HOME
DETAILS
MAL
സ്കൂളിലേക്ക് പോകുന്നതിനിടെ പന്ത്രണ്ടാംക്ലാസുകാരി ഹൃദയാഘാതം മൂലം മരിച്ചു
backup
February 08 2024 | 11:02 AM
സ്കൂളിലേക്ക് പോകുന്നതിനിടെ പന്ത്രണ്ടാംക്ലാസുകാരി ഹൃദയാഘാതം മൂലം മരിച്ചു
കാസ്ഗഞ്ച്: സ്കൂളിലേക്ക് പോകുന്നതിനിടെ പന്ത്രണ്ടാംക്ലാസുകാരി ഹൃദയാഘാതം മൂലം മരിച്ചു. കാസ്ഗഞ്ചിലെ പട്യാലിയില്‍ ബുധനാഴ്ചയാണ് സംഭവം.
ശ്രീ ഭഗവത് നാഷണല്‍ ഇന്റര്‍ കോളജ് വിദ്യാര്‍ത്ഥി പ്രിയാന്‍ഷിയാണ് മരിച്ചത്. പ്രാക്ടിക്കല്‍ പരീക്ഷ എഴുതാനാണ് പ്രിയാന്‍ഷി വീട്ടില്‍ നിന്നിറങ്ങിയത്. സ്കൂളിലേക്ക് സൈക്കിളില്‍ പോകുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ അവളെ പട്യാലി കമ്മ്യൂണിറ്റ് ഹെല്‍ത്ത് സെന്ററിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
തനിക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്ന് പ്രിയാന്‍ഷി പറഞ്ഞിരുന്നതായി സഹപാഠികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."