സഊദിയിൽ പ്രവാസികൾക്കായി കൂടുതൽ ഇ-സേവനങ്ങൾ ഒരുക്കുന്നു
റിയാദ്:സഊദിയിലെ പ്രവാസികൾക്കും, സന്ദർശകർക്കും വേണ്ടി കൂടുതൽ ഇ-സേവനങ്ങൾ ലഭ്യമാക്കുന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ പുതിയ സേവനങ്ങൾ സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്‌ഷെർ, മുഖീം പോർട്ടലുകളിലൂടെയാണ് ലഭ്യമാക്കുന്നത്. കൂടുതൽ സേവനങ്ങൾ ഡിജിറ്റൽ പ്രതലങ്ങളിലൂടെ ലഭ്യമാക്കുന്നത് ലക്ഷ്യമിടുന്ന സഊദി നയത്തിന്റെ ഭാഗമായാണിത്.
ഇതിന്റെ ഭാഗമായി താഴെ പറയുന്ന ഇ-സേവനങ്ങളാണ് പുതിയതായി ലഭ്യമാക്കിയിരിക്കുന്നത്
-പ്രവാസികൾക്ക് തങ്ങളുടെ നഷ്ടപ്പെട്ടതോ, മോഷ്ടിക്കപ്പെട്ടതോ ആയ പാസ്സ്‌പോർട്ട്, റെസിഡൻസി പെർമിറ്റ് എന്നിവ സംബന്ധിച്ച വിവരം റിപ്പോർട്ട് ചെയ്യുന്നതിനുള്ള സേവനം.
-സന്ദർശകരുടെ ഡിജിറ്റൽ ഡോക്യുമെന്റ്.
-പരിഭാഷപ്പെടുത്തിയ പേരിൽ വരുത്തേണ്ട മാറ്റങ്ങൾ.
-വിസ വിവരങ്ങൾ.
Content Highlights:More e-services are being prepared for expatriates in Saudi Arabia
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."