അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍: കലാശപ്പോരിൽ ഓസ്ട്രേലിയക്ക് ടോസ്, ബാറ്റിംഗ് തിരഞ്ഞെടുത്തു
അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍: കലാശപ്പോരിൽ ഓസ്ട്രേലിയക്ക് ടോസ്, ബാറ്റിംഗ് തിരഞ്ഞെടുത്തു
ബെനോനി: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അണ്ടര്‍ 19 ലോകകപ്പില്‍ ആറാം കിരിടം ലക്ഷ്യമിട്ടാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇറങ്ങുന്നത്. മൂന്നാം കിരീടമാണ് ഓസ്ട്രേലിയ ലക്ഷ്യമിടുന്നത്.
തോൽവിയുടെ വക്കിൽ നിന്ന് പൊരുതിക്കയറിയാണ് ഇരുടീമുകളും കലാശക്കൊട്ടിലേക്ക് എത്തിയത്. സെമിയിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയ പാകിസ്ഥാനെയും തോൽപ്പിച്ചു. ഇത് മൂന്നാം തവണയാണ് ഇന്ത്യയും ഓസ്ട്രേലിയയും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. 2012ല്‍ ഉന്മുക്ത് ചന്ദിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ ഓസീസിനെ വീഴ്ത്തി കിരീടം നേടിയപ്പോള്‍ 2018ല്‍ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ച ഇന്ത്യ മന്‍ജ്യോത് കല്‍റയുടെ നേതൃത്വത്തില്‍ കപ്പുയര്‍ത്തി. മൂന്നാം ഫൈനൽ അങ്കത്തിൽ ആര് കപ്പടിക്കും എന്നാണ് ഇനിയുള്ള ആകാംക്ഷ.
ഇന്ത്യ ടീം: ഉദയ് സഹാറന്‍ (ക്യാപ്റ്റന്‍), ആദര്‍ശ് സിങ്, അര്ഷിന് കുല്‍ക്കര്‍ണി, മുഷീര്‍ ഖാന്, പ്രിയാംശു മൊലിയ, സച്ചിന് ധാസ്, അരവെല്ലി അവിനാഷ്, മരുകന് അഭിഷേക്, നമാന്‍ തിവാരി, രാജ് ലിമ്പാനി, സൗമി പാണ്ഡെ.
ഓസ്ട്രേലിയ ടീം: ഹ്യു വീഗന്‍ (ക്യാപ്റ്റന്‍), ഹാരി ഡിക്സന്, സാം കൊന്‍സ്റ്റാസ്, ഹര്‍ജാസ് സിങ്, റ്യാന്‍ ഹിക്സ്, ഒലിവര്‍ പീക്, ചാര്‍ലി ആന്ഡേഴ്സന്, റാഫ് മാക്മില്ലന്‍, ടോം സ്ട്രാകര്, മഹ്ലി ബേഡ്മന്, കല്ലും വിഡ്ലര്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."