വിഴിഞ്ഞത്ത് മുങ്ങിമരിച്ച മൂന്ന് വിദ്യാർഥികളുടെ പോസ്റ്റുമോർട്ടം ഇന്ന്; കോളജിൽ പൊതുദർശനത്തിന് വെക്കും
വിഴിഞ്ഞത്ത് മുങ്ങിമരിച്ച മൂന്ന് വിദ്യാർഥികളുടെ പോസ്റ്റുമോർട്ടം ഇന്ന്; കോളജിൽ പൊതുദർശനത്തിന് വെക്കും
തിരുവനന്തപുരം: വിഴിഞ്ഞം വെള്ളായണി കായലില്‍ കുളിക്കാനിറങ്ങി മുങ്ങിമരണപ്പെട്ട വിദ്യാർഥികളുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. വെള്ളായണി കായലിലെ വവ്വാമൂല ഭാഗത്ത് കുളിക്കാനിറങ്ങിയ വിദ്യാർഥികളാണ് അപകടത്തിൽ മരിച്ചത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19), ഫെര്‍ഡ് (19) ലിബിനോണ്‍ (20) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ക്രൈസ്റ്റ് കോളജിൽ പൊതുദർശനത്തിന് വെക്കും.
നാലുപേരാണ് കുളിക്കാനിറങ്ങിയത്. കായലില്‍ ആഴമുള്ള പ്രദേശത്താണ് ഇവര്‍ മുങ്ങി മരിച്ചത്. ഇതില്‍ ഒരാള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ടുപേരും അപകടത്തില്‍പ്പെടുന്നത്. ഫയര്‍ഫോഴ്‌സ് എത്തി മൂന്ന് പേരെയും കരയ്ക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തിരുവനന്തപുരം വെള്ളായണി കായലില്‍ വവ്വാ മൂലയിലാണ് വിദ്യാര്‍ഥികള്‍ കുളിക്കാനിറങ്ങിയത്. ഇവിടെ വെച്ചാണ് അപകടം. രണ്ടു ബൈക്കുകളിലായിട്ടാണ് നാലു വിദ്യാര്‍ഥികള്‍ അവധി ദിവസത്തില്‍ സ്ഥലത്തെത്തിയത്. സാധാരണയായി ആളുകള്‍ കുളിക്കുന്ന സ്ഥലമാണെങ്കിലും അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു.
നാലുപേരും കുളിക്കാനിറങ്ങിയെങ്കിലും മൂന്നുപേര്‍ ചെളിയില്‍ കുടുങ്ങി മുങ്ങി താഴുകയായിരുന്നു. രക്ഷപ്പെട്ട വിദ്യാര്‍ഥിയാണ് നിലവിളിച്ച് നാട്ടുകാരെ വിവരമറിയിച്ചത്. തുടര്‍ന്ന് നാട്ടുകാരെത്തിയാണ് മൂന്നു വിദ്യാര്‍ഥികളെയും പുറത്തെടുത്തത്. ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്ന് നാട്ടുകാര്‍ പറഞ്ഞു. പുറത്തെടുത്തപ്പോള്‍ തന്നെ മൂന്നുപേരും മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."