
ഗസ്സ: ഈ ഭ്രാന്ത് അവസാനിപ്പിക്കണം
റജിമോൻ കുട്ടപ്പൻ
ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ഭീകരമായ മാനുഷിക പ്രതിസന്ധിയാണ് ഗസ്സയിലെ ജനത കഴിഞ്ഞ 105 ദിവസങ്ങളായി അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ലോകത്തിന്റെ മറ്റേതു ഭാഗത്തുള്ള ജനതയും ഇത്രമേല്‍ തീവ്രമായ ബോംബാക്രമണത്തിനു കീഴില്‍ അകപ്പെട്ടു ജീവിക്കാനിടയായിട്ടില്ല. കാല്‍ ലക്ഷത്തിനടുത്ത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് ഇതുവരെയുള്ള കണക്ക്. പതിനായിരത്തിലധികം കുഞ്ഞുങ്ങളാണ് കൂട്ടക്കുരുതിക്കിരയായത്. അടുത്തകാലത്തു നടന്ന യുദ്ധങ്ങളില്‍ ഏറ്റവുമധികം കുട്ടികള്‍ കൊല്ലപ്പെട്ടത് ഗസ്സയിലെ ആക്രമണത്തിലാണ്. മറ്റെവിടെയും കാണാനാവാത്ത അതിഭീകരമായ ദുരന്തത്തിന്റെ സാക്ഷ്യമാവുകയാണീ കണക്കുകള്‍.
യുറോമെഡ് ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്ററില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം, കഴിഞ്ഞ നൂറു ദിവസത്തിനകം, 1,00,000 ഫലസ്തീനികള്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ അല്ലെങ്കില്‍ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. 2024 ജനുവരി പതിമൂന്നാകുമ്പോള്‍ ഗസ്സമുനമ്പില്‍ 31,497 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഗസ്സയില്‍മാത്രം ഇസ്‌റാഈല്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 28,951 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 12,345 പേര്‍ കുട്ടികളും 6,471 പേര്‍ സ്ത്രീകളുമാണ്. 295 ആരോഗ്യപ്രവര്‍ത്തകര്‍, 41 പ്രതിരോധ ഉദ്യോഗസ്ഥര്‍, 113 പത്രപ്രവര്‍ത്തകര്‍ എന്നിവരും ഇതുവരെ കൊലയ്ക്കിരയായി.
അതേസമയം, 61,079 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ നൂറുകണക്കിനാളുകളുടെ സ്ഥിതി അതീവഗുരുതരമാണ്. ഇസ്‌റാഈല്‍ ബോംബാക്രമണത്തില്‍ ജനവാസ പ്രദേശങ്ങള്‍ പൂര്‍ണമായും താറുമാറായിരിക്കുകയാണ്. ഇതോടെ ഗസ്സന്‍ജനത പൂര്‍ണമായും സുരക്ഷിതമായ കിടപ്പാടമില്ലാത്ത സാഹചര്യം നേരിടുന്നു. ഗസ്സയുടെ വടക്കന്‍ മുനമ്പില്‍നിന്ന് തെക്കുഭാഗത്തേക്ക് നീങ്ങാനുള്ള മുന്നറിയിപ്പ് ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ പ്രദേശങ്ങളിലും കനത്ത ബോംബാക്രമണമാണ് വരാനിരിക്കുന്നത്. അഥവാ, ഗസ്സയിലെ ഒരു പ്രദേശവും സുരക്ഷിതമായി അവശേഷിക്കുന്നില്ലെന്നു സാരം.
ശൈത്യകാലമായതോടെ പകര്‍ച്ചവ്യാധികളും ഗസ്സയെ പിടികൂടിയിരിക്കുകയാണ്. ഇസ്‌റാഈല്‍ ആക്രമണങ്ങളാല്‍ തകര്‍ന്നിരിക്കുന്ന ആരോഗ്യസംവിധാനങ്ങള്‍ക്കു കൂടുതല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനാവുന്ന സാഹചര്യമല്ല നിലവിലുള്ളത്. കഴിഞ്ഞ നൂറു ദിവസങ്ങളിലായി ഗസ്സയില്‍ നടക്കുന്ന കനത്ത ബോംബാക്രമണംമൂലം ഫലസ്തീന്‍ ജനത നിരന്തരമായി സുരക്ഷിതമായ ഇടങ്ങള്‍ തിരഞ്ഞുകൊണ്ടുള്ള പലായനത്തിലാണ്. എന്നാല്‍ ഓരോ തവണയും എത്തിപ്പെടുന്നത് ഇസ്‌റാഈലൊരുക്കുന്ന കുരുതിക്കളത്തിലേക്കാണെന്നു മാത്രം.
1948നു ശേഷം ഫലസ്തീന്‍ നേരിടുന്ന ഏറ്റവും വലിയ പലായനമാണ് ഇപ്പോള്‍ നടക്കുന്നത്. ഗസ്സയിലെ 20 ലക്ഷം പേരെയാണ് ഈ യുദ്ധം ബാധിച്ചിട്ടുള്ളത്. ഭൂരിഭാഗം പേരും മാനസികമായും ശാരീരികമായും യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കാൻ വിധിക്കപ്പെട്ടവരാണെന്നതാണ് യാഥാര്‍ഥ്യം. തിക്കും തിരക്കുമുള്ള വൃത്തിയില്ലാത്ത യു.എന്‍ ഷെല്‍ട്ടറുകളിലാണ് 1.4 ദശലക്ഷത്തോളം പേര്‍ അഭയം തേടിയിരിക്കുന്നത്. അവിടെ ഭക്ഷണം മുതല്‍ സ്വകാര്യതപോലും അശേഷം നഷ്ടമായിരിക്കുന്നു. അസുഖങ്ങള്‍ അതിവേഗം വ്യാപിക്കുന്ന മനുഷ്യത്വഹീനമായ സാഹചര്യങ്ങളിലാണ് ജനവാസം. ജീവിതംപോലും അസാധ്യമാകുന്ന,
പട്ടിണി വ്യാപകമായൊരു ഭാവിയാണ് ഈ ജനതയ്ക്കു മുമ്പിലുള്ളത്. ഗസ്സയിലെ കുട്ടികളുടെ ജീവിതം ഹൃദയഭേദകമാണ്. ഏറ്റവും കൂടുതല്‍ പകര്‍ച്ചവ്യാധികളുള്ളതും കുട്ടികള്‍ക്കിടയിലാണ്. ഒരു തലമുറ പൂര്‍ണമായും യുദ്ധഭീകരതയുടെ ആഘാതത്തെ വര്‍ഷങ്ങളോളം പേറുന്ന സാഹചര്യമാണ് വരാനിരിക്കുന്നത്. ആയിരക്കണക്കിനു പേര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുന്നു. കാലങ്ങളോളം നീണ്ടുനില്‍ക്കുന്ന പ്രത്യാഘാതങ്ങള്‍ നിഴലിക്കുന്ന ഭാവിയാണ് ഗസ്സയിലെ കുട്ടികള്‍ക്കു മുമ്പിലുള്ളത്.
ജീവന്‍രക്ഷാ സഹായങ്ങളെത്തിക്കുന്നതില്‍പോലും കടുത്ത നിയന്ത്രണങ്ങളാണ് ഇസ്‌റാഈല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് ഫലസ്തീനികൾ വൈദ്യസഹായവും ഭക്ഷണവും ശുദ്ധജലവുമില്ലാതെ നരകിക്കുകയാണ്.
ഗസ്സയിലെ നിരപരാധികളായ ജനതയുടെ വേദന ലോകമെമ്പാടും മൂന്നു മാസത്തിലേറെയായി പ്രചരിക്കുന്നുണ്ട്. ഇസ്‌റാഈല്‍ ആക്രമണത്തിന് ആയുധങ്ങളും പിന്തുണയും നല്‍കുന്ന രാജ്യങ്ങളില്‍നിന്നടക്കം വന്‍ വാഗ്ദാനങ്ങളുണ്ടായിട്ടും, അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന ക്രൂരതകൾ തടയുന്നതില്‍ ലോകനേതാക്കളെല്ലാം പരാജയപ്പെട്ടു എന്നതാണ് സത്യം. ഇപ്പോഴും യാതൊരു വിവേചനവുമില്ലാതെയുള്ള നിരന്തര ആക്രമണങ്ങളാണ് ഇസ്‌റാഈല്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നു തുടരുന്നത്. സാധാരണ ജനതയ്ക്ക് രക്ഷപ്പെടാനുള്ള യാതൊരു മാര്‍ഗവും അവശേഷിക്കുന്നില്ലെന്നു മാത്രമല്ല,
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കോ മറ്റു അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനോ ഉള്ള സാഹചര്യവും അവിടെയില്ല. അഥവാ, ഗസ്സന്‍ജനതയെ രോഗങ്ങളും പട്ടിണിയും അതിഭീകരമായി ഗ്രസിച്ചിരിക്കുന്നുവെന്നർഥം. പൂര്‍ണമായ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നാല്‍ മാത്രമേ രക്തം ഒഴുകിക്കൊണ്ടിരിക്കുന്ന ഗസ്സയില്‍ അല്‍പമെങ്കിലും സമാധാനം പുലരൂ. സാധാരണക്കാരുടെ ജീവിതവും അടിയന്തര മാനുഷിക സഹായവും ഇനിയും വിലപേശാനുള്ള ഘടകങ്ങളായി മാറിക്കൂടാ. ഐ.സി.ജെ എന്തുതന്നെ തീരുമാനമെടുത്താലും ഇസ്‌റാഈല്‍ വംശഹത്യയാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നു കാണിച്ച് ദക്ഷിണാഫ്രിക്ക നല്‍കിയ പരാതി ചരിത്രമായി നിലനില്‍ക്കും. നിരന്തരം അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന ധാര്‍ഷ്ട്യ രാഷ്ട്രീയത്തിനെതിരേയുള്ള ധീരതയുടെ ആദ്യമുന്നേറ്റമായി ഇത് അടയാളപ്പെടുത്തപ്പെടും. അതല്ലെങ്കില്‍ പ്രവര്‍ത്തനരഹിതമായ പാശ്ചാത്യനേതൃത്വത്തിലുള്ള അന്താരാഷ്ട്ര വ്യവസ്ഥയുടെ അവസാന ശ്വാസമായി കണക്കാക്കപ്പെടും.
പാശ്ചാത്യനേതൃത്വത്തില്‍ മനുഷ്യാവകാശസംഘടനകളും മറ്റു അന്താരാഷ്ട്ര സംവിധാനങ്ങളും ആരംഭിച്ചിട്ടുണ്ടെങ്കില്‍പോലും ഇതേ രാജ്യങ്ങള്‍ ഇസ്‌റാഈലിന്റെ കൂട്ടക്കുരുതിക്കു നല്‍കുന്ന പിന്തുണ ഇത്തരം സംവിധാനങ്ങളുടെയും പാശ്ചാത്യനിലപാടുകളുടെയും ഇരട്ടത്താപ്പുകള്‍ പുറത്തുകൊണ്ടുവരുന്നതാണ്. തങ്ങളുടെ നിലപാടില്‍നിന്ന് ഒരടിപോലും പിന്നോട്ടുമാറാന്‍ തയാറല്ലാത്ത പാശ്ചാത്യ അഹങ്കാരം മാത്രമാണ് ഇതിനെല്ലാം കാരണം. ഒന്നാംലോക മഹായുദ്ധാനന്തരം അന്നത്തെ യു.എസ് പ്രസിഡന്റ് വുഡ്രോ വില്‍സണ്‍ പറഞ്ഞത്, ദൃഢനിശ്ചയവും സ്വയം നിര്‍ണയാവകാശവുമാണ് പുതിയ ലോകക്രമത്തിന്റെ മാര്‍ഗനിര്‍ദേശതത്വം എന്നാണ്. എന്നാലത് നിലവില്‍ ബാധകമായിരിക്കുന്നത് യൂറോപ്യന്‍ അധികാരക്രമത്തിനു മാത്രമാണെന്നാണ് സമകാലിക സംഭവങ്ങളില്‍നിന്ന് മനസിലാക്കേണ്ടത്.
ഫലസ്തീനികളും അറബ് ജനതയും കൊളോണിയലിസത്തിന്റെ നിഷ്ഠൂര ആധിപത്യത്തിനു കീഴിലായിരുന്നു. ലീഗ് ഓഫ് നേഷന്‍സിന്റെ നിബന്ധനകള്‍ അന്നത്തെ അധിനിവേശത്തെ ന്യായീകരിച്ചത് 'സ്വയം നിലനില്‍പ്പിനു ശേഷിയില്ലാത്തവരെന്നു' വിശേഷിപ്പിച്ചു കൊണ്ടാണ്. ഇതിനു സമാനമായ നിബന്ധനകള്‍ ഐക്യരാഷ്ട്രസഭയ്ക്കു കീഴില്‍ പോലുമുണ്ടെന്നതാണ് വാസ്തവം. എന്നാല്‍, ഏഷ്യയിലും ആഫ്രിക്കയിലും നടന്ന ദേശീയ മുന്നേറ്റങ്ങളോടെ കൊളോണിയല്‍ ആധിപത്യത്തിനു അവസാനമായി. പുതുതായി സ്വതന്ത്രമായ രാജ്യങ്ങള്‍ സ്വയം നിര്‍ണയാവകാശം എല്ലാവരുടെയും അവകാശമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുകയും അത് നേടിയെടുക്കുകയും ചെയ്തു.
1966ല്‍ അംഗീകരിച്ച മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള രണ്ട് അന്താരാഷ്ട്ര ഉടമ്പടികള്‍, രാഷ്ട്രീയവും സാമ്പത്തികവുമായ സ്വയം നിര്‍ണയത്തിലൂടെ മാത്രമേ മറ്റേതൊരു മനുഷ്യാവകാശവും അര്‍ഥപൂര്‍ണമാകൂ എന്ന് വ്യക്തമാക്കുന്നവയാണ്. കൊളോണിയല്‍ ഭരണത്തിനെതിരായ സായുധപോരാട്ടം (ഫലസ്തീന്‍ ജനതയുടേതുള്‍പ്പെടെ) നിയമാനുസൃതമാണെന്ന് ഐക്യരാഷ്ട്രസഭാ അസംബ്ലി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. കൂടാതെ, 1977ലെ ജനീവ കണ്‍വന്‍ഷനുകളുടെ പ്രോട്ടോകോള്‍, യുദ്ധനിയമങ്ങള്‍ എന്നിവപ്രകാരം കൊളോണിയല്‍, വംശീയ ഭരണകൂടങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് സാധുതയുണ്ടെന്നതും അംഗീകൃതമായി.
അന്താരാഷ്ട്രനിയമം ശരിയായ ദിശയിലാണ് വികസിപ്പിച്ചിരിക്കുന്നത് എന്നത് വാസ്തവമാണ്. എന്നാല്‍ അതു പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുള്ള സംവിധാനങ്ങളാണ് ദുര്‍ബലം. ശക്തരായ രാജ്യങ്ങള്‍ക്കു മറ്റുള്ളവരെ നിയന്ത്രിക്കാവുന്ന തരത്തിലുള്ള സംവിധാനമാണ് ഈ സംഘടനകള്‍ക്കുള്ളത്. അതാണിപ്പോള്‍ അമേരിക്ക-ഇസ്‌റാഈല്‍ കൂട്ടുകെട്ടില്‍ നാം കാണുന്നതും.
ഐ.സി.ജെ ഇസ്‌റാഈല്‍ തെറ്റുകാരാണെന്നു കണ്ടെത്തി വിധിച്ചാല്‍പോലും ഐക്യരാഷ്ട്രസഭയില്‍ നിന്നുള്ള തീരുമാനങ്ങള്‍ക്കു യാതൊരു പരിഗണനയും അവർ നല്‍കില്ലെന്നതു വ്യക്തമാണ്. ഇതോടെ നിലവിലെ രാഷ്ട്രീയ ലോകക്രമം മാറിമറിയുകയും ഇതുവരെ അടിസ്ഥാനമായി വര്‍ത്തിച്ച മൂല്യങ്ങളെല്ലാം തകര്‍ന്നടിയുകയും ചെയ്യും.
അന്താരാഷ്ട്രനിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ഉത്തരവാദപ്പെട്ടവര്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയാണ്. എന്നാല്‍, വീറ്റോ അധികാരം പ്രയോഗിച്ചുകൊണ്ട് അതിശക്തരായ രാജ്യങ്ങള്‍ പലപ്പോഴും അന്താരാഷ്ട്ര നിയമങ്ങളുടെ നടത്തിപ്പിനെ തടയുകയാണ്. ജനറല്‍ അസംബ്ലിക്ക് ഇത്തരത്തിലുള്ള തന്ത്രപ്രധാന അധികാരങ്ങള്‍ കുറവാണെന്നുതന്നെ പറയേണ്ടിവരും. സഭയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ഏജന്‍സികള്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനുള്ള വിഭവസ്രോതസുകളും ലഭ്യമല്ല.
യഥാർഥത്തിൽ, ഐക്യരാഷ്ട്രസഭയെ പോലും സമ്പന്നരും അതിശക്തരുമായ വന്‍കിടരാജ്യങ്ങള്‍ നിയന്ത്രിച്ചിരിക്കുകയാണെന്നു സാരം. വളരെ അടിസ്ഥാനപരമായി ചിന്തിച്ചാല്‍ ഇത്തരം സംഘടനാ സംവിധാനങ്ങള്‍ക്ക് വലിയ പ്രാതിനിധ്യ സ്വഭാവമൊന്നുമില്ലെന്ന കാര്യം അംഗീകരിക്കേണ്ടതായി വരും. കാരണം, ചര്‍ച്ചകളിൽ പൗരസംഘടനകള്‍ക്കും സംവിധാനങ്ങള്‍ക്കും തങ്ങളുടെ വാദങ്ങള്‍ നിരത്താമെന്നല്ലാതെ തീരുമാനമെടുക്കാനുള്ള എല്ലാ അവകാശവും നിക്ഷിപ്തമായിരിക്കുന്നത് അതതു ഭരണകൂടങ്ങളിലാണ്.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഗസ്സ വിഷയത്തിലാണെങ്കില്‍പോലും ഭൂരിഭാഗം ഭരണകൂടങ്ങളും ജനങ്ങളുടെ അഭിപ്രായത്തെ പോലുമല്ല പ്രതിനിധീകരിക്കുന്നത്. ഇസ്‌റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതകള്‍ക്ക് ഇനിയെങ്കിലും അവസാനമുണ്ടാവേണ്ടതുണ്ട്. മനുഷ്യാവകാശ നിഷേധങ്ങള്‍ക്ക് ഉത്തരവാദികളായ ഓരോരുത്തരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുമുണ്ട്.
ഈ വംശീയ ഉന്മൂലനത്തിനു മൗനസമ്മതം നല്‍കുന്ന പാശ്ചാത്യശക്തികള്‍ പോലും ഇതിലുള്‍പ്പെടും. അതോടൊപ്പം അന്താരാഷ്ട്ര സംഘടനയ്ക്കകത്ത് വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ നടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ സംവിധാനങ്ങള്‍ പൂര്‍ണമായും ജനാധിപത്യപരവും തുല്യതാധിഷ്ഠിതവുമായി പ്രവര്‍ത്തിക്കണം. ഒപ്പം അന്താ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഫ്ലാറ്റ് ഒഴിപ്പിക്കാൻ ക്വട്ടേഷൻ നൽകി ബലാത്സംഗം; ആറ് പേർ പൊലിസ് പിടിയിൽ, ഒളിവിലുള്ള മുഖ്യപ്രതിക്കായി തിരച്ചിൽ
crime
• 14 minutes ago
'കാരുണ്യത്തിന്റെ മഹാ കരസ്പർശം'; ദുബൈയിൽ 260 കോടി രൂപ വിലമതിക്കുന്ന ഏഴ് കെട്ടിടങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്ത് ഇമാറാത്തി വ്യവസായി
uae
• 16 minutes ago
എസ്ബിഐ കാർഡ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്: ഫീസ് ഘടനയിൽ വൻ മാറ്റങ്ങൾ; പുതിയ നിരക്കുകൾ നവംബർ 1 മുതൽ
National
• 19 minutes ago
യഥാർത്ഥ വരുമാനം മറച്ചുവെച്ച് തട്ടിയത് കോടികൾ: സംസ്ഥാനത്തെ റെസ്റ്റോറന്റുകളിൽ ജി.എസ്.ടി.യുടെ മിന്നൽ പരിശോധന
Kerala
• an hour ago
ഇപ്പോഴും ഇന്ത്യയിൽ നിന്ന് സ്വർണം വാങ്ങുന്നതിനേക്കാൾ ലാഭകരം ദുബൈയിൽ നിന്ന് വാങ്ങുന്നതോ? മറുപടിയുമായി വിദഗ്ധൻ
uae
• an hour ago
യുഎഇയിൽ ഐഫോൺ 17-ന് വൻ ഡിമാൻഡ്; പ്രോ മോഡലുകൾക്ക് ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്
uae
• an hour ago
മുഖത്ത് ഇടിച്ചു, നിലത്തിട്ട് ചവിട്ടി, തറയിലേക്ക് വലിച്ചെറിഞ്ഞു; കണ്ണൂരിൽ വിദ്യാർഥിക്ക് നേരെ സഹപാഠിയുടെ ക്രൂര ആക്രമണം
Kerala
• an hour ago
മയക്കുമരുന്ന് ഉപയോഗിച്ച് ഓടിച്ച ട്രക്ക് ഇടിച്ച് കയറിയത് എട്ടോളം വാഹനങ്ങളിൽ, മൂന്ന് മരണം; ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരൻ അമേരിക്കയിൽ അറസ്റ്റിൽ
International
• 2 hours ago
പ്രവാസികൾക്ക് സന്തോഷ വാർത്ത; 98,000 രൂപയ്ക്ക് സൗദിയിൽ പ്രീമിയം റെസിഡൻസി
Saudi-arabia
• 2 hours ago
പണി മുടക്കി ടാപ്‌ടാപ്പ് സെൻഡ്; ഏറ്റവും കുറഞ്ഞ ഫീസുള്ള മണി ട്രാൻസ്ഫർ പ്ലാറ്റ്‌ഫോമുകൾ തേടി യുഎഇ പ്രവാസികൾ
uae
• 2 hours ago
ഏകദിന പരമ്പര കൈവിട്ട് ഇന്ത്യ; ഓസ്ട്രേലിയയുടെ വിജയം രണ്ട് വിക്കറ്റിന്
Cricket
• 2 hours ago
ദീപാവലി ആഘോഷം; 'കാര്‍ബൈഡ് ഗണ്‍' പടക്കം പൊട്ടിത്തെറിച്ച് 14 കുട്ടികളുടെ കാഴ്ച്ച നഷ്ടപ്പെട്ടു
National
• 2 hours ago
നാക്ക് എടുത്താൽ കള്ളത്തരം പറയുന്നവൻ, വിമർശിച്ചത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെയാകും; സുരേഷ്ഗോപിക്കെതിരെ തിരിച്ചടിച്ച് വി. ശിവൻകുട്ടി
Kerala
• 3 hours ago
ലോഡ്ജിലെത്തിച്ചത് ഭാര്യയെന്ന വ്യാജേന; കോഴിക്കോട് സ്വദേശിനിയെ ആറ്റിങ്ങലിലെ ലോഡ്ജില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍, പൊലിസിന് തുണയായത് സി.സിടിവി ദൃശ്യങ്ങള്‍
Kerala
• 4 hours ago
രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു
Kerala
• 6 hours ago
ഏഷ്യൻ വൻകരയും കീഴടക്കി കുതിപ്പ്; ചരിത്രത്തിന്റെ നെറുകയിൽ ഹിറ്റ്മാൻ
Cricket
• 7 hours ago
'യുദ്ധാനന്തര ഗസ്സയില്‍ ഹമാസിനോ ഫലസ്തീന്‍ അതോറിറ്റിക്കോ ഇടമില്ല, തുര്‍ക്കി സൈന്യത്തേയും അനുവദിക്കില്ല' നെതന്യാഹു
International
• 8 hours ago
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സ്റ്റാറ്റസ്: ഡി.വൈ.എസ്.പിയോട് വിശദീകരണം തേടി
Kerala
• 8 hours ago
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala
• 4 hours ago
'അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല, സസ്പെന്‍ഡ് ചെയ്തിരുന്നു, പിരിച്ചുവിട്ടിട്ടില്ല; ആരോപണം തള്ളി അഭിലാഷ് ഡേവിഡ്
Kerala
• 5 hours ago
കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി; നാല് വയസുകാരന് ദാരുണാന്ത്യം
Kerala
• 5 hours ago