ചു. സൈക്കിൾ ഉപയോക്താക്കൾക്കിടയിൽ ട്രാഫിക് അവബോധം വളർത്താനും ജീവനും സ്വത്തും സംരക്ഷിക്കാനുമുള്ള നിർദ്ദേശങ്ങൾ പാലിക്കാൻ വേണ്ടിയാണ് കാമ്പയിൻ നടത്തുന്നത്.
തെറ്റായ പെരുമാറ്റം ഒഴിവാക്കുക, റോഡ് ഉപയോക്താക്കളുടെ അവകാശങ്ങൾ ഉറപ്പാക്കുക, ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നീ ആത്യന്തിക ലക്ഷ്യങ്ങളോടെ മോട്ടോർ ബൈക്ക്, ഇലക്ട്രിക് -സൈക്കിൾ റൈഡർമാർക്കിടയിൽ ബോധവൽക്കരണവും ഉത്തരവാദിത്ത ട്രാഫിക് സംസ്കാരവും വളർത്തിയെടുക്കാനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയുമായി ഈ സംരംഭം യോജിക്കുന്നു.
“തന്ത്രപരമായ പങ്കാളികൾ, മന്ത്രാലയങ്ങൾ, ഫെഡറൽ- പ്രാദേശിക ഏജൻസികൾ, ട്രാഫിക് സുരക്ഷയ്ക്കായി സമർപ്പിച്ചിരിക്കുന്ന വിവിധ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് നടത്തുന്ന കാമ്പയിൻ മുഴുവൻ മേഖലകൾക്കുമിടയിൽ വ്യാപിപ്പിക്കും. വൈവിധ്യമാർന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലെ ബോധവൽക്കരണ സന്ദേശങ്ങളിലൂടെ വിശാലമായ സാമൂഹിക വിഭാഗത്തിലേക്ക് എത്താനാണ് ഉദ്ദേശിക്കുന്നത്. 2024 ആദ്യ മൂന്നു മാസങ്ങളിൽ ആയാണ് കാമ്പയിൻ. മുഴുവൻ സൈക്കിൾ സവാരിക്കാർക്കുമിടക്ക് ബോധവൽക്കരണ സന്ദേശങ്ങൾ എത്തിക്കുന്നതാണ്. സവാരിയുടെ എല്ലാ ഘട്ടങ്ങളിലും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിന് ഊന്നൽ നൽകും“ -ഫെഡറൽ ട്രാഫിക് കൗൺസിൽ ചെയർമാൻ ബ്രിഗേഡിയർ എഞ്ചിനീയർ ഹുസൈൻ അഹമ്മദ് അൽ ഹരിതി പറഞ്ഞു.
നിയുക്ത റോഡുകൾ, ട്രാഫിക് നിയമങ്ങളോടുള്ള ബഹുമാനം, ഹെൽമെറ്റ് ഉപയോഗം, ഉചിതമായ വസ്ത്രങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സുരക്ഷാ ആവശ്യകതകൾ പാലിക്കാൻ ഉപയോക്താക്കളോട് കാമ്പയിനിൽ അഭ്യർത്ഥിക്കുന്നു.
ടയർ, ബ്രേക് സുരക്ഷ ഉറപ്പാക്കുക, അനുയോജ്യമായ സൈക്കിൾ, ഉൾ-ബാഹ്യ റോഡുകളിലോ സൈക്കിൾ പാതകളിലോ ശരിയായ പാത പിന്തുടരുക, മറ്റുള്ളവരുടെ ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന രീതിയിൽ സവാരി ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുക എന്നിവയുടെ പ്രാധാന്യം കാമ്പയിൻ അടിവരയിടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."