സംസ്ഥാന സ്കൂള്‍ കലോത്സവം; മാധ്യമങ്ങള്‍ ബിരിയാണിക്ക് പിറകെ നടക്കേണ്ടതില്ല: മന്ത്രി ശിവന് കുട്ടി
സംസ്ഥാന സ്കൂള്‍ കലോത്സവം; മാധ്യമങ്ങള്‍ ബിരിയാണിക്ക് പിറകെ നടക്കേണ്ടതില്ല: മന്ത്രി ശിവന് കുട്ടി
കൊല്ലം: സ്കൂള്‍ കലോത്സവത്തിലെ ഭക്ഷണം സംബന്ധിച്ച് അനാവശ്യ വിവാദം വേണ്ടെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കലോത്സവ പാചകപ്പുരയില്‍ നടന്ന പാലുകാച്ചല്‍ ചടങ്ങിനിടെയാണ് മന്ത്രിയുടെ പരാര്‍ശം. വിവാദങ്ങള്‍ക്കും, ചര്‍ച്ചയ്ക്കും പ്രസക്തിയില്ല. കലോത്സവ ഭക്ഷണം സംബന്ധിച്ച കഴിഞ്ഞ തവണത്തേത് ഒരു ചര്‍ച്ച മാത്രമാണ്. ബോധപൂര്‍വ്വം ആരും വിവാദം ഉണ്ടാക്കാതിരുന്നാല്‍ കൊല്ലത്തേത് ഏറ്റവും മികച്ച ശ്രദ്ധിക്കപ്പെടുന്ന കലോത്സവമായി മാറും.
സ്കൂള്‍ കലോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. മാധ്യമങ്ങള്‍ ബിരിയാണിയുടെ പിറകെ നടക്കേണ്ടതില്ല. മത്സരങ്ങള്‍ നടക്കുന്നുണ്ടോ എന്നും പങ്കെടുക്കാന്‍ വരുന്ന കുട്ടികള്‍ക്ക് സൗകര്യങ്ങളുണ്ടോ എന്നുമുള്ള കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന സ്കൂള്‍ കലോത്സവത്തിനിടെ വരും വര്‍ഷങ്ങളില്‍ നോണ്‍ വെജ് ഭക്ഷണം ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. ഇറച്ചിയും, മീനും വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിശ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ നോണ്‍ വെജ് ഭക്ഷണം വിഷയം വിവാദമാവുകയും സ്കൂള്‍ കലോത്സവത്തിന് ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടം മോഹനന് നമ്പൂതിരി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കലോത്സാവത്തിന് വെജിറ്റേറിയന്‍ ഭക്ഷണമേ വിളമ്പൂവെന്ന് സര്‍ക്കാര്‍ പിന്നീട് പ്രഖ്യാപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."