കുസാറ്റ് ദുരന്തം: പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പ്രതിചേര്‍ത്തു
കുസാറ്റ് ദുരന്തം: പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പ്രതിചേര്‍ത്തു
കൊച്ചി: നാലു പേരുടെ മരണത്തിനിടയാക്കിയ കുസാറ്റ് ദുരന്തത്തില്‍ മുന്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പ്രതിചേര്‍ത്തു. മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ദീപക് കുമാര്‍ സാഹു അടക്കം മൂന്നു പേരെയാണ് പൊലിസ് പ്രതി ചേര്‍ത്തത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പൊലിസ് സഹായം തേടിയുള്ള കത്ത് കൈമാറാതിരുന്ന രജസ്ട്രാറുടെ നടപടി ഉള്‍പെടെ പരിശോധിക്കാനും പൊലിസ് തീരുമാനിച്ചിട്ടുണ്ട്.
കുസാറ്റില്‍ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടപ്പെട്ടത് വിദ്യാര്‍ഥികളടക്കം 4 പേര്‍ക്കാണ്. മഴ മൂലം ഓഡിറ്റോറിയത്തിലേക്ക് ആളുകള്‍ ഓടിക്കയറിയായിരുന്നു അപകടമുണ്ടായത്. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിരക്കില്‍ വീണപ്പോഴുണ്ടായ പരിക്കും ശ്വാസതടസ്സവുമാണ് മരണങ്ങള്‍ക്ക് കാരണമായത്. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണമാരംഭിച്ചു.
പരിപാടിയുടെ സംഘാടനത്തില്‍ ഗുരുതര വീഴ്ചയുണ്ടായതായാണ് അന്വേഷണ ഉപസമിതിയുടെ റിപ്പോര്‍ട്ട്. തുടര്‍ന്ന് അധ്യാപകരുള്‍പ്പടെ ഏഴ് പേരില്‍ നിന്ന് സിന്‍ഡിക്കേറ്റ് വിശദീകരണം തേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."