HOME
DETAILS

ഹല്‍ദ്വാനി: മദ്‌റസ തകര്‍ത്തതിനെതിരായ പ്രതിഷേധം: 5,000 ഓളം പേര്‍ക്കെതിരേ കേസ്, പ്രതികള്‍ക്കെതിരെ കടുത്ത വകുപ്പുകളും

  
backup
February 10 2024 | 04:02 AM

haldwani-violence-case-booked-against-5000-persons-nsa-to-be-invoked

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ കൈയേറ്റഭൂമിയില്‍ നിര്‍മിച്ചതെന്നാരോപിച്ച് മദ്‌റസ തകര്‍ത്തതിനെതിരേ പ്രതിഷേധിച്ചവര്‍ക്ക് നേരെ നടത്തിയ വെടിവയ്പ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ, പ്രദേശത്തെ മുസ്ലിംകള്‍ക്കെതിരേ വ്യാപക കേസ്. പ്രദേശത്തെ അയ്യായിരത്തോളം പേരെ പ്രതിചേര്‍ത്താണ് ഉത്തരാഖണ്ഡ് പൊലിസ് കേസ് രജസിറ്റര്‍ചെയ്തത്. ഇതില്‍ 19 വ്യക്തികളുടെ പേരാണ് ഉള്‍പ്പെടുത്തിയത്. അഞ്ചുപേര്‍ അറസ്റ്റിലായി. പ്രതികള്‍ക്കെതിരേ ദേശസുരക്ഷാനിയമം ഉള്‍പ്പെടെയുള്ള കടുത്ത വകുപ്പുകള്‍ ചുമത്തുമെന്നും ഡി.ജി.പി അഭിനവ് കുമാര്‍ പറഞ്ഞു.

അക്രമം നടന്ന് 48 മണിക്കൂര്‍ പിന്നിട്ടിട്ടും ഹല്‍ദ്വാനിയില്‍ കര്‍ഫ്യൂ തുടരുകയാണ്. അധിക സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് പ്രവര്‍ത്തനരഹിതമാണ്. കര്‍ഫ്യൂ ഇന്ന് പിന്‍വലിച്ചേക്കും. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കരണ്‍ മഹാരയുടെ നേതൃത്വത്തില്‍ ഇന്‍ഡ്യ മുന്നണിയുടെയും പൗരസമൂഹത്തിന്റെയും ഉന്നതതല പ്രതിനിധി സംഘം ഇന്ന് രാജ്ഭവനില്‍ ഉത്തരാഖണ്ഡ് ഗവര്‍ണറെ കാണും.

സംഭവത്തില്‍ ആറുപേരാണ് കൊല്ലപ്പെട്ടത്. എല്ലാവരെയും പൊലിസ് വെടിവച്ച് കൊല്ലുകയായിരുന്നു. എന്നാല്‍ മരണകാരണവും അവരുടെ വിശദാംശങ്ങളും പൊലിസ് പുറത്തുവിട്ടിട്ടില്ല. പൊലിസുകാര്‍ ഉള്‍പ്പെടെ 250 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. 3- 4 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ആറോ ഏഴോ പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്. ഇന്റര്‍നെറ്റിനും വിലക്കുണ്ട്.

ഹല്‍ദ്വാനിയിലെ മുസ് ലിം ഭൂരിപക്ഷപ്രദേശമായ ബന്‍ഫൂല്‍പുരയില്‍ വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. മദ്‌റസ പൊളിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധിച്ച സ്ത്രീകളുള്‍പ്പെടെയുള്ള നാട്ടുകാരെ പൊലിസ് ക്രൂരമായി ലാത്തിച്ചാര്‍ജ്ജ് നടത്തിയതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സ്ത്രീകളുള്‍ക്ക് നേരെ പൊലിസ് ക്രൂരമായി ലാത്തിച്ചാര്‍ജ്ജ് ചെയ്യുന്ന വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

 

നിരോധനാജ്ഞ നിലനില്‍ക്കെ അര്‍ധരാത്രിയോടെ ഹിന്ദുത്വവാദികള്‍ തെരുവിലിറങ്ങുകയും മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളും വസ്തുക്കളും നശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അക്രമികള്‍ മുസ്ലിംകളുടെ വാഹനങ്ങളും അഗ്നിക്കിരയാക്കി. പൊലിസും ഇവര്‍ക്കൊപ്പം ചേര്‍ന്നതായും പ്രദേശവാസിയെ ഉദ്ധരിച്ച് വെബ്‌പോര്‍ട്ടല്‍ റിപ്പോര്‍ട്ട്‌ചെയ്തു. ഇതിന്റെ വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.

https://twitter.com/TheMuslim786/status/1755833686740946976

ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും പ്രയോഗിച്ചതോടെ പ്രക്ഷോഭകര്‍ പൊലിസിന് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ പൊലിസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. സംഘര്‍ഷം രൂക്ഷമായതോടെ വ്യാഴാഴ്ച ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ മറവിലാണ് പൊലിസ് പ്രക്ഷോഭകരെ വെടിവച്ചുകൊന്നത്. മെഷിന്‍ ഗണ്ണുകള്‍ ഉപയോഗിച്ചാണ് പൊലിസ് വെടിവച്ചതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

അതേസമയം, കൈയറ്റപ്രദേശങ്ങള്‍ ഒഴിപ്പിക്കുന്നത് തുടരുമെന്നും പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവര്‍ക്കെതിരേ ദേശസുരക്ഷാ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ്‌ചെയ്യുമെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. പ്രക്ഷോഭകര്‍ പൊലിസ് ഉദ്യോഗസ്ഥനെ ജീവനോടെ കത്തിക്കാന്‍ ശ്രമിച്ചതായും കടമനിര്‍വഹിക്കാനെത്തിയ ഉദ്യോഗസ്ഥരെ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്നും ജില്ലാ മജിസ്‌ട്രേറ്റ് വന്ദന സിങ് പറഞ്ഞു. പ്രതികള്‍ക്കെതിരേ യു.എ.പി.എ ചുമത്തുമെന്ന് നേരത്തെ പൊലിസ് അറിയിച്ചിരുന്നു.

Haldwani Violence: Case Booked Against 5,000 Persons, NSA To Be Invoked



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago