മന്ത്രി വി.കെ സിങിന്റെ ഭാര്യയെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമമെന്ന് പരാതി
ന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രി വി.കെ സിങിന്റെ ഭാര്യയെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമമെന്ന് പരാതി. സിങിന്റെ ഭാര്യ ഭാരതി സിങാണ് പരാതിയുമായി ഡല്‍ഹി പൊലിസിനെ സമീപിച്ചത്. പ്രദീപ് ചൗഹാന്‍ (27) എന്ന ഡല്‍ഹി സ്വദേശിയാണ് ഭാരതിയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഭാരതിസിങുമായി പരിചയമുള്ള വ്യക്തിയാണ് ചൗഹാന്‍.
നിരന്തരമായി ഇയാള്‍ ഫോണ്‍ ചെയ്തിരുന്നുവെന്നു ഭാരതി പറഞ്ഞു. സംഭാഷണഭാഗങ്ങള്‍ പുറത്തുവിടുമെന്നും അല്ലെങ്കില്‍ രണ്ടുകോടി രൂപ നല്‍കണമെന്നുമാണ് പ്രദീപ് ചൗഹാന്‍ ഭീഷണിപ്പെടുത്തിയത്. പ്രദീപ് ചൗഹാനുമായി നടത്തിയ സ്വകാര്യ സംഭാഷണമാണ് മന്ത്രിപത്‌നിക്ക് വിനയായതെന്നാണു പറയപ്പെടുന്നത്. തങ്ങളുടെ കുടുംബത്തെക്കുറിച്ച് അറിയുന്ന ആളാണ് പ്രദീപ് ചൗഹാന്‍.
ഓഗസ്റ്റ് ആറിന് അയാള്‍ തന്നെ വിളിച്ചിരുന്നു. ഈ സംഭാഷണമാണ് പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത്. സംസാരിച്ച കാര്യങ്ങളെപ്പറ്റി കൃത്യമായ ബോധ്യമുണ്ട്. പക്ഷെ സംഭാഷണത്തില്‍ ഇയാള്‍ കൃത്രിമത്വം കാട്ടിയിട്ടുണ്ടാകുമെന്നാണു ഭാരതിസിങ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."