HOME
DETAILS

ചെപ്പടിവിദ്യകള്‍കൊണ്ട് ഫാസിസത്തെപ്രതിരോധിക്കാനാവില്ല

  
backup
January 03 2024 | 17:01 PM

fascism-cannot-be-defeated-by-tactics

കെ.പി നൗഷാദ് തളിപ്പറമ്പ്

ഇത്തവണയല്ലെങ്കില്‍ പിന്നെ ഒരിക്കലുമില്ല എന്ന രീതിയിലുള്ള ജീവന്‍മരണ പോരാട്ടത്തിനു മുന്നിലാണ് രാജ്യത്തെ പ്രതിപക്ഷ കക്ഷികളിപ്പോള്‍. കേന്ദ്രസര്‍ക്കാര്‍ ബി.ജെ.പിയുടെ അജൻഡകള്‍ ഓരോന്നായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇനിയൊരു അവസരംകൂടി അവര്‍ക്ക് നല്‍കിയാല്‍ രാജ്യം ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധം ഫാസിസത്തിന്റെ നീരാളിപ്പിടിത്തത്തില്‍ ഞെരിഞ്ഞമരുമെന്ന കാര്യത്തില്‍ സന്ദേഹമില്ല.


എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോഴും പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡ്യാ സഖ്യത്തിന്റെ ഭാഗത്തുനിന്ന് സാഹചര്യം ആവശ്യപ്പെടുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. കഴിഞ്ഞ ജൂലൈയില്‍ 28 പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന സഖ്യം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതുണ്ടാക്കിയ പ്രതീക്ഷ പിന്നീടുണ്ടായില്ല. അതിനിടയില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പോലും തങ്ങളുടെ അജൻഡകളുടെയും ആശയങ്ങളുടെയും കാര്യത്തില്‍ സമവായത്തിലെത്താന്‍ സഖ്യത്തിന് സാധിച്ചില്ല.

എന്നു മാത്രമല്ല, മധ്യപ്രദേശില്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും തമ്മില്‍ സീറ്റ് വിഭജന കാര്യത്തില്‍ യോജിപ്പിലെത്താൻ സാധിക്കാതിരുന്നത് വലിയ തിരിച്ചടിയാവുകയും ചെയ്തു. തെലങ്കാനയില്‍ ആശ്വാസ ജയം ലഭിച്ചെങ്കിലും മൂന്നിടങ്ങളില്‍ ബി.ജെ.പി അധികാരത്തിലെത്തി എന്നതായിരുന്നു ഫലം.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കണമെന്ന് നിര്‍ബന്ധമില്ലെങ്കിലും വീഴ്ചകളില്‍നിന്ന് പാഠം പഠിക്കാന്‍ പ്രതിപക്ഷ സഖ്യം തയാറായില്ലെങ്കില്‍ അവിടെയും വലിയ പ്രതീക്ഷയ്ക്ക് വകയുണ്ടാവില്ല.

എൻ.ഡി.എ സഖ്യത്തിനെതിരേ പോരാട്ടത്തിന് ഇറങ്ങുന്നതിനു മുമ്പ് ഇൻഡ്യാ ബ്ലോക്കിലെ സഖ്യകക്ഷികള്‍ തങ്ങളുടെ വീട്ടിനകത്തെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ തയാറാവണം. വരും ദിനങ്ങളില്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള വിഷയങ്ങള്‍ മുന്‍കൂട്ടി വിലയിരുത്തി അവയ്ക്കുള്ള മറുമരുന്നുകള്‍ കൂടി കണ്ടെത്താനാവണം.


ലോക്സഭാ തെരഞ്ഞെടുപ്പ് സ്വന്തം പാര്‍ട്ടിയുടെ മാത്രം കരുത്ത് കൂട്ടാനും ശക്തി തെളിയിക്കാനുമുള്ള അവസരമായി കാണുന്നതിനു പകരം, ഇൻഡ്യാ മുന്നണിയുടെ ബാനറില്‍ ലോക്സഭയിലേക്ക് പരമാവധി എം.പിമാരെ എത്തിക്കാനുള്ള ദൃഢനിശ്ചയമാണ് ഓരോരുത്തരുടെയും ഭാഗത്തുനിന്നുമുണ്ടാവേണ്ടത്. തങ്ങള്‍ക്ക് കൂടുതല്‍ ശക്തിയുള്ള സംസ്ഥാനങ്ങളാണെങ്കില്‍ പോലും കക്ഷികള്‍ വല്യേട്ടന്‍ മനോഭാവം മാറ്റിവച്ച് പരസ്പര സഹകരണത്തോടെ മുന്നോട്ടുപോവാന്‍ തീരുമാനിച്ചാല്‍ സീറ്റ് വിഭജന ചര്‍ച്ച കീറാമുട്ടിയായി മാറില്ല. അതിനുവേണ്ടി പ്രാദേശിക നേതാക്കളുടെ മനസ്സ് പാകപ്പെടുത്താന്‍ മുന്നണി നേതാക്കള്‍ക്ക് കഴിയണം.


ഇൻഡ്യാ സഖ്യകക്ഷികള്‍ക്കിടയിലെ ഭിന്നതകള്‍ ശക്തിപ്പെടുത്താന്‍ ഫാസിസത്തിന്റെ ബുദ്ധികേന്ദ്രങ്ങള്‍ പതിനെട്ടടവും പയറ്റുമെന്ന കാര്യം മുന്‍കൂട്ടിക്കണ്ടുള്ള ഇടപെടലുകളാണ് ഉണ്ടാവേണ്ടത്. വിലക്കയറ്റം, തൊഴിലില്ലായ്മ, വിഭാഗീയത തുടങ്ങിയ രാജ്യം നേരിടുന്ന വെല്ലുവിളികളെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കഴിയുന്നിടത്താണ് ഇൻഡ്യാ സഖ്യത്തിന്റെ വിജയം.


ഇവിടെ ഇൻഡ്യാ സഖ്യത്തിനുള്ള ഏറ്റവും അനുകൂല ഘടകം, രാജ്യത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഇൗ പോരാട്ടത്തില്‍ ഒരേ മനസ് പങ്കുവയ്ക്കുന്നവരാണ് എന്നതാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും കൂടി ഇതിനോട് ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുപോവാനായാല്‍ ഈ ജീവന്‍മരണ പോരാട്ടത്തില്‍ മേല്‍ക്കൈ നേടാന്‍ പ്രതിപക്ഷ സഖ്യത്തിനാവും. അല്ലാതെ കേവലം ചെപ്പടിവിദ്യകള്‍ കൊണ്ടുമാത്രം പ്രതിരോധിക്കാന്‍ കഴിയുന്ന ഒന്നല്ല എൻ.ഡി.എ മുന്നണിക്കെതിരേയുള്ള പോരാട്ടം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  24 days ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  24 days ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  24 days ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  25 days ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  25 days ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  25 days ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  25 days ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  25 days ago