മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന്; റിപ്പോര്‍ട്ട് അടുത്തയാഴ്ച
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്തെ ഉത്തരവുകള്‍ പരിശോധിക്കുന്ന എ.കെ ബാലന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതിയുടെ യോഗം ഇന്ന്. സമിതിയുടെ റിപ്പോര്‍ട്ട് അടുത്തയാഴ്ച മുഖ്യമന്ത്രിക്കു കൈമാറും.
അമേരിക്കയില്‍ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ ഇന്നത്തെ യോഗത്തില്‍ ധനമന്ത്രി തോമസ് ഐസക് പങ്കെടുക്കില്ല. അതിനാല്‍ ഇന്നു റിപ്പോര്‍ട്ട് തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ഏകദേശ രൂപമുണ്ടാക്കിയതിനു ശേഷം ഒരുയോഗംകൂടി ചേരും. ആരോപണമുള്ള എല്ലാ വകുപ്പുകളുടെയും സെക്രട്ടറിമാരില്‍നിന്നു ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് വാങ്ങി ഉപസമിതിക്കു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ വിവാദ ഉത്തരവുകള്‍ റദ്ദാക്കുന്നതിനു പുറമേ, വിജിലന്‍സ് അന്വേഷണത്തിനു ശുപാര്‍ശ ചെയ്യുകയും ചെയ്യും.
യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്തെ നിയമനങ്ങളില്‍ എന്തു നിലപാട് സ്വീകരിക്കണമെന്നും യോഗം ചര്‍ച്ച ചെയ്യും. നിയമനങ്ങള്‍ നേടിയവരുടെ ശമ്പളവും മറ്റ് അലവന്‍സുകളും സമിതി തടഞ്ഞിരിക്കുകയാണ്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ അടൂര്‍ പ്രകാശ്, കെ.എം മാണി, കെ. ബാബു, വി.എസ് ശിവകുമാര്‍, അബ്ദുറബ്ബ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്നിവര്‍ക്കെതിരേ ഉപസമിതി വിജിലന്‍സ് അന്വേഷണത്തിനു ശുപാര്‍ശ ചെയ്യുമെന്നാണ് സൂചന. ഉപസമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ കേരളം ഞെട്ടുമെന്ന് ഉപസമിതിയില്‍ അംഗമായ എ.കെ ശശീന്ദ്രന്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."