ആസ്റ്റര്‍ സൗദിയില്‍ വിപുലീകരണത്തിന്
ദുബൈ: ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സൗദി അറേബ്യയില്‍ വിപുലീകരണ നടപടികള്‍ക്കും വളര്‍ച്ചക്കും ഒരുങ്ങുകയാണെന്ന് എംഡിയും ഗ്രൂപ് സിഇഒയുമായ അലീഷ മൂപ്പന്‍ പറഞ്ഞു. 37 വര്‍ഷത്തെ കളിനിക്കല്‍ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി റിയാദിലെ ആസ്റ്റര്‍ സനദ് ഹോസ്പിറ്റലിലെ ശേഷി വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഒപ്പം, ആസ്റ്റര്‍ ഫാര്‍മസി വഴിയുള്ള തങ്ങളുടെ പ്രാഥമിക പരിചരണ സേവനങ്ങള്‍ വിപുലീകരിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. യുഎഇയിലെ ജനസംഖ്യാപരമായ മാറ്റവും, പ്രായം ചെന്നവരുടെ എണ്ണം വര്‍ധിക്കുന്നതും നിലവിലെ ജനസംഖ്യാ കുതിച്ചുകയറ്റവും മെഡിക്കല്‍ ടൂറിസത്തില്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയോടൊപ്പം നൂതന ആരോഗ്യ സംരക്ഷണത്തിനുള്ള വര്‍ധിച്ച ആവശ്യകത വ്യക്തമാക്കുന്നതാണെന്നും അവര്‍ പറഞ്ഞു.
അറബ് ഹെല്‍ത് 2024ലെ ആസ്റ്ററിന്റെ പങ്കാളിത്തം മേഖലയിലെ ജനങ്ങളുടെ ആരോഗ്യ ക്ഷേമ കേന്ദ്രമായി അറിയപ്പെടാനുള്ള ലക്ഷ്യത്തിലേക്ക് നീങ്ങുന്ന റീടെയില്‍ വിഭാഗമായ ആസ്റ്റര്‍ ഫാര്‍മസിയുടെസമര്‍പ്പണത്തെ എടുത്തു കാന്നുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം, തങ്ങളുടെ മൈ ആസ്റ്റര്‍ ആപ്പ് ഉപയോഗിച്ച് ആളുകള്‍ക്ക് അവരുടെ ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ കഴിയും. രോഗികളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നത് തുടരുമ്പോള്‍ തന്നെ, എല്ലാവര്‍ക്കും ആരോഗ്യകരവും കൂടുതല്‍ സുസ്ഥിരവുമായ ഭാവി ഉറപ്പാക്കി ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ നല്‍കാനുള്ള ദൗത്യത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."