ടെസ്‌ലയെ പിന്നിലാക്കി ചൈനീസ് കമ്പനി;വിറ്റുവരവില്‍ മുന്നില്‍
ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്കിന്റെ കീഴിലുള്ള വാഹന നിര്‍മ്മാണ കമ്പനി ടെസ്‌ലയെ മാര്‍ക്കറ്റില്‍ പിന്നിലാക്കി കുതിയ്ക്കുകയാണ് ചൈനീസ് ബ്രാന്‍ഡായ ബി.വൈ.ഡി.ചൈനീസ് കമ്പനിയായ ബിവൈഡിയാണ് ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡ്. ഇലക്ട്രിക്ക് വാഹനങ്ങളുടെ ഏറ്റവും വലിയ മാര്‍ക്കറ്റായ അമേരിക്കയിലും ടെസ്‌ലയെ പിന്തള്ളി വില്‍പ്പനയില്‍ ബി.വൈ.ഡി മുന്നിലെത്തിയിരിക്കുകയാണ്. 2023ന്റെ നാലാം പാദത്തില്‍ 4,84,507 വാഹനങ്ങള്‍ ടെസ്‌ല വിറ്റഴിച്ചു.അതേ സമയത്ത് 5,26,406 ഇലക്ട്രിക് കാറുകളാണ് ബിവൈഡി വിറ്റഴിച്ചത്.
ടെസ്‌ലയെ ഇ.വിയില്‍ മറികടന്ന കമ്പനി ബൈബ്രിഡ് വാഹനങ്ങളുടെ വില്‍പ്പനയിലും മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്.യൂറോപ്പില്‍ അഞ്ച് മോഡലുകള്‍ വില്‍ക്കുന്ന ബിവൈഡി, ഈ വര്‍ഷം മൂന്ന് മോഡലുകള്‍ കൂടി അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നെന്നാണ് പുറത്ത് വരുന്ന വിവരം. 2003ല്‍ കാര്‍ നിര്‍മ്മാണ ബിസിനസിലേക്കിറങ്ങിയ കമ്പനിക്ക് ബാറ്ററികള്‍ നിര്‍മ്മിക്കാനുള്ള ഖനി ബിസിനസടക്കം മറ്റ് പല മേഖലകളിലും ശക്തമായ സാന്നിധ്യമുണ്ട്.
Content Highlights:BYD overtakes Teslas electric car in sales
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."