അയോധ്യയിലെ ആരവങ്ങൾക്കിടെ തരിശിട്ട് പള്ളിഭൂമി
കെ.എ സലീം
ധാരാളം മുസ്‌ലിംകളുള്ള നഗരമായിരുന്നു അയോധ്യ. ബാബരി തകർച്ചയോടെ നിരവധിപേർ ഇവിടെനിന്ന് കുടിയൊഴിഞ്ഞുപോയി. 6.1 ശതമാനമാണ് ഇപ്പോൾ അയോധ്യാനഗരത്തിലെ മുസ്‌ലിം ജനസംഖ്യ-അഞ്ചു ലക്ഷത്തോളംപേർ. ഇതിൽ മൂന്നിലൊന്നും താമസിക്കുന്നത് രാമക്ഷേത്രത്തിനടുത്താണ്. പുതിയ തലമുറയിൽപ്പെട്ടവർ ബാബരി മസ്ജിദ് കാണാത്തവരാണ്. എപ്പോഴും പൊലിസ് കാവലുള്ള ചുറ്റിമറക്കപ്പെട്ട 2.77 ഏക്കർ ഭൂമിയും അതിനുള്ളിലെ താൽക്കാലിക ക്ഷേത്രവുമാണ് അവർക്ക് ബാബരി മസ്ജിദ്. അയോധ്യയിൽനിന്ന് ലഖ്‌നൗവിലേക്കുള്ള വഴിയിൽ ഹൈവേയിലൂടെ 20 കിലോമീറ്റർ പിന്നിട്ടാൽ ധനിപൂരെത്താം. ധനിപൂർ ടോൾപ്ലാസയ്ക്ക് ഒന്നര കിലോമീറ്റർ മുമ്പ് വലതുവശത്ത് റോനാഹി പൊലിസ് സ്റ്റേഷൻ കാണാം. അതിന് 20 മീറ്റർ അകലെ കൃഷിയൊഴിഞ്ഞൊരു വയലുണ്ട്. അതിന്റെ മധ്യത്തിൽ പുരാതന ദർഗയും. ഇതാണ് സുപ്രിംകോടതി ഉത്തരവുപ്രകാരം ബാബരി ഭൂമിക്ക് പകരമായി യു.പി സർക്കാർ മുസ്‌ലിംപക്ഷത്തെ ഹരജിക്കാരായിരുന്ന സുന്നി സെൻട്രൽ വഖ്ഫ് ബോർഡിന് നൽകിയ അഞ്ചേക്കർ ഭൂമി. അയോധ്യയിൽ അഞ്ചേക്കർ നൽകണമെന്നായിരുന്നു സുപ്രിംകോടതിയുടെ ഉത്തരവ്. അയോധ്യ ചെറിയ നഗരമാണ്.
എന്നാൽ അഞ്ചേക്കർ ഭൂമിയുള്ളത് അയോധ്യ നഗരത്തിലല്ല. ബാബരി നിന്നിരുന്ന ഭൂമിയിൽനിന്ന് 30 കിലോമീറ്ററെങ്കിലും അകലെയാണ്. ബാബരി മാത്രമല്ല, അതേക്കുറിച്ചുള്ള ഓർമകളെപ്പോലും അയോധ്യയിൽ തുടരാൻ അനുവദിക്കല്ലെന്ന നിലപാടായിരുന്നു സംഘ്പരിവാറിന്. പുതിയ പള്ളിയെ അയോധ്യയിൽനിന്ന് പുറത്താക്കാൻ യു.പി സർക്കാർ കൗശലം കാട്ടിയിരുന്നു. ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യയെന്നാക്കി. തുടർന്ന് ജില്ലയ്ക്കുള്ളിൽ അയോധ്യാനഗരത്തിൽ നിന്നകലെ അഞ്ചേക്കർ കൃഷിഭൂമി നൽകി. ഇപ്പോൾ പകരം ഭൂമി സാങ്കേതികമായി അയോധ്യയിലാണ്. ആരും പരാതി പറഞ്ഞില്ല. ഇവിടെയാണ് ബാബരിക്ക് പകരമായി പ്രവാചകൻ മുഹമ്മദ് നബിയുടെ പേരിൽ മുഹമ്മദ് ബിൻ അബ്ദുല്ല പള്ളി ഉയരാൻ പോകുന്നത്. അഞ്ചേക്കറെന്നാൽ അത് ഒറ്റഭൂമിയല്ല. പുരാതന ദർഗ അഞ്ചേക്കറിന്റെ ഭാഗവുമല്ല. എന്നാൽ ഭൂമിയുടെ മധ്യത്തിലാണ് ദർഗയും അതിലേക്കുള്ള വഴിയും. ഇത് ഭൂമിയെ രണ്ടാക്കി പകുത്തിരിക്കുന്നു.
ഇൻഡോ- ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷനെന്ന ട്രസ്റ്റിനാണ് പകരം ഭൂമിയിലെ നിർമാണച്ചുമതല. രാമക്ഷേത്രത്തിന്റെ പണി ഏകദേശം പൂർത്തിയാവുകയും വിഗ്രഹ പ്രതിഷ്ഠാചടങ്ങ് നടക്കാൻ പോകുകയുമാണെങ്കിലും പള്ളിയുടെ പണി ആരംഭിച്ചിട്ടുപോലുമില്ല. ഭൂമി ഇപ്പോഴും തരിശായി കിടക്കുന്നു. ഇൻഡോ- _ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷന് ചെയ്യാനായത് ലഖ്‌നൗവിൽ ഓഫിസ് തുറക്കൽ മാത്രമാണ്. സുപ്രിംകോടതി ഉത്തരവുണ്ടായി വർഷങ്ങൾ പിന്നിട്ടിട്ടും എന്തുകൊണ്ടാണ് പകരം ഭൂമിയിൽ നിർമാണപ്രവർത്തനങ്ങൾ തുടങ്ങാൻ കഴിയാതെ പോയത്. പണമില്ലാത്തതുതന്നെയാണ് പ്രശ്‌നമെന്ന് ട്രസ്റ്റ് സെക്രട്ടറി അത്ഹർ ഹുസൈൻ പറയുന്നു.
പള്ളിക്കൊപ്പം ലൈബ്രറി, പൂർണമായും സൗജന്യചികിത്സ നൽകുന്ന ആശുപത്രി, 1857ലെ അവധ് പോരാട്ടവീര്യത്തിന്റെ ചരിത്രം പറയുന്ന മ്യൂസിയം, സൗജന്യഭക്ഷണം നൽകുന്ന കമ്യൂണിറ്റി കിച്ചൻ തുടങ്ങി 330 കോടിയിലധികം രൂപ വരുന്ന വലിയ പദ്ധതിയായിരുന്നു ട്രസ്റ്റ് തയാറാക്കിയിരുന്നത്. ഇതിൽ ആശുപത്രിക്ക് 300 കോടിയോളം വേണം. ആദ്യപദ്ധതിയിൽ അപ്രധാനമായിരുന്നു പള്ളി. മുഗളന്മാരുടെ പേർഷ്യൻ രൂപഘടനയ്ക്ക് പകരമായി ആധുനിക മാതൃകയിലുള്ള പള്ളിയായിരുന്നു പണിയാൻ നിശ്ചയിച്ചിരുന്നത്. പ്രൊഫസർ എസ്.എം അക്തറായിരുന്നു ഇതിന്റെ രൂപഘടന നിശ്ചയിച്ചത്. അയോധ്യയിലെ രാമക്ഷേത്രത്തിന് പണം ഒഴുകിയപ്പോൾ ഈ പദ്ധതിക്ക് ആരും സഹായിച്ചില്ലെന്ന് അത്ഹർ ഹുസൈൻ പറഞ്ഞു. മാസങ്ങൾ കാത്തിരുന്നിട്ടും ട്രസ്റ്റിന് ആകെ ലഭിച്ചത് 50 ലക്ഷത്തോളം രൂപയാണ്.
ഇതോടെ പദ്ധതി നീണ്ടു. ട്രസ്റ്റിന്റെ അധ്യക്ഷൻ സഫർ ഫാറൂഖി മുംബൈയിലെത്തി സമ്പന്നരായ കോർപറേറ്റുകളുടെയും മറ്റും സഹായം തേടിയിരുന്നു. മുംബൈയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനി വോക്കാർഡിന്റെ ഉടമ ഡോ. ഹബീൽ ഖോറെയ്ഖിവാല ആശുപത്രിയുടെ നിർമാണത്തിൽ താൽപര്യം കാട്ടി.
ഹാജി അറഫാത്ത് ശൈഖിന്റെ നേതൃത്വത്തിലുള്ള മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി പള്ളി പണിയാനുള്ള ചുമതല ഏറ്റെടുത്തു. തുടർന്ന്, പള്ളിക്ക് കൂടുതൽ പ്രാധാന്യം നൽകുംവിധം നിലവിലെ പ്ലാനിൽ മാറ്റംവരുത്തി. പള്ളിക്ക് മിനാരങ്ങൾ വേണമെന്നായിരുന്നു മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ നിലപാട്. ആദ്യ പദ്ധതിയിൽ മിനാരങ്ങളില്ലായിരുന്നു. ഒന്നോ രണ്ടോ മാസത്തിനകം അവിടെ നിർമാണം തുടങ്ങാനാവുമെന്ന് അത്ഹർ ഹുസൈൻ പറഞ്ഞു.
അയോധ്യയിലെ ക്ഷേത്രനിർമാണം ഏകദേശം പൂർത്തിയായതും പള്ളിയുടെ പണി ഇനിയും ആരംഭിക്കാത്തതും തമ്മിൽ താരതമ്യം ചെയ്യുന്നതിൽ അർഥമില്ലെന്നാണ് അത്ഹർഹുസൈൻ പറയുന്നത്. ബാബരി മസ്ജിദ് തകർക്കുന്നതിനും ഏറെ മുമ്പുതന്നെ ഹിന്ദുവിഭാഗം ക്ഷേത്രം പണിയാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. ഇതിനായി രാജ്യം മുഴുവൻ പണപ്പിരിവ് നടത്തി. നിരവധിപേർ സഹായിച്ചു. എന്നാൽ 2019ലെ സുപ്രിംകോടതി വിധിക്കുശേഷമാണ് മുസ്‌ലിം സമുദായം തങ്ങളുടെ പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നതുതന്നെ. ഉത്തരവ് വന്ന് എട്ടുമാസത്തിനുശേഷമാണ് യു.പി സർക്കാർ ഭൂമി കൈമാറുന്നത്.
ആദ്യം സമുദായത്തിനുള്ളിൽ മാനസിക തയാറെടുപ്പ് ആവശ്യമായിരുന്നു. ഇതാണ് പദ്ധതിക്ക് പണം നൽകാൻ അവർ സഹായിക്കാതിരുന്നതിന്റെ കാരണം.
"ലഖ്‌നൗവും അയോധ്യയും ഉൾപ്പെടുന്ന അവധ് മേഖലയ്ക്ക് മുസ്‌ലിംകളും ഹിന്ദുക്കളും തോളോടുതോൾ ചേർന്ന് ബ്രിട്ടിഷുകാർക്കെതിരേ പൊരുതിയതിന്റെയും സൗഹാർദത്തിന്റെയും ചരിത്രമുണ്ട്. അവധ് ചരിത്രമെന്നാൽ അത് രണ്ടുസമുദായത്തിന്റെയും ചരിത്രമാണ്. എങ്ങനെയാണ് രണ്ടു സമുദായം ഒന്നിച്ചുനിന്നു പൊരുതിയതെന്ന് ലോകത്തോട് പറയണമായിരുന്നു. അതായിരുന്നു ആദ്യ പദ്ധതിയുടെ ലക്ഷ്യം.
പള്ളി പണിയാൻ കൂടുതൽ പണം വേണ്ടതില്ല. എന്നാൽ, ആശുപത്രി അങ്ങനെയല്ല, കോടികൾ വേണം. വലിയ തുക ഡവലപ്‌മെന്റ് ചാർജായി സർക്കാരിലേക്ക് നൽകണം. അതിനും പണമില്ല. ഇതിനിടെയാണ് കൊവിഡ് വരുന്നത്. അതോടെ ലഭിച്ച പണത്തിൽ നിന്ന് ആംബുലൻസ് വാങ്ങി. അത് കൊവിഡ് കാലത്ത് നിരവധിപേരെ സഹായിച്ചു. രാമക്ഷേത്രത്തിന്റെ ഭൂമിപൂജ കഴിഞ്ഞശേഷം എന്താണ് പദ്ധതി നടപ്പാക്കാത്തതെന്ന് സമുദായത്തിനുള്ളിലെ പലരും ചോദിക്കാൻ തുടങ്ങി. അതുവരെ മുഖം തിരിച്ചുനിന്നവർ എന്താണ് പള്ളി പണിയാത്തതെന്നു കൂടി ചോദിച്ചു. അത് നല്ല ലക്ഷണമായിരുന്നു. തങ്ങളുടെ മനസ്സിലുള്ള പദ്ധതിക്ക് അഞ്ചേക്കർ ഭൂമി മതിയാവില്ലെങ്കിലും പണി തുടങ്ങാൻ തടസമില്ല. പള്ളി ഉടൻ യാഥാർഥ്യമാകുമെങ്കിലും ബാബറുടെ പേരുണ്ടാകില്ലെന്നും' അത്ഹർഹുസൈൻ പറയുന്നു. അത്ഹർ ഹുസൈൻ ഇതെല്ലാം പറയുമ്പോഴും അഞ്ചേക്കറിലെ പദ്ധതി എപ്പോൾ തുടങ്ങാനാവുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
ധനിപൂരിൽനിന്ന് മടങ്ങുമ്പോൾ അഞ്ചേക്കർ ഭൂമിയിലേക്ക് ഒരിക്കൽക്കൂടി നോക്കി. മുസ്‌ലിം സമുദായത്തിന്റെ നിസ്സഹായതയുടെ പ്രതീകമായി അഞ്ചേക്കർ ഭൂമി ആളൊഴിഞ്ഞു കിടക്കുന്നു. സ്ഥലത്ത് സ്ഥാപിച്ച പദ്ധതിയുടെ രൂപരേഖ വിശദീകരിക്കുന്ന ബോർഡ് നിറംമങ്ങിത്തുടങ്ങിയിട്ടുണ്ട്. ഭൂമിക്കപ്പുറത്തെ ദർഗയിൽപ്പോലും ആരുമില്ല. അയോധ്യയിലേക്ക് തിരിച്ചെത്തുമ്പോൾ അവിടെ രാമക്ഷേത്ര നിർമാണത്തിന്റെ ആഘോഷം തുടരുന്നുണ്ടായിരുന്നു.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്
Kerala
• 25 days agoഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.
uae
• 25 days agoഎറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്
Kerala
• 25 days agoവര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ
National
• 25 days agoമറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ
Saudi-arabia
• 25 days agoതൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു
Kerala
• 25 days agoമാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍
Kuwait
• 25 days agoമണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി
National
• 25 days agoപറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
latest
• 25 days agoജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി
uae
• 25 days agoഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത് ബെന്‍&ജെറി ഐസ്ക്രീം
International
• 25 days agoഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു
National
• 25 days agoകോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു
Kerala
• 25 days ago'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍
International
• 25 days agoഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം
ഇന്നലെ ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് പത്ത് ഗ്രാമിന് 110 രൂപ കുറഞ്ഞ് 75,650 രൂപയിലെത്തിയതോടെയാണ് ഈ മാറ്റമുണ്ടായത്.