ഇസ്റാഈൽ ക്രൂരത തുടരുന്നു; 24 മണിക്കൂറിനിടെ 142 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു, തടവിലുള്ളവരോട് കടുത്ത മനുഷ്യാവകാശ ലംഘനം
ഇസ്റാഈൽ ക്രൂരത തുടരുന്നു; 24 മണിക്കൂറിനിടെ 142 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു, തടവിലുള്ളവരോട് കടുത്ത മനുഷ്യാവകാശ ലംഘനം
ഗസ്സ സിറ്റി: ഇസ്റാഈൽ സൈന്യം ഫലസ്തീനിലെ സാധാരണക്കാർക്ക് നേരെ നടത്തുന്ന ആക്രമണത്തിൽ 24 മണിക്കൂറിനിടെ 142 പേർകൂടി കൊല്ലപ്പെട്ടു. 278 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സ സിറ്റിയിലെ അൽ ഷിഫ ഹോസ്പിറ്റലിന് സമീപത്തെ പാർപ്പിട സമുച്ചയത്തിലുണ്ടായ വ്യോമാക്രമണത്തിൽ 12 പേരും ഖാൻ യൂനിസിൽ 10 പേരും കൊല്ലപ്പെട്ടു.
ഇസ്റാഈൽ സൈന്യം പ്രദേശത്ത് ആക്രമണം തുടരുകയാണ്. ആക്രമണത്തിൽ ഗസ്സയിൽ ഇതുവരെ 24,762 പേരാണ് കൊല്ലപ്പെട്ടത്. 62,108 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട 29 പേരുടെ മൃതദേഹങ്ങൾ ദേർ എൽ ബലാഹിലെ അൽ അഖ്സ ആശുപത്രിയിൽ എത്തിച്ചു.
തെക്കൻ ഗസ്സയിൽ ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ ഒരു സൈനികൻ മരിച്ചതായി ഇസ്റാഈൽ അറിയിച്ചു. മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കരയുദ്ധത്തിൽ ഇതുവരെ 191 ഇസ്റാഈൽ സൈനികർ കൊല്ലപ്പെട്ടതായി യു.എൻ അറിയിച്ചു. 1178 പേർക്ക് പരിക്കേറ്റു.
അതേസമയം. ഇസ്റാഈൽ സൈന്യം കസ്റ്റഡിയിലെടുക്കുന്ന ഫലസ്തീനിലെ മനുഷ്യരോട് മോശമായാണ് പെരുമാറുന്നതെന്ന് യു.എൻ മനുഷ്യാവകാശ പ്രതിനിധി കുറ്റപ്പെടുത്തി. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇസ്റാഈൽ സൈന്യം നടത്തുന്നത്. സൈന്യം പുറത്തുവിട്ട വിഡിയോകളിൽ അടിവസ്ത്രം മാത്രം ധരിച്ച ഫലസ്തീൻ തടവുകാർ കൊടുംതണുപ്പിൽ ഇരിക്കുന്നത് കാണാം. അജ്ഞാതമായ കേന്ദ്രങ്ങളിൽ 30 മുതൽ 55 ദിവസം വരെ കഴിഞ്ഞ തടവുകാരുമുണ്ടെന്ന് യു.എൻ മനുഷ്യാവകാശ പ്രതിനിധിയായ അജിത് സൺഖേ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."