HOME
DETAILS

നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ: പ്രധാന പ്രതി ആന്ധ്രയില്‍ പിടിയില്‍

  
backup
January 20, 2024 | 11:06 AM

rashmika-mandanas-deep-fake-video-main-accused-arrested-in-andhra

നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ: പ്രധാന പ്രതി ആന്ധ്രയില്‍ പിടിയില്‍

അമരാവതി: നടി രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ആന്ധ്രാപ്രദേശില്‍ നിന്ന് ഡല്‍ഹി പൊലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് രശ്മികയുടെ ഡീപ്‌ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സംഭവത്തില്‍ ഡല്‍ഹി പൊലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 1860ലെ സെക്ഷന്‍ 465 (വ്യാജരേഖ), 469 (പ്രതികൂപത്തിന് ഹാനിവരുത്തല്‍), 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് സെക്ഷന്‍ 66ഇ (ഐഡന്റിറ്റി മോഷണം), 66ഋ (സ്വകാര്യത ലംഘനം) എന്നിവ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സറായ സാറാ പട്ടേലിന്റെ മുഖത്തിന് പകരം എഐ ഉപയോഗിച്ച് രശ്മികയുടെ മുഖം ചേര്‍ക്കുകയായിരുന്നു. തന്റെ ഡീപ്‌ഫേക്ക് വീഡിയോ വൈറലായതിന് പിന്നാലെ സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രശ്മിക മന്ദാന രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഡീപ്‌ഫേയ്ക്കിന് ഇരയായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരു ഓണ്‍ലൈന്‍ ഗെയിം പരിചയപ്പെടുത്തുന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്.

മകള്‍ സാറ ഗെയിം കളിച്ച് ദിവസവും ഒന്നരലക്ഷം രൂപയിലേറെ വരുമാനമുണ്ടാക്കുന്നുവെന്നും വീ!ഡിയോയില്‍ പറയുന്നുണ്ട്. ഡീപ്‌ഫെയ്ക് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച സച്ചിന്‍ ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. ഒരു മൊബൈല്‍ ഗെയിംമിംഗ് ആപ്ലിക്കേഷനെ സച്ചിന്‍ പ്രൊമോട്ട് ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മകള്‍ സാറ ഗെയിം കളിച്ച് ദിവസവും ഒന്നരലക്ഷം രൂപയിലേറെ വരുമാനമുണ്ടാക്കുന്നുവെന്നും വിഡിയോയില്‍ പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് സച്ചിന്‍ എക്‌സില്‍ പ്രതികരണവുമായി രംഗത്തുവന്നത്. സാങ്കേതികവിദ്യ ദുരുപയോഗിച്ചുള്ള വിഡിയോകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടണമെന്നും സമൂഹമാധ്യമ കമ്പനികള്‍ ഇത്തരം പരാതികള്‍ മുഖവിലയ്‌ക്കെടുത്ത് എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  6 days ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  6 days ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  6 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  6 days ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  6 days ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  6 days ago
No Image

ലക്ഷദ്വീപിൽ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ഭരണകൂട ഉത്തരവ്; മൂന്ന് കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ റദ്ദാക്കി

National
  •  6 days ago
No Image

വാട്ട്‌സ്ആപ്പ് വോയ്‌സിൽ തെറിവിളി; പ്രവാസി യുവതിക്ക് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  6 days ago
No Image

കേരളത്തിന് 2039 കോടിയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി; കൊല്ലം - തേനി 4 വരിപ്പാതയ്ക്ക് 1663 കോടി

National
  •  6 days ago
No Image

ആംബുലൻസ് വൈകി; ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു, നാല് കുഞ്ഞുങ്ങളും മരിച്ചു

National
  •  6 days ago