ബജറ്റ് LIVE: വൈദ്യുതി തീരുവ യൂണിറ്റിന് 15 പൈസ കൂടും
'കേന്ദ്ര സമീപനത്തില്‍ കയ്യും കെട്ടി നില്‍ക്കില്ല; കേരളത്തില്‍ പ്രതീക്ഷയുടെ സൂര്യോദയം; കേന്ദസര്‍ക്കാര്‍ അവഗണന തുടര്‍ന്നാല്‍ പ്ലാന്‍ ബിയെന്നും ധനമന്ത്രി
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം ബജറ്റ് അവതരണം തുടങ്ങി. കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ തന്റെ നാലാം ബജറ്റവതരണം തുടങ്ങിയത്. കേന്ദ്രത്തിന്റെ അവഗണന പാരമ്യത്തിലെത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സമീപനത്തില്‍ കയ്യും കെട്ടി നില്‍ക്കില്ല; കേരളത്തില്‍ പ്രതീക്ഷയുടെ സൂര്യോദയം. അദ്ദേഹം പറഞ്ഞു. കേരളം തകരില്ലെന്നും തളരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം മുന്നേറുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അവഗണന തുടര്‍ന്നാല്‍ പ്ലാന്‍ ബിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാവരെയും സന്തോഷിപ്പിക്കണം എന്നാണ് ആഗ്രഹമെന്നും അതിന് അനുസരിച്ചുള്ള ബജറ്റാണ് തയ്യാറാക്കിയിരിക്കുന്നതെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റവതരണത്തിന് ഇറങ്ങും മുമ്പ് വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെയും മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
'കേരളത്തിനും ഭാവിക്കും നല്ലഗുണമുണ്ടാകുന്ന, സാമ്പത്തിക വികസനം ഉണ്ടാകുന്ന ഇപ്പോള്‍ നേരിടുന്ന പ്രയാസങ്ങളില്‍ നിന്ന് കടന്ന് കൂടുതല്‍ തൊഴിലവസരങ്ങളൊക്കെ സൃഷ്ടിക്കപ്പെടുന്ന ബജറ്റാകും. പൊതുവെ സന്തോഷത്തിലാണ്. സമ്മര്‍ദം എപ്പോഴും ബജറ്റ് തയ്യാറാക്കുമ്പോള്‍ ഉണ്ടാകും. എല്ലാംകൂടി കൂട്ടിയോജിപ്പിക്കേണ്ടതല്ലേ, ജനങ്ങള്‍ അംഗീകരിക്കുന്ന ബജറ്റാകും' മന്ത്രി പറഞ്ഞു.
'പ്രയാസങ്ങള്‍ മറികടക്കാനുള്ള ശ്രമങ്ങളാണ്. സാമ്പത്തിക ബുദ്ധിമുട്ട് സ്വാഭാവികമായിട്ട് ഉണ്ടായതല്ല, കേന്ദ്രത്തിന്റെ നിലപാട് കാരണം വന്നതാണ്. കേരളം മാത്രമല്ല മറ്റു സംസ്ഥാനങ്ങളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഒടുവില്‍ എ.ഐ.സി.സി പ്രസിഡന്റ് തന്നെ ഇവിടെ വന്നു പറഞ്ഞിട്ടുണ്ട്. സാധാരണക്കാര്‍ക്ക് ആശങ്കയുണ്ടാക്കാത്ത ബജറ്റാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
- വൈദ്യുതി തീരുവ യൂണിറ്റിന് 15 പൈസ കൂടും
- വിദേശ മദ്യത്തിന് 10 രൂപ നികുതി
- നികുതി കുടിശ്ശിക തീര്‍പ്പാക്കാന്‍ പദ്ധതി
- സ്ത്രീ സുരക്ഷക്ക് 10 കോടി
- ആശ്വാസ കിരണത്തിന് 50 കോടി
- പുതിയ കോടതികള്‍ക്ക് 5 കോടി
- പൊലിസിന് 150.26 കോടി
- ശിശു ക്ഷേമസമിതിക്ക് 2.4 കോടി
- പാലക്കാട് മെഡിക്കല്‍ കോളജിന് 50 കോടി
- അങ്കണവാടി ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി
- പാലക്കാട് മെഡിക്കല്‍ കോളജിന് 50 കോടി
- പ്രവാസി പുനരധിവാസം 44 കോടി
- ശുദ്ധജല വിതരണത്തിന് 907 കോടി
- പുതിയ ബസ് വാങ്ങാന്‍ 92 കോടി
- നോര്‍ക്ക 143.81 കോടി
- നഗരവികസനത്തിന് 961 കോടി
- സ്മാര്‍ട്ട് മിഷന് 100 കോടി
- മലബാര്‍ കാന്‍സര്‍ സെന്റ്‌റിന് 28 കോടി
- സമഗ്ര ശിക്ഷാ അഭിയാന് 55 കോടി
- ഉന്നത വിദ്യാഭ്യാസ മേഖലക്ക് 400 കോടി
- വിനോദസഞ്ചാര മേഖലക്ക് 351.42 കോടി
- എല്ലാ ജില്ലകളിലും മ്യൂസിയം
- എ.കെ.ജി മ്യൂസിയത്തിന് മൂന്ന് കോടി
- പൊതു- ഉന്ന വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് ഫണ്ട് ശേഖരണ പദ്ധതി
- വിനോദ സഞ്ചാര മേഖലക്ക് 351.42 കോടി രൂപ
- ആറ് മാസത്തില്‍ ഒരിക്കല്‍ അധ്യാപക പരിശീലനം
- ജില്ലയില്‍ ഒരു സ്‌കൂള്‍ മോഡല്‍ സ്‌കൂളാക്കും
- സമഗ്ര ശിക്ഷാ അഭിയാന് 55 കോടി
- എറണാകുളം വെള്ളക്കെട്ട് പരിഹരിക്കാന്‍ ഓപറേഷന്‍ ബ്രേക്ക്ത്രൂ 10 കോടി
- റബ്ബര്‍ താങ്ങുവില 10 രൂപ ഉയര്‍ത്തി
- കിന്‍ഫ്രക്ക് 324.31 കോടി
- കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിക്ക് 200 കോടി
- സ്‌പേസ്പാര്‍ക്കിന് 52.5 കോടി
- വ്യവസായ പാര്‍ക്കുകള്‍ക്ക് 30.6 കോടി
- ഖാദി വ്യവസായത്തിന് 14 കോടി
- ഐടി മിഷന് 119.1 കോടി
- ആദിവാസി മേഖലകളില്‍ സോളാര്‍ വൈദ്യുതി
- നാടുകാണി മ്യൂസിയം 300 കോടി
- സ്വച്ഛ് ഭാരത് 7.2 കോടി
- ശബരിമല മാസ്റ്റര്‍ പ്ലാന്‍ 2.7 കോടി
- ചന്ദകൃഷി പ്രോത്സാഹിപ്പിക്കും
- പൊഴിയൂരില്‍ പുതിയ മത്സ്യ ബന്ധന മുഖം
- റിങ്‌റോഡ് സമയബന്ധിതമായി പൂര്‍ത്തിയാക്കും
- ലൈഫ്മിഷന് 1130 കോടിതൊഴിലുറപ്പ് പദ്ധതിക്ക് 230 കോടി പദ്ധതിയില്‍ കൂടുതല്‍ തൊഴില്‍
- പുതുതലമുറ വ്യവസായങ്ങള്‍ക്ക് പലിശ സ്ബ്‌സിഡി
- ബജറ്റ് 2024: അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് 50 കോടി
- കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രത്യേക ഉപജീവന പദ്ധതി
- കെ റെയിലുമായി മുന്നോട്ട് തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ
- വര്‍ക് നിയര്‍ ഹോമിന് 10 കോടി
- 250 കോടിയുടെ വികസനങ്ങള്‍
- സ്‌പെഷ്യല്‍ സ്‌കോളര്‍ഷിപ് ഫണ്ട് 10 കോടി
- അടുത്ത കേരളീയത്തിന് 10 കോടി
- 25 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും
- സംസ്ഥാനത്ത് 5000 സ്റ്റാര്‍ട്ട്അപ് സംരംഭങ്ങള്‍
- ടൂറിസം മേഖലയില്‍ 5000 കോടി രൂപയുടെ നിക്ഷേപം
- ഡിജിറ്റല്‍ സര്‍വ്വകലാശാലക്ക് മൂന്ന് പ്രാദേശിക കാമ്പസുകള്‍
- ഡിജിറ്റല്‍ സര്‍വ്വ കലാശാല സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് 10 കോടി
- കേരളീയം പരിപാടിക്കായി 10 കോടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."