ചായ പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലുള്ള 75 കോടിയുടെ ലഹരി വസ്തുക്കള്‍ ചെന്നൈയില്‍ പിടികൂടി
ചായ പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലുള്ള 75 കോടിയുടെ ലഹരി വസ്തുക്കള്‍ ചെന്നൈയില്‍ പിടികൂടി
ചെന്നൈ: ചെന്നൈയില്‍ 75 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കള്‍ പിടികൂടി. 15.8 കിലോ മെത്താഫെറ്റാമൈന്‍ ആണ് പിടിച്ചെടുത്തത്. ചായ പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍.
മ്യാന്മറിലെ തമുവില്‍ നിന്ന് ശ്രീലങ്കയിലേക്ക് കടല്‍മാര്‍ഗം കടത്താനുള്ള ശ്രമത്തിനിടെയാണ് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ലഹരിമരുന്ന് പിടികൂടിയത്. തമുവില്‍ നിന്ന് മണിപ്പൂര്‍, ഗുവാഹത്തി, ചെന്നൈ വഴി ശ്രീലങ്കയിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു നീക്കം. സംഭവവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ 8 പേരെ എന്‍സിബി അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസം ആദ്യം 4 കിലോ മെത്താഫെറ്റാമൈനുമായി ഒരു വനിത ഉള്‍പ്പെടെ നാല് പേര് പിടിയിലായിരുന്നു. ഇവരില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍സിബി ചെന്നൈ, ബംഗലൂരു, ഇംഫാല്‍ യൂണിറ്റുകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലഹരിസംഘം വലയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."