'ഭക്തിയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് ബി.ജെ.പിയല്ല'രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലെ ബി.ജെ.പി-വി.എച്ച്.പി ഇടപെടലിനെ രൂക്ഷമായി വിമര്‍ശിച്ച് സചിന്‍ പൈലറ്റ്
'ഭക്തിയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് ബി.ജെ.പിയല്ല'രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലെ ബി.ജെ.പി-വി.എച്ച്.പി ഇടപെടലിനെ രൂക്ഷമായി വിമര്‍ശിച്ച് സചിന്‍ പൈലറ്റ്
ന്യൂഡല്‍ഹി: രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലെ ബി.ജെ.പി-വി.എച്ച്.പി ഇടപെടലിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സചിന്‍ പൈലറ്റും രംഗത്ത്. രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ രാഷ്ട്രീയം കലര്‍ത്തുകയാണെന്നും അത് തെറ്റാണെന്നും സചിന്‍ പൈലറ്റ് ചൂണ്ടിക്കാട്ടി.
' സംഘടന മൂന്നു പേരെയാണ് ചടങ്ങിന് ക്ഷണിച്ചിരിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട രാഷ്ട്രീയക്കളിക്ക് ഞങ്ങള്‍ അനുകൂലമല്ലെന്ന് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ വിശ്വാസം പ്രകടിപ്പിക്കാനും ക്ഷേത്രം സന്ദര്‍ശിക്കാനും ആരുടെയും ക്ഷണം ആവശ്യമില്ലെന്നും സചിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തനിക്ക് തോന്നുമ്പോഴൊക്കെ ക്ഷേത്രത്തില്‍ പോകും. ഇതൊരു വൈകാരികവും മതപരവുമായ വിഷയമാണ്. രാഷ്ട്രീയം കലര്‍ത്തുന്നത് തെറ്റാണ്.
നല്ല ഹിന്ദു, മോശം ഹിന്ദു എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബി.ജെ.പിക്ക് കഴിയില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ആരാണ് ഭക്തന്‍ എന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ല. ഇത്തരം കാര്യങ്ങള്‍ മുതലെടുക്കുന്നത് തെറ്റാണ്. മതം ജനങ്ങളുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്.
രാഷ്ട്രീയ നേതാക്കള്‍ രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടത്തേണ്ടത്. കര്‍ഷക ദാരിദ്ര്യം, സാമ്പത്തിക നയം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങള്‍ക്ക് പരിഹാരം കാണണം. ഇന്നത്തെ ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില പകുതിയായി കുറഞ്ഞെങ്കിലും കേന്ദ്ര സര്‍ക്കാര്‍ വില കുറക്കുന്നില്ലെന്നും സചിന്‍ പൈലറ്റ് ചൂണ്ടിക്കാട്ടി.
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ നാല് ശങ്കരാചാര്യന്മാര്‍ പങ്കെടുക്കാത്ത വിഷയം ഉയര്‍ത്തികാട്ടി കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് രംഗത്തെത്തിയിരുന്നു. ശങ്കരാചാര്യന്‍മാര്‍ അപമാനിക്കപ്പെട്ടെന്ന് ദ്വിഗ് വിജയ് സിങ് പറഞ്ഞു. വി.എച്ച്.പിക്ക് രാമക്ഷേത്രത്തിന് മേല്‍ എന്തവകാശമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.
രാമക്ഷേത്രത്തിനായി ഞങ്ങളും സംഭാവന നല്‍കിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവാണ് നാല് ശങ്കരചാര്യരുമായി ചേര്‍ന്ന് രാമാലയ് ന്യാസ് യാഥാര്‍ഥ്യമാക്കിയത്. ഭൂമി അഴിമതി കേസിലെ പ്രതിയായ ചംപത് റായ് വി.എച്ച്.പിയുടെ ഒരു പ്രചാരകനാണ്. അത്തരമൊരു ആളാണ് രാമക്ഷേത്ര ട്രസ്റ്റിന്റെ തലപ്പത്തുള്ളത്. ഇത് മതത്തെ അപമാനിക്കുന്നതിന് തുല്യമാണ്.
ഹിന്ദു നേതാക്കളെ വിഭജിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. എന്തു കൊണ്ടാണ് നിര്‍മോഹി അഖാഡയുടെ അവകാശം കവര്‍ന്നെടുത്തത്. ബ്രിട്ടീഷുകാരുടെ വിഭജിച്ച് ഭരിക്കല്‍ നയമാണ് വി.എച്ച്.പിയും ബി.ജെ.പിയും സംഘ്പരിവാറും ഇന്ത്യയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ദിഗ് വിജയ് സിങ് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."