സുരേഷ് ഗോപി കളിക്കരുത്; ഇത് പിണറായി വിജയന്റെ പൊലിസാണ്; കണ്ണൂരില്‍ എസ്.ഐയോട് കയര്‍ത്ത് വിജിന്‍ എം.എല്‍.എ
സുരേഷ് ഗോപി കളിക്കരുത്; ഇത് പിണറായി വിജയന്റെ പൊലിസാണ്; കണ്ണൂരില്‍ എസ്.ഐയോട് കയര്‍ത്ത് വിജിന്‍ എം.എല്‍.എ
കണ്ണൂര്‍: കണ്ണൂരില്‍ എസ്.ഐയോട് കയര്‍ത്ത് കല്ല്യാശ്ശേരി എം.എല്‍.എ എം വിജിന്‍. സിവില്‍ സ്റ്റേഷനില്‍ നഴ്‌സ്മാരുടെ സംഘടനയുടെ സമരത്തിനിടെയായിരുന്നു സംഭവം. സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ സമരം ചെയ്തവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് ടൗണ്‍ എസ്‌ഐ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു വാക്കേറ്റം. പിണറായി വിജയന്റെ പൊലീസിന് നാണക്കേട് ഉണ്ടാക്കരുതെന്നും സുരേഷ് ഗോപി കളിക്കരുതെന്നും എംഎല്‍എ എസ്‌ഐയോട് പറഞ്ഞു.
കേസെടുക്കുന്നതിന്റെ ഭാഗമായി എം.എല്‍.എയുടെ പേര് വനിതാ പൊലിസ് ഉദ്യോഗസ്ഥ ചോദിച്ചതാണ് എം.എല്‍.എയെ പ്രകോപിപ്പിച്ചത്. പേര് ചോദിക്കേണ്ടിടത്ത് പേര് ചോദിക്കുമെന്ന് പറഞ്ഞ് സഹപ്രവര്‍ത്തകയെ പിന്തുണച്ചുകൊണ്ട് എസ്‌ഐ രംഗത്തെത്തിയതോടെ എംഎല്‍എ കൂടുതല്‍ രോഷാകുലനായി.
''ഇയാളുടെ സുരേഷ് ഗോപി സ്‌റ്റൈല്‍ ഒന്നും ഇങ്ങോട്ട് എടുക്കേണ്ട. ഇയാള്‍ ഒറ്റയൊരുത്തനാണ് കാരണം. ആരാണ് ഇയാളെ പൊലീസില്‍ എടുത്തത്? ആദ്യം നമ്മള്‍ മാറാമെന്ന് പറഞ്ഞതല്ലേ? ഇയാളാരാ സുരേഷ് ഗോപി സ്‌റ്റൈല്‍ ഇവിടെ കാണിക്കാന്‍. ഇയാളൊക്കെ എവിടുന്നാ എസ്‌ഐ ആയത്. പൊലീസിന് അപമാനം ഉണ്ടാക്കരുതെന്ന് പറ. ഇതു കേരളത്തിലെ പൊലീസാണ്. പിണറായി വിജയന്റെ പൊലീസാണ്.''- എസ്‌ഐയോട് വിജിന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."