ഹേമന്ത് സോറന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു;ചംപൈ സോറന് പുതിയ മുഖ്യമന്ത്രി
റാഞ്ചി: ഹേമന്ത് സോറന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ചംപൈ സോറന് ആണ് പുതിയ മുഖ്യമന്ത്രി. ഹേമന്ത് സോറനെ ഇ.ഡി കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഹേമന്ത് സോറന്റെ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു ചംപൈ സോറന്. ചംപൈ സോറനെ പുതിയ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. സത്യപ്രതിജ്ഞക്ക് ക്ഷണിക്കാന്‍ ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്''രാജ്ഭവന് പുറത്ത് മാധ്യമങ്ങളെ കണ്ട് മന്ത്രി ബന്ന ഗുപ്ത പറഞ്ഞു.
ചംപൈ സോറനെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതായി കോണ്‍ഗ്രസ് എം.എല്‍.എ രാജേഷ് ഠാക്കൂറും പറഞ്ഞു. മുഴുവന്‍ എം.എല്‍.എമാരും തങ്ങളോടൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജെ.എം.എം എം.എല്‍.എമാര്‍ ഗവര്‍ണറെ കാണാനായി രാജ്ഭവനില്‍ എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വീടിനും രാജ്ഭവനും സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇ.ഡി ഓഫീസിന് 100 മീറ്റര്‍ പരിധിയിലും നിരോധനാജ്ഞയാണ്. അട്ടിമറി നീക്കം തടയാന്‍ മുഴുവന്‍ ജെ.എം.എം എം.എല്‍.എമാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
ഹേമന്ത് സോറന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു;ചംപൈ സോറന് പുതിയ മുഖ്യമന്ത്രി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."