എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി; കേരള കോണ്‍ഗ്രസിന് കോട്ടയം മാത്രം
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുളള മുന്നോടിയായി ഇടതുമുന്നണിയില്‍ സീറ്റ് ധാരണ. പതിനഞ്ച് സീറ്റുകളില്‍ സിപിഎം മത്സരിക്കും. നാല് സീറ്റുകളില്‍ സിപിഐയും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കും. കോട്ടയം സീറ്റിലാകും കേരളാ കോണ്‍ഗ്രസ് മത്സരിക്കുക. അധിക സീറ്റ് വേണമെന്ന കേരള കോണ്‍ഗ്രസ് ആവശ്യം മുന്നണി പരിഗണിച്ചില്ല.
ആര്‍ജെഡി സീറ്റ് ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. കഴിഞ്ഞ തവണ മത്സരിച്ച പാര്‍ട്ടികള്‍ തന്നെ ഇത്തവണയും മത്സരിക്കട്ടെയെന്ന നിര്‍ദ്ദേശം ഇടത് മുന്നണിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വെച്ചു. സോഷ്യലിസ്റ്റുകള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എപ്പോള്‍ തെരഞ്ഞെടുപ്പ് വന്നാലും ഇടതുമുന്നണി സജ്ജമെന്ന് യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. ലോക്‌സഭാ തെരഞെടുപ്പ് വേഗമുണ്ടാകുമെന്ന് വിലയിരുത്തല്‍.
പ്രഖ്യാപനത്തിന് പിന്നാലെ മുന്നണി ഘടകങ്ങള്‍ പ്രചാരണ സജ്ജമാക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഇടതുമുന്നണി അതിജീവിക്കും. ഐക്യകണ്‌ഠേന സീറ്റ് ധാരണയിലെത്താന്‍ സാധിച്ചു. നിലവില്‍ തുടരുന്ന മണ്ഡലങ്ങള്‍ തന്നെ മത്സരിക്കും. അടുത്ത മുന്നണിയോഗത്തിന് മുന്‍പ് യോഗ്യരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുമെന്നും കണ്‍വീനര്‍ അറിയിച്ചു.
എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി; കേരള കോണ്‍ഗ്രസിന് കോട്ടയം മാത്രം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."