ബിഷപ്പുമാര്‍ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചത് രാഷ്ട്രീയം നോക്കിയല്ല; വീഞ്ഞും കേക്കുമെന്ന വാക്ക് തിരുത്തിയത് ആശ്വാസകരമെന്നും പാംപ്ലാനി
ബിഷപ്പുമാര്‍ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചത് രാഷ്ട്രീയം നോക്കിയല്ല; വീഞ്ഞും കേക്കുമെന്ന വാക്ക് തിരുത്തിയത് ആശ്വാസകരമെന്നും പാംപ്ലാനി
തലശ്ശേരി: ബിഷപ്പുമാര്‍ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസ്താവനക്കെതിരെ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. സമീപകാലത്ത് ക്രൈസ്തവ സമൂഹത്തെ ഇത്ര അപമാനിച്ച പ്രസ്താവന ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതെങ്കിലും ബിഷപ്പുമാര്‍ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ വസതിയില്‍ ചെന്നെങ്കില്‍ അത് രാഷ്ട്രീയം നോക്കിയല്ലെന്ന് പറഞ്ഞ അദ്ദേഹം ഉത്തരവാദിത്തപ്പെട്ടവര്‍ പറയാന്‍ പാടില്ലാത്ത വാക്കുകളായിരുന്നു മന്ത്രിയുടേതെന്നും തുറന്നടിച്ചു.
മന്ത്രിയുടെ രാഷ്ട്രീയം ബിഷപ്പുമാരെക്കൊണ്ട് പറയിപ്പിക്കാന്‍ വ്യഗ്രതപ്പെടേണ്ട. ചില കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സഭയെ ബിജെപി പക്ഷത്താക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു. ഉത്തരവാദിത്തപ്പെട്ടവര്‍ പറയാന്‍ പാടില്ലാത്ത വാക്കുകളായിരുന്നു. അദ്ദേഹം പറഞ്ഞു.
'നവകേരള സദസ്സില്‍ ഞാന്‍ പങ്കെടുത്തത് മുഖ്യമന്ത്രി ക്ഷണിച്ചതുകൊണ്ടാണ്. അല്ലാതെ രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവ് എന്ന നിലയില്ല പങ്കെടുക്കുന്നത്. ഏതെങ്കിലും ബിഷപ്പുമാര്‍ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ വസതിയില്‍ ചെന്നെങ്കില്‍ അത് ഈ വിശാലവീക്ഷണത്തില്‍ തന്നെയാണ്. അതിനെ മാത്രം കക്ഷിരാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ല'. അദ്ദേഹം പറഞ്ഞു. അതേസമയം, വീഞ്ഞും കേക്കുമെന്ന വാക്ക് തിരുത്തിയത് ആശ്വാസകരമെന്നും പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."