HOME
DETAILS

കാളികാവില്‍ അവിശ്വാസം പാസായി; സി.പി.എമ്മിന് ഭരണം നഷ്ടപ്പെട്ടു

  
backup
August 16 2016 | 19:08 PM

%e0%b4%95%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%be%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82-%e0%b4%aa%e0%b4%be


കാളികാവ്: ലീഗ്  കോണ്‍ഗ്രസ് തര്‍ക്കം കാരണം ഭരണം നഷ്ടമായ പഞ്ചായത്തുകള്‍ യുഡിഎഫ് തിരിച്ചു പിടിച്ചു തുടങ്ങി. കാളികാവ് ഗ്രാമപഞ്ചായത്ത് ഭരണം സി.പി.എമ്മിന് നഷ്ടപ്പെട്ടു. ലീഗും കോണ്‍ഗ്രസും ചേര്‍ന്ന് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് സി.പി.എമ്മിന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ നഷ്ടമായിട്ടുള്ളത്. 19 അംഗ ഭരണ സമിതിയില്‍ സി.പി.എമ്മിന് എട്ടും കോണ്‍ഗ്രസിന് ആറും ലീഗിന് അഞ്ചും അംഗങ്ങളുമാണുള്ളത്. ലീഗും കോണ്‍ഗ്രസും യോജിച്ചതോടെ എട്ടിനെതിരെ 11 വോട്ടുകള്‍ക്കാണ് സി.പിഎമ്മിനെ താഴെയിറക്കിയത്.
കോണ്‍ഗ്രസിലെ കെ.നജീബ് ബാബുവാണ് പ്രസിഡന്റ് എന്‍. സൈതാലിക്കെതിരേ അവിശ്വാസ നോട്ടീസ് നല്‍കിയത്. ലീഗിലെ വി.പി.എ നാസര്‍ പിന്തുണച്ചു. ഉച്ചക്ക് ശേഷം വൈസ് പ്രസിഡന്റിനെതിരേ ലീഗിലെ പി.ടി ഹാരിസ് ബാബു അവിശ്വാസ നോട്ടീസ് നല്‍കി. കോണ്‍ഗ്രസിലെ എ.പി മന്‍സൂര്‍ പിന്തുണക്കുകയും ചെയ്തു. മുന്‍ ധാരണ പ്രകാരം ലീഗും കോണ്‍ഗ്രസും പ്രവര്‍ത്തിച്ചതിനാല്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നടപടി പെട്ടെന്നുണ്ടായി.
സി.പി.എമ്മിന് ഭരണം നഷ്ടമായെങ്കിലും നിലവിലുള്ള രണ്ട് സ്ഥിരം അധ്യക്ഷ പദവികള്‍ നഷ്ടമാകില്ല. വികസന കാര്യ അധ്യക്ഷ പദവിയിലുള്ള കെ.രാമചന്ദ്രന്‍, ക്ഷേമകാര്യ അധ്യക്ഷ ഹസീന എന്നിവര്‍ക്കാണ് തുടരാനാവുക. ആരോഗ്യം വിദ്യാഭ്യാസ അധ്യക്ഷ പദവി ലീഗിനാണ്.
ധാരണ പ്രകാരം ആദ്യ വര്‍ഷം മുസ്‌ലിം ലീഗിന് പ്രസിഡന്റ് പദവിയും കോണ്‍ഗ്രസിന് വൈസ് പ്രസിഡന്റ് പദവിയും ലഭിക്കും.
അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് വരണാധികാരി കാളികാവ് ബ്ലോക്ക് സെക്രട്ടറി കേശവദാസ്, ബ്ലോക്ക് ഹെഡ് ക്ലര്‍ക്ക് കെ.കെ മജീദ്, കാളികാവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മത്തായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വണ്ടൂര്‍ നിയോജക മണ്ഡലത്തില്‍ ലീഗ് കോണ്‍ഗ്രസ് തര്‍ക്കത്തില്‍ പരിഹാരം കാണുന്ന ആദ്യ പഞ്ചായത്ത്കൂടിയായി കാളികാവ് പഞ്ചായത്ത് മാറിയിട്ടുണ്ട്. പോരൂര്‍, കരുവാരകുണ്ട് ,ചോക്കാട് ഗ്രാമപഞ്ചായത്തുകളിലും വൈകാതെ ഇതിന്റെ തുടര്‍ച്ചയുണ്ടാകും.
ഈ മൂന്ന് ഗ്രാമപഞ്ചായത്തുകള്‍ക്ക് പുറമെ എടപ്പറ്റ ഗ്രാമ പഞ്ചായത്തുകളില്‍ ഉള്‍പടെയുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ നേതൃത്വം ആരംഭിച്ചിട്ടുണ്ട്. ഉടനെ തന്നെ മാറ്റമുണ്ടാകുമെന്ന സൂചനയാണ് നേതൃത്വം നല്‍കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  5 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago