ജോലികളില്‍ ഉത്തമം ഖുര്‍ആന്‍ പഠിപ്പിക്കുന്നത്: അലി ദാരിമി
കളമശ്ശേരി: പ്രവാചകാധ്യാപനത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയാണ് മദ്റസാ അധ്യാപകരുടെ കര്‍ത്തവ്യമെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് അലി ദാരിമി പറഞ്ഞു. കളമശ്ശേരി റെയിഞ്ച് വാര്‍ഷിക ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോലികളില്‍ വച്ച് ഏറ്റവും ഉത്തമമായ ജോലി ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യലാണെന്ന പ്രവാചകാദ്ധ്യാപനം പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. 52-ാം മത് വാര്‍ഷിക ജനറല്‍ ബോഡി കളമശ്ശേരി മനാറുല്‍ ഉലും മദ്റസയില്‍ പ്രസിഡന്റ് സയ്യിദ് ഷറഫുദ്ധീന്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ മുഹമ്മദ് അനസ് ബാഖവിയുടെ ദുആയോടെ ആരംഭിച്ചു. അഞ്ചാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പാസാക്കിയ മദ്റസക്കുള്ള മര്‍ഹും ഇടപ്പള്ളി ഉസ്താദ് കെ.പി. അബൂബക്കര്‍ മുസ്ലിയാര് മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫി വട്ടേക്കുന്നം റൗളത്തുല്‍ ഉലും മദ്റസക്ക് അലിദാരിമി സമ്മാനിച്ചു.
പുതിയ ഭാരവാഹികളായി സി.എച്ച് ഷറഫുദ്ധീന്‍ തങ്ങള്‍ പ്രസിഡന്റും സയ്യിദ് ഖാസിം ഇര്‍ഫാനി, പി.എസ് ഹസൈനാര്‍ മൗലവി എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരായും ജനറല്‍ സെക്രട്ടറിയായ് അബ്ദുല്‍ ജബ്ബാര്‍ ബാഖവിയും ജോയിന്റ് സെക്രട്ടറിമാരായി ഖാസിം അന്‍വരി, ത്വാഹിര്‍ ഫൈസി എന്നിവരെയും തെരഞ്ഞെടുത്തും. ഖജാജിയായി പി.എന്‍ ബീരാന് ഹാജിയേയും, പരീക്ഷാബോര്‍ഡ് ചെയര്‍മാനായി ഷാഫി ബാഖവിയേയും, വൈസ് ചെയര്ന്മാരായി ഇബ്രാഹിം മുസ്ലിയാര്, എ.പി. സൈതലവി മുസ്ലിയാര് എന്നിവരാണ്. ജനറല്‍ സെക്രട്ടറി പി.എസ് ഹസൈനാര്‍ മൗലവി,അബ്ദുള്‍ ജബ്ബാര്‍ ദാരിമി,മുഹമ്മദ് ഷാഫിബാഖവി ,എം.എം.എ പ്രസിഡണ്ട് പി.ബി. കമാലുദ്ധീന്, സെക്രട്ടറി അബ്ദുല്‍ റഷീദ് അയ്യംമ്പ്രാത്ത,് പി.കെ. കുഞ്ഞ് മുഹമ്മദ് ഹാജി , സി.വി. കബീര്‍,അബ്ദുല്‍ ജബ്ബാര്‍ ബാഖവി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."