ഇലക്ട്രല്‍ ബോണ്ട് വഴി ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത് 1300 കോടി; കോണ്‍ഗ്രസിന് ലഭിച്ചതിനേക്കാള്‍ ഏഴിരട്ടി കൂടുതല്‍
ഇലക്ട്രല്‍ ബോണ്ട് വഴി ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത് 1300 കോടി; കോണ്‍ഗ്രസിന് ലഭിച്ചതിനേക്കാള്‍ ഏഴിരട്ടി കൂടുതല്‍
ന്യൂഡല്‍ഹി: 2022 -23 സാമ്പത്തിക വര്‍ഷം ഇലക്ടറല്‍ ബോണ്ടുകളിലൂടെ മാത്രം ബി.ജെ.പി ഫണ്ടായി സ്വീകരിച്ചത് 1300 കോടി രൂപയോളമെന്ന് റിപ്പോര്‍ട്ട്. ഇതേ രീതിയില്‍ കോണ്‍ഗ്രസിന് ലഭിച്ചതിനേക്കാള്‍ ഏഴു മടങ്ങ് തുകയാണ് ബി.ജെ.പി നേടിയത്.
കോര്‍പറേറ്റുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും സ്വന്തം വിലാസം വെളിപ്പെടുത്താതെ നല്കാവുന്ന സംഭാവനയാണ് ഇലക്ടറല്‍ ബോണ്ടുകള്‍.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബി.ജെ.പിയുടെ മൊത്തം സംഭാവന 2120 കോടി രൂപയായിരുന്നു. ഇതില്‍ 61 ശതമാനവും ഇലക്ടറല്‍ ബോണ്ടുകളില്‍ നിന്നാണെന്ന് തിരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ച പാര്‍ട്ടിയുടെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2021-22 വര്‍ഷത്തില്‍ ബി.ജെ.പിക്ക് ലഭിച്ച മൊത്തം സംഭാവന 1775 കോടി രൂപയായിരുന്നു.
അതേവര്‍ഷം വര്‍ഷത്തില്‍ 1917 കോടി രൂപയായിരുന്ന പാര്‍ട്ടിയുടെ മൊത്ത വരുമാനം 2022-23ല്‍ 2360.8 കോടി രൂപയായി. അതേസമയം, 2021-22 വര്‍ഷത്തില്‍ 236 കോടി രൂപ ഇലക്ടറല്‍ ബോണ്ടുകളില്‍നിന്ന് സമാഹരിച്ച കോണ്‍ഗ്രസിന് കഴിഞ്ഞ വര്‍ഷം കിട്ടിയത് 171 കോടി രൂപ മാത്രമാണ്. സമാജ്വാദി പാര്‍ട്ടിക്ക് 2022-23 ല്‍ ബോണ്ടുകളില്‍ സംഭാവന ലഭിച്ചില്ല.
തെലുഗുദേശം പാര്‍ട്ടിക്ക് മുന്‍ വര്‍ഷത്തേക്കാള്‍ പത്തിരട്ടി തുക കിട്ടി. 2021-22ല്‍ 135 കോടി രൂപയാണ് ബിജെപിക്ക് നിക്ഷേപത്തിന് പലിശയായി ലഭിച്ചത്. കഴിഞ്ഞ വര്‍ഷം പലിശ 237 കോടി രൂപയായി ഉയര്‍ന്നു. വിമാനങ്ങളുടെയും ഹെലികോപ്ടറുകളുടെയും ഉപയോഗത്തിനായി ബിജെപി 78.2 കോടി രൂപ ചെലവഴിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."