മാനന്തവാടിയിലിറങ്ങിയ കാട്ടാനയെ ഉടന്‍ മയക്കുവെടിവെക്കും; സര്‍വ്വം സജ്ജം
മാനന്തവാടിയിലിറങ്ങിയ കാട്ടാനയെ ഉടന്‍ മയക്കുവെടിവെക്കും
മാനന്തവാടി: മാനന്തവാടിയില്‍ ഒരാളുടെ ജീവനെടുത്ത ആനയെ ഉടന്‍ മയക്കുവെടിവെക്കും. പടമലയില്‍ ഇറങ്ങിയ ആളെക്കൊല്ലി മഖ്‌നയെ ദൗത്യസംഘം നിരീക്ഷിച്ച് വരികയാണ്. ദൗത്യം വൈകാതെ തുടങ്ങും. ബേലൂര്‍ മഖ്‌ന നിലവില്‍ ചാലിഗദ്ധ ഭാഗത്ത് ഉണ്ട്. കുന്നില്‍ മുകളില്‍ ഉള്ള ആനയെ സുരക്ഷിതമായി ഒരിടത്തേക്ക് ഇറക്കാന്‍ ആകും ദൗത്യ സംഘം ശ്രമിക്കുക. രണ്ടു കുംകികള്‍ ഇതിനോടകം എത്തിയിട്ടുണ്ട്. രണ്ടുപേരെ കൂടി വൈകാതെ എത്തിക്കും.
കൂടുതല്‍ വെറ്റിനറി ഡോക്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തി ദൗത്യ സംഘം വിപുലമാക്കിയിട്ടുണ്ട്.. ആനയെ പിടിച്ചാല്‍ മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റും. വിശദമായ ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കിയാകും വനംവകുപ്പ് തുടര്‍ നടപടി സ്വീകരിക്കുക.
അതേസമയം പടമലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ പനച്ചിയില്‍ അജീഷിന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് അല്‍ഫോന്‍സാ ദേവാലയത്തിന്റെ സെമിത്തേരിയില്‍ ആകും സംസ്‌കാരം. 2 മണിവരെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."