രാജ്യത്തെ ആദ്യ സമ്പൂര്‍ണ വികലാംഗ സൗഹൃദ ജില്ല ഇനി കണ്ണൂര്‍
കണ്ണൂര്‍: സംസ്ഥാനത്തെ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദമാക്കാന്‍ പദ്ധതി ആലോചിക്കുമെന്നു മന്ത്രി കെ.കെ ശൈലജ. കണ്ണൂരിനെ രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ വികലാംഗ സൗഹൃദ ജില്ലയായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ഭിന്നശേഷിയുള്ളവര്‍ക്കു മാത്രമല്ല പ്രായമായവര്‍ക്കും പ്രയോജനപ്പെടുന്നതാണു പദ്ധതി. മനസുണ്ടെങ്കില്‍ മാര്‍ഗവുമുണ്ട് എന്നതിന്റെ മികച്ച തെളിവാണു ജില്ലയില്‍ നടപ്പാക്കിയ വികലാംഗ സൗഹൃദ ജില്ല പദ്ധതി. ഭിന്നലിംഗക്കാരേയും ഇതുപോലെ പ്രത്യേക പരിഗണന നല്‍കി സഹായിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കലക്ടറേറ്റില്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ലിഫ്റ്റ്, പ്രത്യേക ടോയ്‌ലറ്റ് സൗകര്യം, വിശ്രമമുറി എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മേയര്‍ ഇ.പി ലത അധ്യക്ഷയായി. പി.കെ ശ്രീമതി എം.പി വിശിഷ്ടാതിഥിയായി. നിര്‍മിതികേന്ദ്രം എക്‌സി. സെക്രട്ടറി സജിത് കെ നമ്പ്യാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് മുഖ്യാതിഥിയായി.
കലക്ടര്‍ പി ബാലകിരണ്‍, എ.ഡി.എം ഇ മുഹമ്മദ് യൂസഫ്, എല്‍.എസ്.ജി.ഡി എക്‌സി.ക്യൂട്ടിവ് എന്‍ജിനിയര്‍ കെ സജീവന്‍, ഡി.എം.ഒ ഡോ. പി.കെ ബേബി, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ എല്‍ ഷീബ, ഒ വിജയന്‍, ശിവദാസന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."