കേരള ബജറ്റ് പ്രതീക്ഷ പകരുന്നത്: ഡോ. ആസാദ് മൂപ്പന്‍
സാധാരണക്കാരന്റെ ഉന്നമനത്തിനും പ്രാദേശിക വികസനത്തിനും പിന്തുണ നല്‍കുകയും, വ്യവസായങ്ങളുടെ പുരോഗതിക്ക് ഊന്നല്‍ നല്‍കുകയും ചെയ്യുന്ന പുരോഗമനാത്മക ബജറ്റാണ് കേര ധനമന്ത്രി അവതരിപ്പിച്ചതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്‌കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍. സംസ്ഥാനത്തിന്റെ നവകേരളം എന്ന കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്കൊപ്പം സ്വകാര്യ മേഖലയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ഈ ബജറ്റ് മനസ്സിന് സന്തോഷം നല്‍കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ടൂറിസത്തില്‍ പ്രത്യേകിച്ചും മെഡിക്കല്‍ വാല്യൂ ടൂറിസത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്നു. ആരോഗ്യം, വെല്‍നസ്, ഹോളിഡേ ഡെസ്റ്റിനേഷന്‍ എന്നിവയ്ക്കായുള്ള സമ്പൂര്‍ണ പാക്കേജായി സംസ്ഥാനത്തെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ആസ്റ്റര്‍ പോലുള്ള ആരോഗ്യ പരിരക്ഷാ ദാതാക്കള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കും. കേരളത്തെ ഒരു മെഡിക്കല്‍ ഹബ്ബായി ഉയര്‍ത്തുന്നതില്‍ ശ്രദ്ധ ചെലുത്തുന്നത് പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."