ചര്‍മ്മത്തില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ സൂക്ഷിക്കണം; പ്രമേഹത്തിന്റെ സൂചനകളാകാം
നമ്മുടെ സമൂഹത്തില്‍ ഇന്ന് വലിയ തോതില്‍ കാണപ്പെടുന്ന ഒരു ജീവിത ശൈലി രോഗമാണ് പ്രമേഹം. ജനിതകപരമായും പ്രമേഹരോഗം പിടിപെടാമെങ്കിലും ഭൂരിഭാഗം പേര്‍ക്കും ഇതൊരു ജീവിതശൈലീ രോഗമായിട്ടാണ് കണ്ടുവരുന്നത്.രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്ന അവസ്ഥയായ പ്രമേഹത്തിന് പല രോഗ ലക്ഷണങ്ങളും പൊതുവായി കാണപ്പെടാറുണ്ട്. നന്നായി ദാഹിക്കുക, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക എന്നിവയൊക്കെയാണ് പ്രമേഹത്തിന്റെ സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങള്‍. എന്നാലിപ്പോള്‍ ചില ചര്‍മ്മപ്രശ്‌നങ്ങള്‍
പ്രമേഹത്തിന്റെ ലക്ഷണമാകാമെന്ന് അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.കഴുത്ത്, കക്ഷം, കൈകളുടെ പിന്‍ഭാഗം എന്നിവയുടെ നിറവ്യത്യാസം പ്രമേഹത്തിന്റെ ലക്ഷണമായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു കൂടാതെ
ചൊറിച്ചിലും വരണ്ടതുമായ ചര്‍മ്മം പ്രമേഹത്തിന്റെ ലക്ഷണമായി വിദഗ്ധര്‍ പറയുന്നു. പ്രമേഹം ചര്‍മ്മത്തെ ബാധിക്കുകയും ത്വക്ക് വ്രണങ്ങള്‍ അല്ലെങ്കില്‍ പ്രമേഹം ചുണങ്ങു ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ് എന്നതിന്റെ സൂചനയാണ്.
ചര്‍മ്മത്തില്‍ കുമിളകള്‍, വ്രണങ്ങള്‍, ചര്‍മ്മ പൊട്ടലുകള്‍ എന്നിവ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുക. നഖത്തിലും കാലിലും കുമിളകള്‍ ഉണ്ടായാല്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യവിദഗ്ധര്‍ അറിയിച്ചു.
Content Highlights: WARNING SIGNS THAT CAN APPEAR ON YOUR SKIN
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."