മഹാദേവനും സമസ്ത നൂറാം വാർഷിക സമ്മേളനത്തിന്
ഷാർജ: ജനുവരി 28ന് ബംഗളൂരുവിൽ നടക്കുന്ന നൂറാം വാർഷിക സമ്മേളനത്തിൽ ഇൻകാസ് യുഎഇ പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിൽ പങ്കെടുക്കും. ഷാർജ സ്റ്റേറ്റ് എസ്‌കെഎസ്എസ്എഫ് ഇന്ത്യൻ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച ഇന്ത്യൻ റിപ്പബ്ലിക്ക് ദിന ഭാഗമായ മനുഷ്യ ജാലികയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്.
സമസ്തയുടെ നൂറാം വാർഷിക സമ്മേളന ഒരുക്കങ്ങളും അതിന്റെ പ്രാധാന്യവും കാണുമ്പോൾ അവിടെ പങ്കെടുക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടെന്നു പറഞ്ഞ അദ്ദേഹം, അതിൽ അഭിമാനമുണ്ടെന്നും അഭിപ്രായപ്പെട്ടു. തെക്കേ ഇന്ത്യയിലേക്ക് കടന്നു കയറാൻ ശ്രമിച്ച ഫാസിസത്തെ സിദ്ധരാമയ്യയുടെ സർക്കാർ ധീരമായി ചെറുത്തു തോൽപ്പിച്ച കര്ണാടകയിലേക്കുള്ള സമസ്തയുടെ മുന്നേറ്റം ആഹ്ളാദകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാര്‍ജ എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് സി.എ ഷാഫി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന് അസോസിയേഷന് ഷാർജ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. സുപ്രഭാതം സിഇഒ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ പ്രമേയ പ്രഭാഷണം നടത്തി. എസ്‌കെഎസ്എസ്എഫ് മുപ്പത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് മുഖദ്ദസ് പ്രഭാഷണം യുഎഇ നാഷണല്‍ എസ്‌കെഎസ്എസ്എഎഫ് പ്രസിഡന്റ് ശുഐബ് തങ്ങൾ നിർവഹിച്ചു. ഇന്ത്യന് അസോസിയേഷന് ഷാര്ജ ജന.സെക്രട്ടറി ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോണ്, ഷാര്ജ കെഎംസിസി ട്രഷറര് അബ്ദുറഹ്മാന് മാസ്റ്റര്, മാസ് ഷാര്ജ ജന.സെക്രട്ടറി വാഹിദ് നാട്ടിക, ഷാർജ ഇന്ത്യൻ ഇസ്‌ലാമിക് ദഅവാ സെന്റര് ജനറൽ സെക്രട്ടറി അബ്ദുല്ല ചേലേരി എന്നിവര് പ്രസംഗിച്ചു. നാഷണല് എസ്കെഎസ്എസ്എഫ് നേതാക്കളായ അബ്ദുറസാഖ് വളാഞ്ചേരി, മൊയ്തു.സി.സി, അഷ്റഫ് ദേശമംഗലം, ഇബ്രാഹിം.ഒ.കെ, ഫൈസല് പയ്യനാട്, ശാക്കിര് ഫറോക്, ശംസുദ്ദീന് കൈപ്പുറം, സുലൈമാന് ബാവ എന്നിവര് മനുഷ്യ ജാലികക്ക് നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."