60 രാജ്യങ്ങളിലെ കൂറ്റൻ പട്ടങ്ങളുമായി ഖത്തർ കൈറ്റ് ഫെസ്റ്റിവൽ വരുന്നു
ദോഹ: ആകശത്ത് വർണാഭമായ കാഴ്ച്ചകൾ ഒരുക്കാൻ ഖത്തറിൽ കെെറ്റ് ഫെസ്റ്റിവൽ വരുന്നു. വിസിറ്റ് ഖത്തറിന്റെ കൈറ്റ് ഫെസ്റ്റിവലിന് ഈ മാസം 25ന് തുടക്കമാകും എന്ന് അധികൃതർ അറിയിച്ചു.ഫെബ്രുവരി 3 വരെയാണ് കെെറ്റ് ഫെസ്റ്റിവൽ. രണ്ടാം തവണയാണ് ഇത്തരത്തിൽ ദോഹ തുറമുഖത്ത് കെെറ്റ് ഫെസ്റ്റ് വരുന്നത്.
60 രാജ്യങ്ങളുടെ കൂറ്റൻ പട്ടങ്ങളായിരിക്കും ആകാശത്ത് ഉയരുക. ഖത്തർ ടൂറിസത്തിന്റെയും ദോഹ തുറമുഖം അധികൃതരുടെയും സഹകരണത്തോടെയാണ് ഇത്തരത്തൊരു ഫെസ്റ്റ് ഖത്തർ സംഘടിപ്പിക്കുന്നത്.ഗ്രാൻഡ് ടെർമിനലിന് മുന്നിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
കാർട്ടൂൺ കഥാപാത്രങ്ങൾ , പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടം മാതൃകയിൽ ഉള്ള പട്ടങ്ങൾ ആകാശത്ത് പറക്കും. പല മൃഗങ്ങളുടെ രൂപത്തിലും പട്ടങ്ങൾ ആകാശത്ത് പറക്കും. 10 ദിവസത്തെ കൈറ്റ് ഫെസ്റ്റിവൽ ആണ് നടക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നും സഞ്ചാരികൾ ഫെസ്റ്റിഫൽ കാണാൻ വേണ്ടിയെത്തും.
Content Highlights: Qatar Kite Festival brings giant kites from 60 countries
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."