ഭക്ഷണത്തോടൊപ്പം ചായയും കാപ്പിയും കുടിക്കാറുണ്ടോ? എങ്കില്‍ ഉടനെ അത് നിര്‍ത്തിക്കോളൂ..
ഭക്ഷണത്തോടൊപ്പം ചായയും കാപ്പിയും കുടിക്കാറുണ്ടോ? എങ്കില്‍ ഉടനെ അത് നിര്‍ത്തിക്കോളൂ..
ഇന്ത്യയില്‍ ചായയും കാപ്പിയും വെറും പാനീയങ്ങള്‍ മാത്രമല്ല. ഒരു ഊര്‍ജമാണ്. ഒരു കപ്പ് ചായയോ കാപ്പിയോ ഇല്ലാതെ ദിവസം ആരംഭിക്കേണ്ടിവരുന്നത് നമ്മില്‍ ചിലര്‍ക്ക് സങ്കല്‍പ്പിക്കാനേ കഴിയില്ല. ശരിയായി കഴിച്ചില്ലെങ്കില്‍ ഈ പാനീയങ്ങള്‍ക്ക് ചില പാര്‍ശ്വഫലങ്ങളുമുണ്ടെന്നറിയാമോ..
പലരും പ്രഭാതഭക്ഷണത്തോടൊപ്പമാണ് ചായയോ കാപ്പിയോ കുടിക്കാറുള്ളത്. ഇങ്ങനെയൊരു ശീലമുള്ളവരാണ് നിങ്ങളെങ്കില്‍ ഉടനെ അത് നിര്‍ത്തിക്കോളൂ..
കാരണം, ചായയിലും കാപ്പിയിലും ടാനിന്‍, പോളിഫെനോള്‍ തുടങ്ങിയ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് അയേണ്‍, സിങ്ക്, കാല്‍സ്യം എന്നീ പോഷകങ്ങള്‍ ശരീരത്തിലേയ്ക്ക് വലിച്ചെടുക്കുന്നതിനെ തടയുന്നു. അതായത് കഴിയ്ക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങള്‍ ശരീരത്തിന് ലഭ്യമാകുന്നത് തടയാന്‍ ഈ പാനിയങ്ങള്‍ക്ക് കഴിയുന്നു എന്നര്‍ഥം.
ഇതു പോലെ ഭക്ഷണത്തിനൊപ്പം ചായ കുടിച്ചാല്‍ പ്രോട്ടീന്‍ ദഹനം നല്ലതു പോലെ നടക്കില്ല. പ്രോട്ടീന്‍ ശരീരത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. കഴിയ്ക്കുന്ന ഭക്ഷണത്തില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുമുണ്ട്, ഇത് വേണ്ട രീതിയില്‍ ദഹിയ്ക്കുന്നില്ലെങ്കില്‍ വയറിന് അസ്വസ്ഥതയുണ്ടാകും. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും വയര്‍ വീര്‍ക്കാനും കാരണമാകും. ഇതിനാല്‍ ഭക്ഷണത്തിനൊപ്പം, പ്രത്യേകിച്ചും പ്രോട്ടീന്‍ അടങ്ങിയവയെങ്കില്‍ ഒപ്പം ചായയും കാപ്പിയും എന്ന ശീലം ഉപേക്ഷിയ്ക്കുന്നതാണ് ഉത്തമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."