HOME
DETAILS

സഊദി അറേബ്യയില്‍ മഴയ്ക്ക് വേണ്ടി നാളെ നമസ്കാരം ആഹ്വാനം ചെയ്ത് സല്‍മാന്‍ രാജാവ്

  
backup
January 31 2024 | 16:01 PM

king-salman-calls-for-prayers-tomorrow-for-rain-in-saudi-arabi

റിയാദ്: സഊദി അറേബ്യയില്‍ മഴ പെയ്യുന്നതിന് വേണ്ടി പ്രത്യേക നമസ്കാരത്തിന് ആഹ്വാനം നൽകി സഊദി രാജാവ്. വ്യാഴാഴ്ച രാവിലെ സുബ്​ഹി നമസ്കാരത്തിന് ശേഷം മഴ പെയ്യുന്നതിന് വേണ്ടിയുള്ള പ്രത്യേക നമസ്കാരം നടത്തണമെന്നാണ് സൽമാൻ രാജാവിന്റെ നിർദേശം.

 

 

 

സഊദിയുടെ എല്ലാ മേഖലകളിലും മഴയ്ക്ക് വേണ്ടി നമസ്കാരം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാചകചര്യയുടെ ഭാ​ഗമായാണ് മഴക്കുവേണ്ടിയുള്ള നമസ്കാരമെന്ന് റോയൽ കോർട്ട് പുറപ്പെടുവിപ്പിച്ച പ്രസ്താവനയിൽ പറയുന്നു.

 

 

 

മഴ ലഭിക്കുന്നതിന് വേണ്ടി എല്ലാവരും പാപമോചനവും പശ്ചാത്താപവും തേടി ദൈവത്തിലേക്ക് മടങ്ങണം. ദാനധർമ്മങ്ങളും ഐഛികമായ പ്രാർത്ഥനകളും ദിക്റുകളും വർധിപ്പിക്കണം. ആളുകളുടെ പ്രയാസങ്ങളും ദുരിതങ്ങളും നീക്കാൻ പ്രവർത്തിക്കണമെന്നും രാജാവ് ആഹ്വാനം ചെയ്തു. അതുകൊണ്ട് തന്നെ ആരോ​ഗ്യവും കഴിവുമുള്ള എല്ലാവരും മഴക്കു വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം നിർവഹിക്കാൻ ശ്രമിക്കണമെന്നും സൽമാൻ രാജാവ് പറഞ്ഞു.

Content Highlights:King Salman calls for prayers tomorrow for rain in Saudi Arabia



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago