സൊമാലിയന്‍ കൊള്ളക്കാര്‍ ബന്ധികളാക്കിയ 19 പാക് തൊഴിലാളികളെ രക്ഷിച്ച് ഇന്ത്യന്‍ സൈന്യം
സൊമാലിയന്‍ കൊള്ളക്കാര്‍ ബന്ധികളാക്കിയ 19 പാക് തൊഴിലാളികളെ രക്ഷിച്ച് ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത മറ്റൊരു മത്സ്യബന്ധനകപ്പല്‍ കൂടി രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന. കപ്പലിലുണ്ടായിരുന്ന 19 ജീവനക്കാരെയും മോചിപ്പിച്ചു. യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് സുമിത്രയിലെ സൈനികരാണ് പാക് തൊഴിലാളികളെ രക്ഷിച്ചത്. കടല്‍കൊള്ളക്കാരെ നാവികസേന കസ്റ്റഡിയിലെടുത്തു.
ഇറാനിയന്‍ പതാകയുള്ള മത്സ്യബന്ധന കപ്പലായ എഫ്‌വി അല്‍ നയീമിയാണ് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തത്. 11 സായുധരായ കൊള്ളക്കാരാണ് ഉണ്ടായിരുന്നത്.
36 മണിക്കൂറിനുള്ളില്‍, കൊച്ചിയില്‍ നിന്ന് ഏകദേശം 850 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് തെക്കന്‍ അറബിക്കടലില്‍ 36 ക്രൂ അംഗങ്ങളുള്ള രണ്ട് മത്സ്യബന്ധന ബോട്ടുകളെ മോചിപ്പിച്ചെന്ന് ഇന്ത്യന്‍ നാവിക സേന അറിയിച്ചു. കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത മത്സ്യബന്ധന ബോട്ടുകളെ മദര്‍ ഷിപ്പുകളായി കൊള്ളക്കാര്‍ ഉപയോഗിക്കുന്നത് തടയുമെന്നും സൈന്യം അറിയിച്ചു.
നേരത്തെ, ഇന്ത്യന്‍ നാവികസേനയുടെ ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ ഐഎന്‍എസ് വിശാഖപട്ടണം ഏദന്‍ ഉള്‍ക്കടലില്‍ മിസൈല്‍ പതിച്ചതിനെത്തുടര്‍ന്ന് കപ്പലിലെ വന്‍ തീപിടിത്തം കെടുത്താന്‍ സഹായിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."