HOME
DETAILS

ആറാട്ടുപുഴ വേലായുധപ്പണിക്കർ ജനായത്തപ്പോരാട്ടങ്ങളുടെരണ്ടു നൂറ്റാണ്ട്

  
backup
January 07 2024 | 05:01 AM

two-centuries-of-aratupuzha-velayudhapanikar-janayattha-struggles

ഡോ.അജയ് എസ്.ശേഖര്‍


കേരള നവോഥാന ആധുനികതയെ കരുണാമയമായി കരുപ്പിടിപ്പിച്ച പെരിയകരുവാനായ നാരായണഗുരുവിനും മുമ്പ്, അദ്ദേഹത്തിനും പ്രചോദനമാതൃകയായി വര്‍ണാശ്രമധര്‍മം തൊട്ടുകൂടാത്തവരാക്കി ചവിട്ടിത്താഴ്ത്തിയ അശോകകാലം മുതല്‍ പ്രബുദ്ധരായിരുന്ന ബഹുജനതയ്ക്കുവേണ്ടി അമ്പലവും കളരിയും കളിയോഗവും പള്ളിക്കൂടവും രാപ്പള്ളിക്കൂടവും വായനശാലയുമുണ്ടാക്കിയത് ആറാട്ടുപുഴ വേലായുധപ്പണിക്കരായിരുന്നു. അവര്‍ണപ്പെണ്ണുങ്ങളുടെ മാനത്തിനും മാനവികതയ്ക്കും വിലയുണ്ടെന്നു വരുത്തിയതും മേല്‍ശീല, അച്ചിപ്പുടവ, മൂക്കുത്തി, കാര്‍ഷിക കലാപങ്ങള്‍ക്കു നേതൃത്വം നൽകിയതും ജാതിത്തമ്പുരാന്‍വാഴ്ചയെ ചെറുത്തതും അദ്ദേഹമായിരുന്നു.
കായംകുളം കായലിനു പടിഞ്ഞാറുള്ള ആറാട്ടുപുഴ മംഗലം കല്ലിശേരിയിലെ എട്ടുകെട്ടില്‍, കാവും കുളവും നാഗങ്ങളുമടക്കമുള്ള പ്രബുദ്ധപാരമ്പര്യമുണ്ടായിരുന്ന പെരുമാളച്ചന്റെ കൊച്ചുമകനായി 1825 ജനുവരി ഏഴിന് പിറന്ന് ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട വേലായുധപ്പെരുമാള്‍ അരനൂറ്റാണ്ടോളം നീണ്ട ജാതിവിരുദ്ധ മനുഷ്യാവകാശ പോരാട്ടപരമ്പരകളുടെ തുടര്‍ച്ചയില്‍ 1874 ജനുവരി മൂന്നിന് സവര്‍ണ ഹിന്ദുക്കളുടെ കൊടുംചതിയില്‍ 49-ാംവയസ്സില്‍ കൊല്ലപ്പെട്ടു. ജാതിഹിന്ദുത്തം വാടക്കൊലയാളികളിലൂടെ നടത്തിയ ക്രൂരമായ ജാതിക്കൊലകളിലൊന്നായിരുന്നു അത്.


1803ലെ തിരുവിതാംകൂര്‍ മുലക്കരത്തിനെതിരേ നങ്ങേലിയെന്ന ധീരയായ ഈഴവവനിത സ്വന്തം മുലയരിഞ്ഞുചോരവാര്‍ന്നു നടത്തിയ ആത്മത്യാഗവും ഭാര്യയുടെ ചിതയില്‍ചാടിയുള്ള കണ്ടപ്പന്റെ ആത്മാഹുതിയും, 1806ൽ വൈക്കം പനച്ചിക്കല്‍ കാവിലേക്കു സമാധാനപരമായി നടന്നുവന്ന ഇരുന്നൂറിലേറെ ഈഴവയുവാക്കളെ ദളവാവേലുത്തമ്പിയുടെ കാലാളുകളും കുതിരപ്പടയും
അതിക്രൂരമായി കൊന്നുതള്ളിയ ദളവാക്കുളം കൂട്ടക്കൊലയും ഈഴവരെന്ന ഇഴചേര്‍ന്ന സംഘത്തിന്‍ സ്വന്തം ജനതയോടുനടത്തിയ വംശഹത്യയും 19ാം നൂറ്റാണ്ടിന്റെ തുടക്കത്തെ ഭീകരമായി അപമാനവീകരിക്കുന്നു. 1539ലാണ് വൈക്കത്തെ ബൌദ്ധപ്പള്ളിയെ ഒരു ബ്രാഹ്മണികഹൈന്ദവശിവക്ഷേത്രമാക്കിയതെന്ന് അമ്പലത്തേയും പ്രദേശത്തേയും കുറിച്ചുപഠിച്ച വിദേശ വനിതാഗവേഷകയും ഗ്രന്ഥകാരിയുമായ സ്റ്റെല്ല ക്രാംറിച് മുതല്‍ പ്രാദേശികചരിത്രകാരനായ ദലിത്ബന്ധു എന്‍. കെ. ജോസും ഈ ലേഖകനും വരെ നിരവധി പഠനങ്ങളിലും പുസ്തകങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.


ടി.കെ മാധവന്റെ ദേശാഭിമാനിയില്‍ 1923ല്‍ രണ്ടുലക്കങ്ങളായാണ് അന്തരിച്ച തലയോലപ്പറമ്പ് എം.എല്‍.സിയും ശ്രീനാരായണ പ്രസ്ഥാനത്തിന്റെ നേതാവുമായ കെ.ആര്‍ നാരായണന്‍ ദളവാക്കുളം പോരാട്ടവും കൂട്ടക്കൊലയും വിശദമായി രേഖപ്പെടുത്തിയത്. 2018ല്‍ എ.വി അശോകന്‍ എഴുതിയ കെ. ആറിന്റെ ജീവചരിത്രത്തിലും ഇതുണ്ട്.


1850കളുടെ തുടക്കത്തില്‍ ആറാട്ടുപുഴ വൈക്കത്തമ്പലത്തില്‍ വേഷബ്രാഹ്‌മണ വേഷത്തിൽ കടന്നു കൂടിയ ആറാട്ടുപുഴ മഹായാനവജ്രയാനധാരകളിലൂടെ ബ്രാഹ്മണീകരിക്കപ്പെട്ട താന്ത്രികവിധികളും പ്രതിഷ്ഠാപനരീതികളും വിശദമായി നിരീക്ഷിച്ചുപഠിച്ചു. 1852ലെ മംഗലം ജ്ഞാനേശ്വരം, ചേര്‍ത്തല ചെറുവാരണം പുത്തനമ്പലം എന്നീപ്രതിഷ്ഠകളിലേക്കായിരുന്നു ആറാട്ടുപുഴനീങ്ങിയത്. മടങ്ങവേ താനൊരവര്‍ണനായ തൊട്ടുകൂടാത്തവനാണെന്നു തുറന്നുപറഞ്ഞ്, താന്ത്രികമായ പരിഹാരത്തിനുള്ള പണക്കിഴിയും എറിഞ്ഞുകൊടുത്താണ് വൈക്കം കായലോരത്തു കിടന്ന തണ്ടുവച്ച വള്ളത്തില്‍ തെക്കോട്ടു വേമ്പാനാട്ടുകായലിലൂടെ രക്ഷപ്പെട്ടത്. ഗോവയിലും ഗുജറാത്തിലും സിന്ധുതീരങ്ങളിലും വരെ പെരുമാളച്ചന്റെ ഉരുക്കളിലും കച്ചവടക്കപ്പലുകളിലും ആറാട്ടുപുഴ സഞ്ചരിച്ചു.


തൊട്ടുകൂടാത്തവര്‍ക്കും തീണ്ടിക്കൂടാത്തവർക്കുമായി നിരവധി പള്ളിക്കൂടങ്ങളും രാപ്പള്ളിക്കൂടങ്ങളും വായനശാലയും സ്ഥാപിച്ചുനടത്തിയ വിദ്യാഭ്യാസബോധനപരിപാടികളും സ്ത്രീകളുടെ അന്തസ്സും അഭിമാനവും തൊഴിലാളികളായ അടിസ്ഥാന അവര്‍ണജനതകളുടെ ഐക്യത്തിനും ഉയിര്‍പ്പിനും ചാലകതയ്ക്കുമായി നടത്തിയ ആധുനികകേരളത്തിലെ ആദ്യ കാര്‍ഷികപണിമുടക്കുമാണ് ആറാട്ടുപുഴയെ നവോഥാന പോരാട്ടങ്ങളുടെ മുന്നണിയിലേക്കു നയിക്കുന്നത്. കളരിയും കളിയോഗവും കഥകളിപ്രസ്ഥാനപരമ്പരയും അവര്‍ണര്‍ക്കായി തിരുവിതാംകൂറിലെമ്പാടും അദ്ദേഹം തുറന്നു.


ഇങ്ങനെ ഗുരുവിനും മാതൃകയും പ്രചോദനവുമായ ചരിത്രകര്‍തൃത്വത്തേയാണ് കാട്ടുകള്ളനെന്നും 'ലോക്കല്‍ തഗ്ഗെ'ന്നും ഓറിയന്റ് ബ്ലാക്‌സ്വാന്‍ 2018ല്‍ പ്രസിദ്ധീകരിച്ച ആംഗലപുസ്തകത്തില്‍ കേരളചരിത്രപണ്ഡിതമന്യരായി മുഖ്യധാരയും സര്‍ക്കാരും അക്കാദമികളും മാധ്യമങ്ങളും വാഴ്ത്തുന്ന രാജന്‍ഗുരുക്കളും രാഘവവാരിയരും കൂടി എഴുതിപ്പിടിപ്പിച്ചത്. സംവിധായകൻ വിനയനെടുത്ത ആറാട്ടുപുഴയുടെ ബയോപിക്കിനെ വെറും ചവറെന്നും അതിന് 2022ലെ അക്കാദമി പുരസ്‌കാരത്തിലൊന്നും കൊടുക്കരുതെന്നുമാണ് 2022ലും 2023ലും തുടര്‍ച്ചയായി പ്രേക്ഷകരുടേയും കേരളരാജ്യാന്തരമേളാ പ്രതിനിധകളുടേയും കനത്തകൂവലും ചവര്‍മാന്‍ എന്ന വിളിയും കേട്ട ഗുരുവായൂരപ്പപരസ്യങ്ങളും യാഗംചെയ്തുമഴപെയ്യിക്കുന്ന പടങ്ങളുമെടുത്ത ചെയര്‍മാന്‍ രഞ്ജിത്തെന്ന സൂത്രധാരന്‍ പറഞ്ഞതെന്ന് കലാകാരനായ നേമംപുഷ്പരാജടക്കം വെളിപ്പെടുത്തിയിരുന്നു. ഡോ. ബിജുവിന്റെ പടങ്ങളെ ഇങ്ങനെ നിരന്തരം ഒഴിവാക്കിയ ചവര്‍മാനെ ബിജുവും നിശിത വിചാരണനടത്തിയിരുന്നു.


പത്തോ പന്ത്രണ്ടോ ശതമാനം വരുന്ന ജാതിഹിന്ദു /സാമൂഹ്യ വിഭാഗം 2018ലെ സവര്‍ണരുടെ സാമ്പത്തികസംവരണത്തിനായി ശബരിമല ശൂദ്രലഹളയുടെ സമ്മര്‍ദ പരിസരത്ത് മുഖ്യമന്ത്രിയേപോലും തെരുവില്‍ ജാതിത്തെറി വിളിച്ചു നടത്തിയ കേരളദേവസ്വം ഓർഡിനന്‍സിലൂടെ 100 ശതമാനം സംവരണീയരായി സ്വയംപൂജിതരായി. ഈ ഒളിഗാര്‍ക്കിയുടെ പ്രതിനിധികളാണ് അക്കാദമികളേയും മാധ്യമങ്ങളേയും നികുതിപ്പണം ഉപയോഗിക്കുന്ന എല്ലാ പൊതുമേഖലാ, സ്വകാര്യമാധ്യമങ്ങളേയും അട്ടിപ്പേറുംകുത്തകയുമാക്കി പോലും നിയന്ത്രിക്കുന്നത്. ചവര്‍മാന്‍മാരും മണിപ്പിള്ളമാരും ദേവസ്വം മന്ത്രിയേപ്പോലും പൊതുവേദിയില്‍ ജാത്യാചാരം ചെയ്യുന്ന പൂജാരിമാരും പരിചാരകരും ഉണ്ടാകുന്നതിങ്ങനെയാണ്. ഇക്കണോമിക്കലി വീക്കര്‍ സെക്ഷന്‍ എന്ന സവര്‍ണജാതിക്കുമാത്രമുള്ള സംവരണത്തിലൂടെ ഭരണഘടനയുടെയും ജനായത്തത്തിന്റെയും ആധാരമായ ബഹുജനപ്രാതിനിധ്യം പൂര്‍ണമായും അട്ടിമറിക്കപ്പെട്ടിരിക്കുന്നു.


ഗുരുശിഷ്യരായ മൂലൂരും കറുപ്പനും ആശാനും സഹോദരനും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ പാടിയുണര്‍ത്തിയ ജനതയുടെ സല്‍പ്രാതിനിധ്യമെന്ന പര്യാപ്തമായ ജനസംഖ്യാനുപാതിക നീതിയും നേരുമുള്ള അധികാരപങ്കാളിത്ത ജനായത്ത പ്രാതിനിധ്യത്തിനാണ് ആറാട്ടുപുഴയും പോരാടിമരിച്ചത്. സാംസ്‌കാരികവും രാഷ്ട്രീയവുമായ പ്രാതിനിധ്യത്തിനും നേരും നെറിയുമുള്ള പ്രതിനാധനങ്ങള്‍ക്കും അദ്ദേഹം പ്രാധാന്യം കൊടുത്തു. 1874 ജനുവരി നാലിന് നീതിക്കുവേണ്ടിയുള്ള നിരന്തരസമരത്തില്‍ കൊല്ലംകച്ചേരിയിലേക്കുള്ള തോണിയാത്രയില്‍ ഉറക്കത്തില്‍ ചതിയില്‍ കൊലചെയ്യപ്പെട്ട ആറാട്ടുപുഴയുടെ നൂറ്റമ്പതാം പരിനിബാണദിനവും 1825 ജനുവരി ഏഴിന് പിറന്ന ആ വീരകേരളപുത്രന്റെ ഇരുനൂറാം ജന്മവാര്‍ഷികശതാബ്ദിവര്‍ഷാചരണത്തിന്‍ തുടക്കവുമാണ് 2024 ജനുവരി ആദ്യവാരം വരുന്നത്. നീതിയേയും പ്രാതിനിധ്യത്തേയും അട്ടിമറിച്ച് ജാതിഹിന്ദുക്ഷുദ്രത വെട്ടിമൂടിമറച്ചുവച്ചിരിക്കുന്ന പ്രബുദ്ധമായ കേരളത്തിന്‍ അശോകപാരമ്പര്യങ്ങളും സംഘസംസ്‌കാരചരിത്രവും പുതുതലമുറ അറിയുകയും പഠിക്കുകയും ചെയ്യട്ടെ.

(കാലടി സർവകലാശാല ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും സെന്റർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസ് കോഡിനേറ്ററുമാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്ക്; രാത്രി 11 മണിക്കു തുടങ്ങിയ ബ്ലോക്ക് ഇപ്പോഴും തുടരുന്നു

Kerala
  •  a month ago
No Image

കിഷ്ത്വാർ മേഘവിസ്ഫോടനം: മരണസംഖ്യ 65 ആയി ഉയർന്നു; 150-ലധികം പേർക്ക് പരുക്ക്; കാണാതായ ആളുകൾക്കായി രക്ഷാപ്രവർത്തനം തുടരുന്നു  

National
  •  a month ago
No Image

വേനലവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നേക്കാമെന്ന് വിദഗ്ധര്‍

uae
  •  a month ago
No Image

ദുബൈയിലെ പ്രത്യേക ബസ് ലെയ്‌നുകള്‍ ഈ പ്രദേശങ്ങളില്‍; സ്വകാര്യ കാറുകള്‍ ബസ് ലൈനുകള്‍ ഉപയോഗിച്ചാലുള്ള പിഴകള്‍ ഇവ

uae
  •  a month ago
No Image

കുവൈത്ത് വിഷമദ്യ ദുരന്തം: കണ്ണൂർ സ്വദേശി സച്ചിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; ദുരന്തത്തിൽ അകപ്പെട്ടവർ ജീവൻ നിലനിർത്തുന്നത് വെന്റിലേറ്റർ സഹായത്തോടെ

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത മകന്‍ മോഷ്ടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; പിതാവിനോട് 74,081 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

uae
  •  a month ago
No Image

താമരശ്ശേരിയിൽ നാലാം ക്ലാസുകാരിയുടെ മരണം: അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ജാഗ്രതയിൽ ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

കുവൈത്ത് വിഷമദ്യ ദുരന്തം; മരണം 23 ആയി, 31 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍

Kuwait
  •  a month ago
No Image

അലാസ്ക ഉച്ചകോടി: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പരാജയം; ട്രംപ്-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു

International
  •  a month ago
No Image

സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിനിടെ രാജ്ഭവനിലെ അറ്റ് ഹോം വിരുന്ന് ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

Kerala
  •  a month ago