HOME
DETAILS

കേരളക്കരയുടെ തമിഴ് എഴുത്തുക്കാരി

  
backup
January 06 2024 | 17:01 PM

a-tamil-writer-from-kerala

എം.ജെ ബാബു


തനിക്കു ചുറ്റും കാണുന്നതിനെ കഥയുടെ രൂപത്തിലാക്കുമ്പോഴാണ്, അതു മനുഷ്യരുടെ കഥയാകുന്നത്. അല്ലിയുടെ നോവലുകള്‍ പറയുന്നതും മനുഷ്യരുടെ കഥയാണ്. അതും അവരുടെ ചുറ്റുമുള്ളവര്‍ കഥാപാത്രങ്ങളാകുന്ന നോവലുകള്‍. ഇതിനോടകം പുറത്തുവന്ന രണ്ടു നോവലുകളും പറയുന്നത് നാട്ടിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതങ്ങളാണ്.


തമിഴ് വംശജര്‍ ഏറെയുള്ള ഇടുക്കി ജില്ലയുടെ പ്രതിനിധിയാണ് കൂട്ടുകാരികള്‍ അല്ലിയെന്നു വിളിക്കുന്ന അല്ലി ഫാത്തിമ. കുമിളി ടി.ടി.ഐയില്‍ വിദ്യാര്‍ഥിനിയായിരിക്കെയാണ് കവിതകള്‍ എഴുതിത്തുടങ്ങിയത്. പ്ലസ് ടു പഠന കാലത്തും പിന്നീട് അധ്യാപികയായി ജോലി തുടങ്ങിയപ്പോഴും കവിതയെ കൈവിട്ടില്ല. മധുര കാമരാജ് സര്‍വകലാശാലയില്‍ വിദൂര വിദ്യാഭ്യാസത്തിലുടെ ഉപരിപഠനം തുടരുമ്പോഴും കവിതക്കൊപ്പം സഞ്ചരിഞ്ഞു. 2000ത്തില്‍ മധുരയില്‍ 2000 കവിതകള്‍ അവതരിപ്പിക്കപ്പെട്ടതില്‍ അല്ലി ഫാത്തിമയുടെ കവിതയുമുണ്ടായിരുന്നു. ഇതിനിടെ കുമിളി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തമിഴ് അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു.


പെട്ടെന്നൊരു ദിനമാണ് നോവലിലേക്കു തിരിഞ്ഞത്. നോവല്‍ എന്ന ലക്ഷ്യത്തോടെ എഴുതിത്തുടങ്ങിയതൊന്നുമല്ല. അത് 'പാണ്ടിച്ചി' തമിഴ്‌നാട് ലൈബ്രറി കൗണ്‍സിലിന്റെ 2019ലെ മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടെന്ന് അല്ലി പറയുന്നു. സിനിമ പ്രൊജക്ടുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുമായി കുമിളിക്കടുത്ത് ആദിവാസി ഗ്രാമത്തില്‍ പോയിരുന്നു. അവരുടെ ജീവതാനുഭവങ്ങള്‍ കേട്ട്, എഴുതിയപ്പോഴാണ് പാണ്ടിച്ചിയെന്ന നോവലായി മാറിയതെന്ന് ഫാത്തിമ. തമിഴ്‌നാട്ടില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് പാണ്ടിച്ചി. ആദിവാസികള്‍ ചൂഷണം ചെയ്യപ്പെടുന്നതടക്കം അവരുടെ ജീവിതവും ആചാരങ്ങളുമാണ് ഇതില്‍ പറയുന്നത്. കേരളത്തിലെ വിവിധ സര്‍വകലാശാലകളുടെ സിലബസിലും പാണ്ടിച്ചിയുണ്ട്.


ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറാണ് അല്ലി ഫാത്തിമയുടെ സ്വദേശം. പിതാവ് പരേതനായ കമാലും മാതാവ് സബൂറയും ചേര്‍ന്ന് ഹോട്ടല്‍ നടത്തിയിരുന്നു. ഇപ്പോള്‍ സഹോദരനാണ് ഹോട്ടല്‍ നടത്തുന്നത്. ഇവരുടെ മുന്‍തലമുറ തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍നിന്ന് ജോലിക്കായി മൂന്നാറില്‍ എത്തിയവര്‍. പിതാവ് കമാല്‍ മൂന്നാറിലെ കടയില്‍ ജോലിചെയ്ത ശേഷമാണ് വണ്ടിപ്പെരിയാറില്‍ എത്തുന്നത്. മാതാവിന്റെ പിതാവ് നൈനാ റാവുത്തര്‍ മൂന്നാറിലെ റെയില്‍വേ ജോലിക്കായാണ് കേരളത്തിലെത്തിയത്. ഈ റെയില്‍പാത 1924ലെ പ്രളയത്തില്‍ തകര്‍ന്നു.
പാണ്ടിച്ചി വായനക്കാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെയാണ് അടുത്ത നോവലിനെക്കുറിച്ച് ചിന്തിച്ചതെന്ന് അല്ലി ഫാത്തിമ. തനിക്കു ചുറ്റുമുള്ള, നിത്യേന കാണുന്ന തോട്ടം തൊഴിലാളികളുടെ ജീവിതമാണ് 'ചെല്ലകറുപ്പി' എന്ന രണ്ടാമത് നോവലിലേക്ക് എത്തിച്ചത്. തമിഴ്‌നാടിലെ മികച്ച പത്തു നോവലുകള്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ ചെല്ലകറുപ്പിയുമുണ്ട്. ചെല്ലകറുപ്പിയുടെ മലയാള പരിഭാഷ വൈകാതെ പുറത്തുവരും. ഇതിനിടെ ഒരു കവിതാ സമാഹാരവും പുറത്തിറക്കി. 'വളസൈ പറവകള്‍' ക്ക് തിരക്കഥയും എഴുതി.


ആദിവാസി വിഭാഗമായ മലപണ്ടാര സമുദായത്തിന്റെ കഥപറയുന്ന കുങ്കിലയം എന്ന നോവലിന്റെ പണിപ്പുരയിലാണിപ്പോള്‍. ഇതിനൊപ്പം കേരള സര്‍വകലാശാലയില്‍ പിഎച്ച്.ഡിയും ചെയ്യുന്നു. ആദിവാസി വിഭാഗമായ പളിയരുടെ ജീവിതവും മനസിലുണ്ട്. വിദ്യാര്‍ഥികള്‍ക്കു വേണ്ടിയും ഒരു നോവല്‍ എഴുതണമെന്ന് അല്ലി പറയുന്നു. മൂന്നു മക്കളാണ്. മൂത്ത മകള്‍ ആയുര്‍വേദ ഡോക്ടര്‍. വിവാഹിതയായി തെങ്കാശിയില്‍ താമസിക്കുന്നു. മകന്‍ ചെന്നെയില്‍ ആര്‍ക്കിടെക്ട്. മറ്റൊരു മകള്‍ വിദ്യാര്‍ഥിനിയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  a month ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago