HOME
DETAILS

കഴിവുകൾ വിനയാവുന്ന രാഷ്ട്രീയപ്രതിഭകൾ

  
backup
February 01 2024 | 00:02 AM

political-talent-with-humble-skills

അഡ്വ. അഹമ്മദ് മാണിയൂർ

ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിലെ പ്രശസ്ത പ്രയോഗമാണ് ‘അനുയോജ്യമായതിന്റെ അതിജീവനം’( Survival of The fittest ). പ്രകൃതിയോടുള്ള ചേർന്നുനിൽപ്പിലാണ് ജീവവർഗങ്ങൾ അതിജീവിച്ചതെന്നാണ് ഡാർവിൻ സിദ്ധാന്തിച്ചത്. അതിന് സാധിക്കാത്തവ ബലവത്തായ ഘടനകളോടെയുള്ളവയായാൽപോലും ജീവചംക്രമണങ്ങളിൽ പുറന്തള്ളപ്പെട്ടുപോകുന്നു. ഇൗ സിദ്ധാന്തത്തിന് എതിർന്യായങ്ങൾ ഏറെയുണ്ടായിട്ടുണ്ട്. രാഷ്ട്രീയത്തെയും ഈ ഡാർവിൻ സിദ്ധാന്തവുമായി ചേർത്തുവായിക്കുന്നവരുണ്ട്. എന്നാൽ ആധുനിക രാഷ്ട്രീയം ഈ പൊളിറ്റിക്കൽ ഡാർവിനിസത്തെ പാടെ തള്ളുന്നു.

അനുയോജ്യരല്ലാത്തവർ അതിജീവിക്കുകയും അനുയോജ്യർ അപരവൽകരിക്കപ്പെടുകയും ചെയ്യുന്നതാണ് ആധുനിക ജനാധിപത്യ രാഷ്ട്രീയം. ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ഏറ്റവും വലിയ ഉദാഹരണം.മികവുള്ളവർ അരികുവൽകരിക്കപ്പെടുകയും മികവു കെട്ടവർ ഇടിച്ചുകയറി ആധിപത്യം ഉറപ്പിക്കുകയും ചെയ്യുന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളിലും എപ്പോഴും ഉയർന്നുകേൾക്കാറുള്ള ആരോപണമാണ്. ജനാധിപത്യത്തിന്റെ വലിയ പിഴവുകളിൽ ഒന്നായി ഇതു ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്യൂന്നു.


ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കാലത്ത് ലോക രാജ്യങ്ങളുടെ ലഭ്യമായ ഭരണഘടനകൾ പഠിച്ചും ഭരണരീതികളും നയതന്ത്രജ്ഞതയും സ്വായത്തമാക്കിയുമാണ് അംബേദ്‌ക്കർ ഇന്ത്യക്ക്‌ ഭരണവ്യവസ്ഥിതി നിർദേശിച്ചത്. വിദ്യാഭ്യാസം മാത്രമല്ല സാധാരണ മനുഷ്യജീവിതം തന്നെ നിഷേധിക്കപ്പെട്ടിരുന്ന അധഃകൃത സമൂഹത്തിൽ നിന്ന് ഉയർന്നുവന്ന ആ ധൈഷണികന് ഗാന്ധിജിപോലും അർഹിച്ച പരിഗണന നൽകിയില്ല. ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായ ആദ്യ മന്ത്രിസഭയിൽ അംഗമായെങ്കിലും സ്വന്തം കഴിവുകളെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്ന അംബേദ്‌ക്കർ അതൃപ്തനായിരുന്നു. ജ

ഗ്ജീവൻ റാമിന്റെ പത്നി ഇന്ദ്രാണി ജഗ്‌ജീവന്റെ ശുപാർശയിലാണ് അംബേദ്‌ക്കറിന് നെഹ്റു മന്ത്രിസഭയിൽ ഇടം കിട്ടിയതെന്ന് പല ചരിത്രകാരന്മാരും എഴുതിയിട്ടുണ്ട്. അധഃകൃത വിഭാഗത്തിൽനിന്ന് ജവഹർലാൽ നെഹ്റു ഉയർത്തിക്കൊണ്ടുവന്നത് ജഗ്ജീവൻ റാമിനെയായിരുന്നു. മുപ്പതു വർഷത്തോളം പാർലമെന്റ് അംഗവും കേന്ദ്രമന്ത്രിയുമായിരുന്നു ആജാനബാഹുവായിരുന്നു ജഗ്ജീവൻ റാം. അംബേദ്ക്കർ മന്ത്രിസഭയിൽനിന്ന് രാജിവയ്ക്കുകയും ഗാന്ധിജിയുടെയും കോൺഗ്രസിന്റെയും വലിയ വിമർശകനായി മാറുകയും ചെയ്തു.

അംബേദ്ക്കറുടെ ചിന്തകൾ മതത്തിലും രാഷ്ട്രീയത്തിലും വിരക്തിയായി വളർന്ന് ബൗദ്ധ ആത്മീയതയെ പ്രാപിക്കുന്നിടം വരെ എത്തുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആകേണ്ടിയിരുന്നത് അംബേദ്ക്കറായിരുന്നു എന്ന് വാദിക്കന്നവർ ധാരാളമുണ്ട്.


രാഷ്ട്രീയ ആചാര്യരും ധിഷണാമൂർത്തികളുമായിരുന്നു പി. ഗോവിന്ദപ്പിള്ളയും എം.എൻ വിജയനും സി.പി.എമ്മിൽ അനുഭവിച്ച മാനസിക പീഡകൾ സുവിദിതമാണ്. പാർട്ടി നടപടികൾക്കു വിധേയനായി പി. ഗോവിന്ദപ്പിള്ള പാർട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററിൽനിന്ന് ഇറങ്ങിത്തിരിച്ചു പോകുമ്പോഴുള്ള ചിത്രം പത്രങ്ങളിൽ വന്നത് മനോമുകുരത്തിൽ തെളിഞ്ഞുവരുന്നുണ്ട്. കോൺഗ്രസിൽ അപ്രതിഹതനായി തുടരുമ്പോഴും കെ. കരുണാകരനെതിരായി പാർട്ടിക്കകത്തുനിന്നുതന്നെ നടന്ന നീക്കങ്ങൾ കേരളത്തിൽ രാഷ്ട്രീയ പഠിതാക്കൾക്ക് അറിവുള്ളതാണല്ലൊ


ഹിന്ദുമഹാസഭയും ആർ.എസ്.എസും ദീർഘകാലം ശ്രമിച്ചിട്ടും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടംനേടാൻ സാധിക്കാതിരുന്ന ഹിന്ദുത്വ സംഹിതകൾക്ക് ജനസംഘത്തിലൂടെയും പിന്നീട് ബി.ജെ.പിയിലൂടെയും ഇടം നേടിക്കൊടുത്തത് എൽ.കെ അദ്വാനിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ രഥയാത്രയാണ് തെക്കു മുതൽ വടക്കുവരെ ബി.ജെ.പിയെ പടർത്തിയതും 1992ൽ ബാബരി മസ്ജിദ് തകർക്കപ്പെടുന്നതിലേക്കു നയിച്ചതും. ബി.ജെ.പിയെ അത് അധികാരത്തിലും എത്തിച്ചു. ബി.ജെ.പി ഭരണത്തിൽ സ്വാഭാവികമായും അദ്വാനിയെയാണ് പ്രധാനമന്ത്രിയായി പ്രതീക്ഷിച്ചത്.

പക്ഷേ ആദ്യത്തെ ബി.ജെ.പി സർക്കാരിൽ അദ്ദേഹം രണ്ടാം സ്ഥാനക്കാരനേ ആയുള്ളൂ. പ്രസ്ഥാനത്തിൽ അത്രയൊന്നും വിയർപ്പ് ഒഴുക്കിയിട്ടില്ലാത്ത വാജ്പേയിയാണ് പ്രധാനമന്ത്രിയായത്. 2014ൽ മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയപ്പോൾ അദ്ദേഹം പൂർണമായും അവഗണിക്കപ്പെടുകയും ചെയ്തു. പാർട്ടിയും ഭരണവും ഗുജറാത്തിലെ നാലു കരങ്ങളിൽ ഒതുങ്ങി വിളയാടുന്നതാണല്ലൊ പിന്നെ നമ്മൾ കണ്ടത്.


രാഷ്ട്രീയം നന്മകെട്ടവരുടെ(Scoundrals) അവസാനത്തെ അഭയസങ്കേതമാണെന്ന് ബർണാഡ്ഷാ അഭിപ്രായപ്പെട്ടിട്ടുണ്ട്. നന്മകെട്ടവരുടെ അവസാന സങ്കേതം ദേശീയബോധമാണെന്നാണ് അമേരിക്കൻ രാഷ്ട്രീയ ചിന്തകൻ സാമുവൽ ജോൺസൺപറഞ്ഞിട്ടുള്ളത്. രണ്ടുപേരും ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ അവസാനത്തെ അഭയം എന്നതിന് പകരം ആദ്യത്തെ സങ്കേതമെന്ന് പറയുമായിരുന്നെന്ന് നിരൂപകർ രേഖപ്പെടുത്തിയിട്ടുണ്ട്.


രാഷ്ട്രീയം രക്തരഹിതമായ യുദ്ധവും യുദ്ധം രക്തചാലിതമായ രാഷ്ട്രീയവുമാണെന്നാണ് മാവോ സെതുംഗ് പറഞ്ഞത്. മാവോയുടെ നിർവചനമാണ് ഇന്ത്യൻ രാഷ്ട്രീയത്തോട് ഏറെ ചേർന്നുനിൽക്കുന്നത്. പാർട്ടികളുടെ അകത്തളങ്ങൾ എപ്പോഴും വാൾക്കിലുക്കങ്ങൾകൊണ്ടു മുഖരിതമാണ്. ഓരോരുത്തരും മറ്റുള്ളവരെ ഭയപ്പെടുന്നു. പാർട്ടിയിൽ നിയന്ത്രണാധികാരമുള്ളവർ കഴിവും മികവുമുള്ളവരെ തങ്ങളൂടെ തലയ്ക്കു മുകളിൽ തൂങ്ങുന്ന വാളുകളായാണ് കാണുന്നത്. രാഷ്ട്രീയ സംഘടനകളുടെ അന്തരാളങ്ങളെ അതു കലുഷിതമാക്കുകയും കാലുവാരലുകൾക്കും കുതികാൽ വെട്ടുകൾക്കും വഴിവെക്കുകയും ചെയ്യുന്നു.


ദേശീയ പാർട്ടികളാണ് അതിൽ മുൻപന്തിയിൽ. കോൺഗ്രസിൽ ശശിതരൂരിനെയും ബി.ജെ.പിയിൽ സുബ്രമണ്യ സ്വാമിയെയും പോലുള്ളവർ നേരിടുന്ന പ്രതിസന്ധികളും അതാണ്. പാർട്ടി നയങ്ങളുടെയും തീരുമാനങ്ങളുടെയും ഭിത്തികൾക്കുള്ളിൽ ഒതുങ്ങിനിന്ന് സ്വന്തം ആശയങ്ങളെയും വീക്ഷണങ്ങളെയും സ്വീകരിക്കാൻ അത്തരക്കാർക്കാകില്ല. അത്തരം സ്വത്വബോധങ്ങളിലാണ് സുഭാഷ് ചന്ദ്രബോസ്, അംബേദ്ക്കർ തുടങ്ങിയവർ പൊതുരാഷ്ട്രീയധാരയിൽ അന്യവൽകരിക്കപ്പെട്ടുപോയത്.


എം.ടി വാസുദേവൻ നായർ രാഷ്ട്രീയ നേതൃത്വങ്ങളെക്കുറിച്ചു നടത്തിയ പരാമർശങ്ങളോടുള്ള പ്രതികരണമായി കഥാകാരി ഗ്രേസി എഴുതിയത് ഇങ്ങനെയാണ്: ‘സ്വന്തം മെയ്യനങ്ങാതെ അധികാരം വെട്ടിപ്പിടിക്കുന്ന ഒന്നായി രാഷ്ട്രീയം മാറിക്കഴിഞ്ഞിട്ട് എത്രയോ കാലമായി. ഏറ്റവും അധ്വാനശേഷി കുറഞ്ഞതും എന്നാൽ ഏറ്റവും ലാഭകരവുമായ ഒരു തൊഴിൽ മാത്രമായി രാഷ്ട്രീയം അധപ്പതിച്ചു കഴിഞ്ഞു’.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  25 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  25 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  25 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  25 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  25 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  25 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  25 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  25 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  25 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  25 days ago