വിദ്യാർഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
വിദ്യാർഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
മലപ്പുറം: പ്രകൃതി പഠന ക്യാംപിനു പോയ കല്ലിങ്കൽ പറമ്പ് സ്‌കൂളിലെ വിദ്യാർഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ട് വിദ്യഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മലപ്പുറം ജില്ലാ കലക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് വകുപ്പുതല റിപ്പോർട്ട് സമർപ്പിക്കാൻ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർക്കും നിർദേശം നൽകിയിട്ടുണ്ട്.
കൽപകഞ്ചേരി കല്ലിങ്കൽ പറമ്പ് എംഎസ്എം എച്ച്എസ്എസിലെ സ്കൗട്സ് ആൻഡ് ഗൈഡ്സ് വിഭാഗത്തിലെ കുട്ടികളാണ് ഇന്നലെ കരിമ്പുഴയിലെ കയത്തിൽ മുങ്ങിമരിച്ചത്. വിദ്യാർഥിനികളായ ആയിഷ റിദ (13), ഫാത്തിമ മുഹ്സിന (11) എന്നിവരാണ് മരിച്ചത്. അധ്യാപകരുടെയും വനപാലകരുടെയും കൺമുന്നിലായിരുന്നു സംഭവം.'
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും സാധ്യമായ എല്ലാ സഹായങ്ങളും കുട്ടികളുടെ കുടുംബത്തിന് നൽകുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താക്കുറിപ്പിൽ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."