ചൈനയിൽ ശക്തമായ ഭൂകമ്പം; ഡൽഹിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം
ചൈനയിൽ ശക്തമായ ഭൂകമ്പം; ഡൽഹിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം
ബെയ്ജിങ്: ചൈനയിലെ തെക്കൻ ഷിൻജിയാങ് മേഖലയിൽ ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11:29നായിരുന്നു ഭൂകമ്പം ഉണ്ടായത്. ചൈന-കിർഗിസ്ഥാൻ അതിർത്തി പ്രദേശമാണ് പ്രഭവ കേന്ദ്രം. ആളപായമോ നാശ നഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭൂകമ്പത്തിന്റെ പ്രകമ്പനം ഡൽഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു. അരമണിക്കൂറിന് ശേഷം കസാക്കിസ്ഥാനിലും ഉസ്ബസ്കിസ്ഥാനിലും ശക്തമായ പ്രകമ്പനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 11.29 IST ന് തെക്കൻ സിൻജിയാങ് മേഖലയിൽ ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി എക്‌സിൽ റിപ്പോർട്ട് ചെയ്തു. 10 കിലോമീറ്റർ (6.21 മൈൽ) ആഴത്തിലായിരുന്നു ഭൂചലനം.
ശനിയാഴ്ച, ആൻഡമാൻ നിക്കോബാർ ദ്വീപിൽ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ജനുവരി 20 രാവിലെ 7 മണിയോടെയാണ് ദ്വീപിൽ ഭൂചലനം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."