സാലിഹ് അല്‍ അരൂരി- ഖസ്സാം ബ്രിഗേഡിന്റെ സ്ഥാപകരില്‍ പ്രധാനി, ഹമാസിന്റെ രാഷ്ട്രീയ, സൈനിക മുഖം, അമേരിക്കയുടേയും ഇസ്‌റാഈലിന്റേയും പേടി സ്വപ്നം
സാലിഹ് അല്‍ അരൂരി- ഖസ്സാം ബ്രിഗേഡിന്റെ സ്ഥാപകരില്‍ പ്രധാനി, ഹമാസിന്റെ രാഷ്ട്രീയ, സൈനിക മുഖം, അമേരിക്കയുടേയും ഇസ്‌റാഈലിന്റേയും പേടി സ്വപ്നം
ബെയ്റൂത്ത്: ലോകശക്തികളെന്നഹങ്കരിക്കുന്ന അമേരിക്കക്കും ഇസ്‌റാഈലിനും എന്നും പേടിസ്വപ്‌നമായിരുന്നു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഹമാസ് നേതാവ് സാലിഹ് അല്‍ അരൂരി. ഒരേ സമയം ഹമാസിന്റെ രാഷ്ട്രീയ സൈനിക മുഖമായിരുന്ന നേതാവ്. ഒക്ടോബര്‍ ഏഴു മുതല്‍ ഹമാസിനെ പുറംലോകമറിഞ്ഞത് അദ്ദേഹത്തിലൂടെയായിരുന്നു. അമേരിക്കയും ഇസ്‌റാഈലും വിലയിട്ട ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
ഫലസ്തീന്‍ വിമോചനം സ്വപ്‌നം കണ്ട നേതാവ്
ഫലസ്തീന്‍ വിമോചനം മാത്രമായിരുന്നു ഈ 57കാരന്റെ സ്വപ്‌നം. ആ മണ്ണിന്റേയും ആ ജനതയുടേയും സ്വാതന്ത്രത്തിനായി ഉഴിഞ്ഞുവെച്ച ജീവിതം. നിരവധി തവണ ഭീഷണികളും വധശ്രമങ്ങളും അദ്ദേഹത്തെ തേടിയെത്തി. ആണ്ടുകള്‍ നീണ്ടു നിന്ന തടങ്കല്‍ ജീവിതം അദ്ദേഹത്തെ തളര്‍ത്തിയില്ല. അദ്ദേഹത്തിന്റെ മുന്‍ഗാമികള്‍ ഓരോരുത്തരായി ഇസ്‌റാഈല്‍ തീവര്‍ഷങ്ങളില്‍ രക്ത സാക്ഷികളായപ്പോഴും അദ്ദേഹത്തിന്റെ പോരാട്ട വീര്യം കുറഞ്ഞില്ല.
ഫലസ്തീന്‍ ണണ്ണിന്റ ജനതയും അവരുടെ വിമോചന സ്വപ്നങ്ങളും മാത്രമായിരുന്നു സാലിഹ് അല്‍ ആറൂരിക്ക് ജീവിതം. തടങ്കല്‍ പാളയങ്ങളും വധനീക്കങ്ങളും ആ പോരാളിയെ ഒട്ടും തളര്‍ത്തിയില്ല. അവസാനം വരെ ശത്രുവിനെതിരെ അതിശക്തമായി നിലയുറപ്പിച്ചു. ഫലസ്തീന്‍ ജനതയുടെ പോരാട്ടത്തിലെ നേരും സയണിസ്റ്റ് രാജ്യത്തിന്റെ ഭീകരതയും ലോകത്തിനും മുന്നില്‍ നിരന്തരം അദ്ദേഹം തുറന്നു കാട്ടി. ഫലസ്തീന്‍ ജനതയെ മറക്കാന്‍ ലോകത്തെ അനുവദിക്കില്ലെന്നൊരു ഉറച്ച തീരുമാനത്തില്‍ അദ്ദേഹം പോരാടിക്കൊണ്ടേയിരുന്നു.
ഹമാസിന്റെ രാഷ്ട്രീയ സൈനിക മുഖം
ഹമാസിന്റെ നേതാക്കളില്‍ രണ്ടാമനായിരുന്നു ആറൂരി. ലോക രാജ്യങ്ങളില്‍ നടന്ന ചര്‍ച്ചകില്‍ ഹമാസിന്റെ പ്രതിനിധി. 2010 മുതല്‍ ഹമാസ് രാഷ്ട്രീയകാര്യ സമിതിയില്‍ എത്തിയ അദ്ദേഹം 2017 ഒക്‌ടോബര്‍ മുതല്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ പദവിയിലെത്തി. 2011ല്‍ ഇസ്രായലി സൈനികന്‍ ഗിലാദ് ഷാലിതിനെ മോചിപ്പിക്കാന്‍ 1027 ഫലസ്തീന്‍ തടവുകാരെ ജയിലിന് പുറത്തെത്തിക്കാനുള്ള ചര്‍ച്ചക്ക് നേതൃത്വം വഹിച്ചതും സാലിഹ് അല്‍ ആറൂരിയായിരുന്നു. യഹ്‌യ സിന്‍വാര്‍, റൗഹി മുഷ്താഹ എന്നിവര്‍ ജയില്‍മോചിതരായതും ഈ ചര്‍ച്ചയിലൂടെയാണ്. ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ് സ്ഥാപകരില്‍ പ്രമുഖനുമായിരുന്നു അദ്ദേഹം.
1966 ആഗസ്തില്‍ റാമല്ലയില്‍ ജനനം. 1987ല്‍ ഹമാസ് രൂപവത്കരണവേളയില്‍ തന്നെ സംഘടനയില്‍ അംഗത്വം നേടി. ഹമാസ് വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ സജീവമായിരുന്നു. വെസ്റ്റ് ബാങ്കില്‍ ഹമാസിന്റെ സൈനികവിഭാഗം സ്ഥാപിക്കാനും മുന്നില്‍ നിന്നു. നീണ്ട 15 കൊല്ലം ഇസ്‌റാഈല്‍ തടവറയില്‍. പിന്നീട് സിറിയയിലേക്ക് നാടുകടത്തല്‍. തുടര്‍ന്ന് തുര്‍ക്കിയിലേക്കും ലബനാനിലേക്കും പ്രയാണം. 2015ല്‍ അമേരിക്ക ഭീകരനായി പ്രഖ്യാപിച്ചു. തലക്ക് വിലയിട്ടത് അഞ്ച് മില്യന്‍ ഡോളര്‍. ഇസ്‌റാഈലും നിരന്തരമായി അദ്ദേഹത്തിനെതിരെ വധ ഭീഷണി മുഴക്കിക്കൊണ്ടേയിരുന്നു.
കുറച്ചു കാലമായി ലബനാന്‍ കേന്ദ്രീകരിച്ചായിരുന്നു സാലിഹ് അല്‍ അരൂരിയുടെ പ്രവര്‍ത്തനം. ഒക്ടോബര്‍ ഏഴിന് ശേഷം ഹമാസ് വക്താവായി വിഷയങ്ങള്‍ പുറംലോകത്തോട് പങ്കുവെച്ചിരുന്നത് അദ്ദേഹമായിരുന്നു. ഇസ്‌റാഈല്‍ യുദ്ധം അവസ,ാനിപ്പിക്കാതെ ഇനി ബന്ദി കൈമാറ്റമില്ലെന്ന ഹമാസ് നിലപാട് തങ്ങളുമായി പങ്കെവെച്ചത് അദ്ദേഹമായിരുന്നുവെന്ന് അല്‍ജസീറ പറയുന്നു.
നിലവില്‍ ഹമാസ് രാഷ്ട്രീയ ഉപമേധാവിയായിരുന്നു. യഹ്‌യ അയ്യാശ്, ശൈഖ് സലാഹ് ശഹാദ, ശൈഖ് അഹ്മദ് യാസീന്‍, അബ്ദുല്‍ അസീസ് റന്‍തീസി, നബില്‍ അബൂസല്‍മിയ എന്നിവര്‍ക്കൊപ്പം രക്തസാക്ഷിത്വത്തിന്റെ പാതയില്‍ ഇപ്പോഴിതാ സാലിഹ് അല്‍ ആറൂരിയും.
ഹമാസ് പ്രമുഖരില്‍ ഇസ്‌റാഈല്‍ ലക്ഷ്യം വെക്കുന്ന ആദ്യത്തെയാളല്ല അരൂരി. ഹമാസ് യുദ്ധമുറകളുടെ ബുദ്ധികേന്ദ്രമായിരുന്ന യഹ്‌യ അയ്യാശിനെ 1996ല്‍ വധിച്ചാണ് തുടക്കം. 2002ല്‍ എഫ്16 യുദ്ധവിമാനം നടത്തിയ ആക്രമണത്തില്‍ ശൈഖ് സലാഹ് ശഹാദയും 2004ല്‍ യുദ്ധ ഹെലികോപ്റ്റര്‍ ആക്രമണത്തില്‍ ശൈഖ് അഹ്മദ് യാസീനും കൊല്ലപ്പെട്ടു. അതേ വര്‍ഷം, ഉപസ്ഥാപകന്‍ അബ്ദുല്‍ അസീസ് റന്‍തീസിയും 2006ല്‍ സായുധ വിഭാഗം നേതാവ് നബില്‍ അബൂസല്‍മിയയും ഇസ്‌റാഈല്‍ ആക്രമണത്തിനിരയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."